Bandra OTT : ആരാധകരെ ശാന്തരാകുവിൻ! ദിലീപിൻ്റെ ബാന്ദ്ര ഇതാ ഒടിടിയിലേക്ക് വരുന്നു

Bandra OTT Release Date And Platform : കഴിഞ്ഞ നവംബറിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ബാന്ദ്ര. തുടർന്ന് ഒരു വർഷമായിട്ടും ചിത്രത്തിൻ്റെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് റിലീസുകളെ സംബന്ധിച്ച് മറ്റ് വിവരങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ഇപ്പോഴിതാ ചിത്രം ഉടൻ ഒടിടിയിൽ എത്തുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

Bandra OTT : ആരാധകരെ ശാന്തരാകുവിൻ! ദിലീപിൻ്റെ ബാന്ദ്ര ഇതാ ഒടിടിയിലേക്ക് വരുന്നു

ബാന്ദ്ര സിനിമ പോസ്റ്റർ (Image Courtesy : Social Media)

Updated On: 

08 Nov 2024 | 01:30 PM

രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കിയ മാസ് ആക്ഷൻ ചിത്രമാണ് ബാന്ദ്ര. ദിലീപ് ആരാധകരിൽ ഏറെ പ്രതീക്ഷ നൽകിയിരുന്ന ചിത്രം കഴിഞ്ഞ വർഷം 2023 നവംബർ മാസത്തിൽ തിയറ്ററുകിൽ എത്തിയിരുന്നു. എന്നാൽ തിയറ്ററിൽ റിലീസിന് ശേഷം ദിലീപ് ചിത്രം ഒടിടിയിലോ ടെലിവിഷനിലോ എത്തിയില്ല. ഏറെ നാളായി ആരാധകർ ഈ ദിലീപ് ചിത്രത്തിനായി കാത്തിരിക്കുകയും നിരവധി തവണ റിലീസിനായി ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന് സൂചനയാണ് ഒടിടി റിലീസുകളെ സംബന്ധിച്ച് വിവരങ്ങൾ പങ്കുവെക്കുന്ന വിവിധ സോഷ്യൽ മീഡിയ പേജുകൾ അറിയിക്കുന്നത്. ദിലീപിൻ്റെ ആക്ഷൻ ചിത്രം ബാന്ദ്ര ഒടിടിയിലേക്ക് (Bandra OTT) വരികയാണ്.

ബാന്ദ്ര എന്ന്, എപ്പോൾ, എവിടെ ഒടിടിയിൽ എത്തും?

ചിത്രം റിലീസായ വേളയിൽ ബാന്ദ്രയുടെ ഒടിടി അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രം ഇതുവരെ ഹോട്ട്സ്റ്റാറിൽ എത്തിയതുമില്ല. നിലവിൽ പുറത്ത് വരുന്ന സൂചനകൾ പ്രകാരം ദിലീപ്-അരുൺ ഗോപി ചിത്രത്തിൻ്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയെന്നാണ്. പ്രൈം വീഡിയോയ്ക്കൊപ്പം മറ്റേന്തെങ്കിലും പ്ലാറ്റ്ഫോം ബാന്ദ്രയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ചിത്രം ഉടൻ ആമസോൺ പ്രൈം വീഡിയോയിൽ എത്തുമെന്ന സുചന മാത്രമാണ് നിലവിലുള്ളത്. ഇത് സംബന്ധിച്ച് പ്രൈം വീഡിയോയോ ബാന്ദ്രയുടെ അണിയറപ്രവർത്തകരോ ഔദ്യോഗിക സ്ഥിരീകരണം നൽകിട്ടില്ല.

ALSO READ : Vettaiyan OTT Release : വേട്ടയ്യൻ സ്ട്രീമിങ്ങ് ആരംഭിച്ചു, ഇനി കണ്ടു തുടങ്ങാം

ഇനി തങ്കമണി

ഈ ചിത്രം മാത്രമല്ല ദിലീപിൻ്റെ മറ്റൊരു ചിത്രവും കൂടി ഇനി ഒടിടിയിൽ എത്താൻ കാത്തിരിക്കുകയാണ് ആരാധകർ. ഈ വർഷം ആദ്യം ഇറങ്ങിയ തങ്കമണി. യഥാർാഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് ബോക്സ്ഓഫീസിൽ വേണ്ടത്ര ശ്രദ്ധ നേടിയെടുക്കാനായില്ല. എന്നാൽ ചിത്രത്തിൻ്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് നിരവധി പേർ. തങ്കമണിക്ക് ശേഷം തിയറ്ററുകളിൽ എത്തിയ പവി കെയർ ടേക്കർ ഒടിടിയിൽ എത്തിയിരുന്നു.

ബാന്ദ്ര സിനിമ

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്യാങ്സ്റ്ററായ അല എന്ന അലക്സാണ്ടർ ഡൊമിനിക്കിൻ്റെ കഥയാണ് ബാന്ദ്രയിൽ പറയുന്നത്. തെന്നിന്ത്യൻ താരം തമന്നയാണ് ചിത്രത്തിൽ ദിലീപിൻ്റെ നായികയായി എത്തുന്നത്. അജിത് വിനായ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹിറ്റ് മേക്കറായ ഉദയകൃഷ്ണയാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ദിലീപിനും തമന്നയ്ക്കും പുറമെ ഡിനോ മോറിയ, മംമത മോഹൻദാസ്, കലാഭൻ ഷാജോൺ, ശരത്കുമാർ, ലെൻ, ഗണേഷ് കുമാർ, സിദ്ധിഖ് തുടങ്ങിയ നിരവധി പേർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാറാണ് ഛായാഗ്രാഹൻ. സാം സി എസാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റർ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 35 കോടിക്കാണ് ചിത്രം നിർമിച്ചിട്ടുള്ളത്.

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി