Bigg Boss Malayalam Season 7: അനുമോൾ സുധിച്ചേട്ടൻ്റെ ‘പെങ്ങളൂട്ടി’; അവൾ ബിഗ് ബോസ് വിജയിച്ചതിൽ സന്തോഷമെന്ന് രേണു സുധി

Renu Sudhi About Anumol: അനുമോളിൻ്റെ ബിഗ് ബോസ് വിജയത്തിൽ പ്രതികരിച്ച് രേണു സുധി. അനുമോൾക്ക് ബിഗ് ബോസ് ട്രോഫി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് രേണു സുധി പറഞ്ഞു.

Bigg Boss Malayalam Season 7: അനുമോൾ സുധിച്ചേട്ടൻ്റെ പെങ്ങളൂട്ടി; അവൾ ബിഗ് ബോസ് വിജയിച്ചതിൽ സന്തോഷമെന്ന് രേണു സുധി

അനുമോൾ, രേണു സുധി

Updated On: 

22 Nov 2025 18:20 PM

അനുമോൾ ബിഗ് ബോസ് വിജയിച്ചതിൽ സന്തോഷമുണ്ടെന്ന് രേണു സുധി. അനുമോളെ സുധിച്ചേട്ടൻ പെങ്ങളൂട്ടി എന്നാണ് വിളിച്ചിരുന്നത്. അനീഷ് വളരെ നല്ല ഒരു മനുഷ്യനാണ്. അത് താൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും രേണു സുധി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണു സുധിയുടെ പ്രതികരണം.

“അനുമോൾ വിജയിച്ചതിൽ വിഷമമൊന്നും തോന്നിയില്ല. അനീഷിനെ എനിക്ക് പേഴ്സണലി എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ പബ്ലിക്കായി പറഞ്ഞിട്ടുണ്ട്. എനിക്ക് അവനെ ഇഷ്ടമാണ്. ഇഷ്ടത്തിന് പല അർത്ഥങ്ങളുണ്ട്. എനിക്ക് നല്ല രീതിയിലുള്ള ഇഷ്ടമാണ്. ഫിനാലെ കഴിഞ്ഞിട്ട് ഞാൻ അവനോട് അത് നേരിട്ട് പറഞ്ഞതാണ്. നല്ല ഒരു വ്യക്തിയാണ്.”- രേണു സുധി പറഞ്ഞു.

Also Read: Sajan Soorya: ‘എല്ലാ സീസണുകളിലും ക്ഷണം വരാറുണ്ട്, ബിഗ് ബോസിൽ പോകുന്ന കാര്യം ചോദിച്ചപ്പോൾ ഭാര്യ പറഞ്ഞത്’; സാജൻ സൂര്യ

“സങ്കടമൊന്നും തോന്നിയില്ല. അനുമോൾ സുധിച്ചേട്ടൻ്റെ പെങ്ങളല്ലേ. പെങ്ങളൂട്ടിയെന്നാണ് സുധിച്ചേട്ടൻ വിളിച്ചുകൊണ്ടിരുന്നത്. ആ കുട്ടിയ്ക്ക് കിട്ടിയതിൽ നമ്മളെന്തിന് സങ്കടപ്പെടണം. സന്തോഷം മാത്രം. അനുമോൾ വിജയിച്ചപ്പോൾ ഞാൻ കയ്യടിച്ചിരുന്നു. അവർക്ക് കിട്ടിയല്ലോ. നമ്മൾ വാക്കൗട്ടായി വന്നു. ജനങ്ങളല്ലേ തിരഞ്ഞെടുത്തത്. ഞാൻ കയ്യടിച്ചു.”- രേണു തുടർന്നു.

അനുമോൾ ആണ് ഇത്തവണ ബിഗ് ബോസ് ജേതാവായത്. കോമണറായി വന്ന അനീഷ് റണ്ണർ അപ്പായി. ഷാനവാസ്, നെവിൻ, അക്ബർ എന്നിവരും അവസാന അഞ്ച് പേരിൽ ഉൾപ്പെട്ടു. ആദിലയും നൂറയും അവസാന ആഴ്ച മിഡ്‌വീക്ക് എവിക്ഷനിലൂടെ പുറത്തുപോവുകയായിരുന്നു. അനുമോൾ കിരീടം നേടിയത് പിആറിൻ്റെ പിന്തുണയോടെയാണെന്ന ആരോപണങ്ങൾ ശക്തമാണ്. ഹൗസിനുള്ളിലും പുറത്തും ഈ ആരോപണങ്ങൾ ചർച്ചയായി.

ഫിനാലെ വീക്കിൽ തിരികെയെത്തിയ ശൈത്യ അനുമോൾക്കെതിരായ പിആർ ആരോപണം ഉയർത്തിയതോടെ ഇത് ശക്തി പ്രാപിച്ചു. അനീഷ് തന്നെ ജേതാവാകും എന്ന് കരുതപ്പെട്ടിരുന്നയിടത്ത് അനുമോൾ വിജയിക്കാൻ ഇതും ഒരു കാരണമായെന്നാണ് അവകാശവാദങ്ങൾ.

 

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും