Bigg Boss Malayalam Season 7: ജിസേലിനെ അടിച്ചു, ചിലപ്പോള്‍ കൊല്ലുമെന്ന് ഷോയില്‍; അനുമോള്‍ പുറത്തേക്ക്?

Anumol Hits Gizele Bigg Boss: വസ്ത്രം, മേക്കപ്പ് സാധനങ്ങള്‍ എന്നിവയൊന്നും തന്നെ കയ്യില്‍ ബാഡ്ജ് ഇല്ലാത്തവര്‍ക്ക് ഉപയോഗിക്കാനാകില്ല. എന്നാല്‍ പലപ്പോഴും മേക്കപ്പ് സാധനങ്ങളും വസ്ത്രങ്ങളും കൈവശം വെച്ചതിനും ഉപയോഗിച്ചതിനും ജിസേല്‍ തക്രാലിന് ബിഗ് ബോസില്‍ നിന്നും മോഹന്‍ലാലില്‍ നിന്നും ശാസന ലഭിച്ചിരുന്നു.

Bigg Boss Malayalam Season 7: ജിസേലിനെ അടിച്ചു, ചിലപ്പോള്‍ കൊല്ലുമെന്ന് ഷോയില്‍; അനുമോള്‍ പുറത്തേക്ക്?

ബിഗ് ബോസ് മലയാളം

Published: 

16 Aug 2025 08:24 AM

ബിഗ് ബോസ് മലയാള സീസണ്‍ ഏഴാണ് ഇപ്പോള്‍ നാട്ടിലെ സംസാര വിഷയം. എന്നാല്‍ ഇത്തവണ മത്സരാര്‍ത്ഥികള്‍ക്ക് ഷോ അത്ര എളുപ്പമുള്ളതല്ല. അവര്‍ പ്രതീക്ഷിച്ച പണികളേക്കാള്‍ ഉപരി ഏഴിന്റെ പണി തന്നെയാണ് ബിഗ് ബോസ് ഇത്തവണ ഒരുക്കിയത്. സ്വന്തം വസ്ത്രങ്ങള്‍ പോലും ധരിക്കാനുള്ള അവസരം ഇത്തവണ മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടില്ല.

വസ്ത്രം, മേക്കപ്പ് സാധനങ്ങള്‍ എന്നിവയൊന്നും തന്നെ കയ്യില്‍ ബാഡ്ജ് ഇല്ലാത്തവര്‍ക്ക് ഉപയോഗിക്കാനാകില്ല. എന്നാല്‍ പലപ്പോഴും മേക്കപ്പ് സാധനങ്ങളും വസ്ത്രങ്ങളും കൈവശം വെച്ചതിനും ഉപയോഗിച്ചതിനും ജിസേല്‍ തക്രാലിന് ബിഗ് ബോസില്‍ നിന്നും മോഹന്‍ലാലില്‍ നിന്നും ശാസന ലഭിച്ചിരുന്നു.

ജിസേല്‍ ഫൗണ്ടേഷന്‍ ഉപയോഗിച്ചുവെന്ന് തെളിയിക്കാന്‍ അനുമോള്‍ നടത്തിയ അന്വേഷണങ്ങളാണ് ഇപ്പോള്‍ ഹൗസിനെ ചൂടുപിടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ജയില്‍ നോമിനേഷന്‍ വന്നപ്പോള്‍ ജിസേല്‍ കള്ളി എന്നാരോപിച്ച് അനു മോളുടെ പേരാണ് പറഞ്ഞത്. തന്റെ ബാഗ് പരിശോധിച്ചു ചപ്പാത്തി മോഷ്ടിച്ചു എന്നീ കാരണങ്ങളാണ് ജിസേല്‍ പറഞ്ഞത്.

എന്നാല്‍ താന്‍ ഒന്നും മോഷ്ടിച്ചിട്ടില്ലെന്നും കാണാത്തത് പറയരുതെന്നും ചൂണ്ടിക്കാണിച്ച് അനു മോള്‍ ജിസേലുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ ജിസേലിന് നേരെ കൈചൂണ്ടിയ അനുമോള്‍ അവരുടെ കൈ തട്ടിമാറ്റുന്നുണ്ട്. ഇതിനെ തന്റെ കൈ അനുമോള്‍ പിടിച്ചു എന്ന രീതിയില്‍ ക്യാമറയ്ക്ക് മുന്നില്‍ വന്ന് ജിസേല്‍ പറയുകയും ചെയ്തു.

അനു മോള്‍ അക്രമ സ്വഭാവം കാണിക്കുന്നുവെന്നാണ് ഹൗസിലുള്ള ഭൂരിഭാഗം ആളുകളും പറയുന്നത്. ജിസേലുമായുള്ള വാക്കേറ്റത്തിനിടെ പൊട്ടിക്കരഞ്ഞ അനുമോള്‍ തന്നെ കള്ളിയെന്ന വിളിച്ചാല്‍ താന്‍ കൊല്ലാനും മടിക്കില്ലെന്ന് ഷോയില്‍ പറയുന്നുണ്ട്. താന്‍ ജീവിച്ചിരിക്കില്ലെന്നും അനുമോള്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ പറയാന്‍ പാടില്ലെന്ന് അനുവിനെ ആശ്വസിപ്പിക്കാനെത്തിയ ശൈത്യയും ബിന്‍സിയും ചൂണ്ടിക്കാണിക്കുകയായിരുന്നു.

Also Read: Bigg Boss Malayalam Season 7: ‘ആദ്യമായി കണ്ടപ്പോഴേ ക്രഷ് അടിച്ചു, അവളുടെ ചുണ്ടുകൾ ഭയങ്കര ഇഷ്ടമാണ്’; പ്രണയ കഥ പറഞ്ഞ് ആദില

തന്റെ ശരീരത്തില്‍ ഒരാള്‍ കൈവെച്ചാല്‍ താന്‍ അതിനോട് റിയാക്ട് ചെയ്യും, അപ്പോള്‍ അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് പറയരുതെന്ന് ബിഗ് ബോസിനോട് ജിസേല്‍ പറഞ്ഞു. ജിസേലിനെതിരെ കൈ ഉയര്‍ത്തിയ അനുവിന് യെല്ലോ കാര്‍ഡ് ലഭിക്കാനെങ്കിലും സാധ്യതയുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Related Stories
Fanatics : ഏഷ്യൻ ടെലിവിഷൻ അവാർഡ്സിൽ ചരിത്രമെഴുതി ‘ഫനാറ്റിക്സ്’; മികച്ച ഡോക്യുമെൻ്ററി പുരസ്‌കാരം
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും