Bha Bha ba teaser: ‘വീണ്ടും സന്ധിക്കും വരേയ്ക്കും വണക്കം..’; ജനപ്രിയനായകന്റെ കൊടിയേറ്റം; ദിലീപിന്റെ ‘ഭ ഭ ബ’ ടീസര്‍ എത്തി

Dileep's New Movie Bha Bha ba Teaser Out: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ധനഞ്ജയ് ശങ്കറാണ് .

Bha Bha ba teaser: വീണ്ടും സന്ധിക്കും വരേയ്ക്കും വണക്കം..; ജനപ്രിയനായകന്റെ കൊടിയേറ്റം; ദിലീപിന്റെ ഭ ഭ ബ ടീസര്‍ എത്തി

Dileep's New Movie Bha Bha Ba Teaser Out

Updated On: 

04 Jul 2025 | 08:36 PM

ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ സിനിമ ‘ഭഭബ’യുടെ ടീസർ റിലീസ് ചെയ്തു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ധനഞ്ജയ് ശങ്കറാണ് . ദിലീപിന് പുറമെ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ടെന്നാണ് ടീസർ നൽകുന്ന സൂചന. താരദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ’. ഒരു മാസ് കോമഡി ചിത്രം വമ്പൻ ബജറ്റിലാണ് ഒരുക്കുന്നത്. കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് സിനിമ ചിത്രീകരിച്ചത്. ഒരു മാസ് കോമഡി എന്റർടെയ്നർ ആയി ഒരുക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻഡി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

Also Read:എബി : സോനെ ഡാ… സോനാ : എബി ഡാ…. പ്രകാശ് : പോടാ, ഇപ്പോൾ താരം പ്രകാശ് മാത്യുവാണ്

ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം ഫാർസ് ഫിലിംസ് സ്വന്തമാക്കിയിരുന്നു. റെക്കോർഡ് തുകക്കാണ് ഇത് സ്വന്തമാക്കിയത്. ഒരു ദിലീപ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ് വിതരണാവകാശ തുകയാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ പഴയ ജനപ്രിയ നായകൻ ദിലീപിനെ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ