Kerala Crime Files: ഞാന്‍ സംവിധാനം നിര്‍ത്തി, അതിന് കാരണം അക്കാര്യത്തെ കുറിച്ചുള്ള തിരിച്ചറിവാണ്: ലാല്‍

Lal About Film Direction: 1997ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം ആയിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ച സിനിമ. പിന്നീട് ഒട്ടനവധി കഥാപാത്രങ്ങള്‍ ലാല്‍ എന്ന നടനെ തേടിയെത്തി. മലയാളത്തില്‍ മാത്രമല്ല ഇന്ന് ലാല്‍ വേഷമിടുന്നത്. അദ്ദേഹത്തെ തേടി ഒട്ടനവധി ഭാഷകളില്‍ നിന്ന് ഓഫറുകള്‍ വരുന്നു.

Kerala Crime Files: ഞാന്‍ സംവിധാനം നിര്‍ത്തി, അതിന് കാരണം അക്കാര്യത്തെ കുറിച്ചുള്ള തിരിച്ചറിവാണ്: ലാല്‍

ലാല്‍

Published: 

20 Jun 2025 12:23 PM

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഒട്ടനവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ് ലാല്‍. സിദ്ധിഖുമായി ചേര്‍ന്ന് ഒട്ടനവധി ചിത്രങ്ങള്‍ അദ്ദേഹം മലയാളത്തിലൊരുക്കി. എന്നാല്‍ സംവിധാനത്തില്‍ മികവ് തെളിയിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ തന്നെയായിരുന്നു ലാലിന്റെ അഭിനയത്തിലേക്കുള്ള ചുവടുമാറ്റം.

1997ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം ആയിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ച സിനിമ. പിന്നീട് ഒട്ടനവധി കഥാപാത്രങ്ങള്‍ ലാല്‍ എന്ന നടനെ തേടിയെത്തി. മലയാളത്തില്‍ മാത്രമല്ല ഇന്ന് ലാല്‍ വേഷമിടുന്നത്. അദ്ദേഹത്തെ തേടി ഒട്ടനവധി ഭാഷകളില്‍ നിന്ന് ഓഫറുകള്‍ വരുന്നു.

എന്നാല്‍ താന്‍ സംവിധാനം നിര്‍ത്തിയെന്ന് പറയുകയാണിപ്പോള്‍ ലാല്‍. ചുറ്റുപാടും ഉണ്ടാകുന്ന മാറ്റങ്ങള്‍ നാം തിരിച്ചറിയുകയും അതിനനുസരിച്ച് മാറ്റങ്ങള്‍ നമ്മളില്‍ ഉണ്ടാകുകയും വേണമെന്ന് പറയുകയാണ് ലാല്‍. കൗമുദി മൂവീസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പ്രായവുമായി ബന്ധപ്പെട്ടും അല്ലാതെയും ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്. പല സാഹിത്യകാരും പ്രായമായിട്ടും എഴുതുന്നുണ്ടാകും. ഇംഗ്ലീഷ് സിനിമാ സംവിധായകരൊക്കെ പ്രായമായിട്ടും സിനിമകള്‍ എടുത്തിട്ടുണ്ടാകും. പക്ഷെ പ്രായത്തിന്റേതായ മാറ്റങ്ങള്‍ മനുഷ്യരിലുണ്ടാകും. അത്തരം മാറ്റങ്ങള്‍ മനസിലാക്കാതെ സിനിമകളെടുക്കുമ്പോഴാണ് പടം വീണ്ടും വീണ്ടും പൊട്ടി പോകുന്നതെന്ന് പറയുകയാണ് ലാല്‍.

Also Read: Lal Criticizes Jagathy: ജഗതിയുടെ അഭിനയശൈലി ശരിയല്ല; അത് കാരണം മറ്റ് അഭിനേതാക്കളാണ് ബുദ്ധിമുട്ടുന്നത്: വിമർശിച്ച് ലാൽ

അതിനാലാണ് താന്‍ സംവിധാനം നിര്‍ത്തിയത്. നമ്മള്‍ ഫിറ്റല്ലെന്ന് നമ്മള്‍ തന്നെ തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ കാര്യം. അതിപ്പോള്‍ ഒരു സ്ഥലത്ത് ഇരിക്കുന്നതായാലും സിനിമ പിടിക്കുന്നതായാലും നമ്മള്‍ അവിടെ ആവശ്യമുണ്ടോ അല്ലെങ്കില്‍ നമ്മളെ അവിടെ ആവശ്യമുണ്ടോ എന്ന് ചിന്തിക്കണം. നമ്മള്‍ അവിടെ ഫിറ്റല്ലെന്ന് തോന്നുമ്പോള്‍, മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് ആസ്വദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ