Mohanlal: ലാലേട്ടന്‍ മാന്യതയും വിനയവുമൊക്കെ അഭിനയിക്കുകയാണോ എന്ന് ഞാന്‍ സംശയിച്ചു: ലക്ഷ്മി ഗോപാലസ്വാമി

Lakshmi Gopalaswamy About Mohanlal: തനിക്ക് ചുറ്റുമുള്ള എല്ലാവരോടും മോഹന്‍ലാല്‍ വളരെ സ്‌നേഹത്തോടെയും വിനയത്തോടെയും പെരുമാറുന്നത് കണ്ടപ്പോള്‍ അദ്ദേഹം അഭിനയിക്കുകയാണോ എന്ന് സംശയിച്ചിരുന്നു എന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ലക്ഷ്മി പറയുന്നത്.

Mohanlal: ലാലേട്ടന്‍ മാന്യതയും വിനയവുമൊക്കെ അഭിനയിക്കുകയാണോ എന്ന് ഞാന്‍ സംശയിച്ചു: ലക്ഷ്മി ഗോപാലസ്വാമി

ലക്ഷ്മി ഗോപാലസ്വാമി, മോഹന്‍ലാല്‍

Published: 

10 Jun 2025 17:18 PM

മോഹന്‍ലാലിനോടൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയോടൊപ്പമാണ് ലക്ഷ്മി തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഈ സിനിമയ്ക്ക് മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം താരത്തിന് ലഭിക്കുകയും ചെയ്തു.

വാമനപുരം ബസ് റൂട്ട്, കീര്‍ത്തി ചക്ര, പരദേശി, ഭ്രമരം, ഇവിടം സ്വര്‍ഗമാണ്, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങിയ സിനിമകളിലാണ് ലക്ഷ്മി മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ തന്റെ മനസില്‍ തോന്നിയ കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍.

തനിക്ക് ചുറ്റുമുള്ള എല്ലാവരോടും മോഹന്‍ലാല്‍ വളരെ സ്‌നേഹത്തോടെയും വിനയത്തോടെയും പെരുമാറുന്നത് കണ്ടപ്പോള്‍ അദ്ദേഹം അഭിനയിക്കുകയാണോ എന്ന് സംശയിച്ചിരുന്നു എന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ലക്ഷ്മി പറയുന്നത്.

”ലാലേട്ടന്‍ എനിക്ക് ചുറ്റുമുള്ള എല്ലാവരോടും വളരെ സ്‌നേഹത്തോടെയും വിനയത്തോടെയുമാണ് പെരുമാറുന്നത്. അത് കണ്ടപ്പോള്‍ ആദ്യമൊക്കെ ഞാന്‍ അദ്ദേഹം മാന്യതയും വിനയവുമൊക്കെ അഭിനയിക്കുന്നതാണോ എന്ന് സംശയിച്ചു. എന്നാല്‍ ലാലേട്ടന്‍ അങ്ങനെയാണെന്ന് പിന്നീടാണ് എനിക്ക് മനസിലായത്.

Also Read: Maniyanpilla Raju: ‘മമ്മൂട്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ നല്ലവണ്ണം ശ്രദ്ധിക്കും; മോഹന്‍ലാല്‍ അങ്ങനെയല്ല, എന്ത് കിട്ടിയാലും കഴിക്കും’: മണിയന്‍പിള്ള രാജു

വളരെ സിമ്പിളായിട്ടുള്ള ആളാണ് അദ്ദേഹം. മാത്രമല്ല അദ്ദേഹത്തിന്റെ സമയത്തെ കുറിച്ചും മറ്റുള്ളവരുടെ സമയത്തെ കുറിച്ചുമെല്ലാം ലാലേട്ടന്‍ ഓര്‍ക്കും. അദ്ദേഹത്തെ ഞാന്‍ ചിലപ്പോഴൊക്കെ ബേബിമാന്‍ എന്ന് കളിയാക്കി വിളിക്കാറുണ്ട്. അങ്ങനെ വിളിക്കാന്‍ കാരണം, അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു കുട്ടിയുണ്ട്,” ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.

Related Stories
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക
Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ