Saaree OTT: ആരാധ്യയുടെ അരങ്ങേറ്റ ചിത്രം ‘സാരി’ ഒടിടിയിൽ എത്തി; എവിടെ കാണാം?
Saaree Ott Release: ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ മലയാളിയായ ആരാധ്യ ദേവി (ശ്രീലക്ഷ്മി സതീഷ്) ആദ്യമായി നായികയായ ചിത്രമാണ് സാരി.

Saaree Ott Release
പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ്മ അവതരിപ്പിച്ച ചിത്രമാണ് ‘സാരി. ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ മലയാളിയായ ആരാധ്യ ദേവി (ശ്രീലക്ഷ്മി സതീഷ്) ആദ്യമായി നായികയായ ചിത്രമാണ് സാരി. ഗിരി കൃഷ്ണ കമൽ ആണ് സംവിധാനം ചെയ്തത്. ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസിനെത്തിയിരിക്കുയണ്.
ഒടിടി പ്ലാറ്റ്ഫോമായ “Lionsgate Play” യിലൂടെയാണ് സാരി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഇക്കാര്യം അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ആരാധകരുമായി പങ്കുവച്ചത്. രാംഗോപാൽ വർമ്മയാണ് ചിത്രത്തിന്റെ രചന. രവി വർമ്മ നിർമിച്ച ചിത്രം ഹിന്ദി , തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തിയിരുന്നു. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അഭിനിവേശവും പിന്നീട് ഇത് അപകടമാകുന്നതുമാണ് ചിത്രത്തിൽ പറയുന്നത്.അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
Also Read: ‘എന്നെ സ്‍തബ്‍ധനാക്കിയ പ്രകടനം’; ‘കണ്ണപ്പ’യിലെ വിഷ്ണു മഞ്ചുവിനെ കുറിച്ച് രാം ഗോപാല്‍ വര്‍മ്മ
ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് രാംഗോപാൽ വർമ്മ ശ്രീലക്ഷ്മി സതീഷിനെ കണ്ടെത്തിയത്. സിനിമയ്ക്കായി ആർ.ജി.വി ശ്രീലക്ഷ്മി സതീഷിന്റെ പേര് ആരാധ്യ ദേവി എന്നാക്കുകയായിരുന്നു. ഫെബ്രുവരി 28നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.