Namma Metro: ബെംഗളൂരുകാര്‍ രണ്ടുംകല്‍പിച്ച് തന്നെ; ഹോസ്‌കോട്ടേയിലേക്ക് നമ്മ മെട്രോ എത്തുന്നു
Namma Metro Hoskote Extension: കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ നമ്മ മെട്രോ റെയില്‍ ഹോസ്‌കോട്ടേയിലേക്ക് നീട്ടാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. മെട്രോ റെയില്‍ നീട്ടുന്നത് ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

ബെംഗളൂരു നമ്മ മെട്രോ
ബെംഗളൂരു: നമ്മ മെട്രോ ട്രെയിന്‍ സര്‍വീസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ബെംഗളൂരുവിന്റെ ഉള്‍ഭാഗങ്ങളെ കൂടി ബന്ധിപ്പിക്കുന്ന വിധത്തിലുള്ള പദ്ധതി രൂപരേഖ തയാറായി. എന്നാല്‍ ഈ പദ്ധതിയ്ക്ക് മുമ്പായി ഹോസ്‌കോട്ടേയിലേക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടാകുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബെംഗളൂരു-തുംകൂര്‍, ബെംഗളൂരു-ഹോസ്‌കോട്ടേ റൂട്ടുകളിലെ മെട്രോ സര്‍വീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ബെംഗളൂരു നമ്മ മെട്രോ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും മറ്റിടങ്ങളിലേക്കും നീട്ടാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ നേരത്തെ വ്യക്തമാക്കിയതാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ നമ്മ മെട്രോ റെയില്‍ ഹോസ്‌കോട്ടേയിലേക്ക് നീട്ടാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. മെട്രോ റെയില്‍ നീട്ടുന്നത് ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.
മെട്രോ റെയില്‍ നീട്ടുന്ന പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഹോസ്‌കോട്ടേ എംഎല്‍എ ശരത് ബച്ചെഗൗഡ. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായും ഇക്കാര്യം ബച്ചെഗൗഡ ഇക്കാര്യം സംസാരിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകും മുമ്പ് ഹോസ്‌കോട്ടേയിലേക്ക് ട്രെയിന്‍ എത്തുമെന്ന് ഇരുവരും ഉറപ്പുനല്‍കിയതായി എംഎല്‍എ പറഞ്ഞു.
Also Read: Namma Metro: നമ്മ മെട്രോ വേറെ ലെവലാകുന്നു; ഡിസംബര്‍ 22 മുതല്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം കുറയും
ബെംഗളൂരുവിലെ ടിന്‍ ഫാക്ടറിയില്‍ നിന്ന് കടുഗോഡിയിലേക്ക് ഇതിനോടകം തന്നെ മെട്രോ സര്‍വീസ് നടത്തുന്നുണ്ട്. ടിന്‍ ഫാക്ടറിയില്‍ നിന്ന് കെആര്‍ പുര വഴി ഹോസ്‌കോട്ടേയിലേക്ക് മെട്രോ നീട്ടാന്‍ സര്‍ക്കാരിന് സമ്മര്‍ദം വര്‍ധിക്കുകയാണ്.