Kerala Holiday Alert: നാളെ ഇവർക്കെല്ലാം അവധി: മുണ്ടിനീര് കാരണം ഒരു സ്കൂളിനും …. തിരുന്നാൾ പ്രമാണിച്ച് രണ്ടു താലൂക്കിനും അവധി പ്രഖ്യാപിച്ചു
Local Holiday Updates: സ്കൂളിലെ യു.കെ.ജി. സെക്ഷനുകളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ, കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്നത് തടയാനായി എൽ.കെ.ജി., യു.കെ.ജി. സെക്ഷനുകൾക്ക് നവംബർ 12 മുതൽ 21 ദിവസത്തേക്ക് ജില്ലാ കളക്ടർ അവധി നൽകി ഉത്തരവിട്ടു.

School Holiday
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പ്രധാന കാരണങ്ങൾ മുൻനിർത്തി പ്രാദേശിക അവധികൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വെട്ടുകാട് തിരുന്നാളിനോട് അനുബന്ധിച്ച് വെള്ളിയാഴ്ച (നവംബർ 14) ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചപ്പോൾ, ആലപ്പുഴയിൽ മുണ്ടിനീര് രോഗം പടർന്നതിനെത്തുടർന്ന് ഒരു സ്കൂളിന് 21 ദിവസത്തേക്ക് അവധി നൽകി.
മുണ്ടിനീര്: സ്കൂളിലെ എൽ.കെ.ജി., യു.കെ.ജി. ക്ലാസുകൾക്ക് അവധി
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ അൽ ഹിദായ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് മുണ്ടിനീര് (Mumps) രോഗം സ്ഥിരീകരിച്ചത്. സ്കൂളിലെ യു.കെ.ജി. സെക്ഷനുകളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ, കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്നത് തടയാനായി എൽ.കെ.ജി., യു.കെ.ജി. സെക്ഷനുകൾക്ക് നവംബർ 12 മുതൽ 21 ദിവസത്തേക്ക് ജില്ലാ കളക്ടർ അവധി നൽകി ഉത്തരവിട്ടു. മുണ്ടിനീര് പടർന്നു പിടിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടത്തണമെന്ന് ഉത്തരവിൽ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
Also read – നിയമസഭയിലേക്ക് മത്സരിക്കുമോ… പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ
വെട്ടുകാട് തിരുന്നാൾ: ഉച്ചയ്ക്ക് ശേഷം അവധി
പ്രസിദ്ധമായ വെട്ടുകാട് തിരുന്നാൾ കൊടിയേറ്റ് പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്ക് താലൂക്കുകൾക്ക് വെള്ളിയാഴ്ച (നവംബർ 14) ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻപ് നെയ്യാറ്റിൻകരയുടെ ഭാഗമായിരുന്ന, കാട്ടാക്കട താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾക്കും ഈ അവധി ബാധകമാണ്. ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാകും. എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമില്ലാതെ തുടരും.