Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനും ഗോവർധനും നിർണായകം, ജാമ്യ ഹർജി ഇന്ന് പരി​ഗണിക്കും

Sabarimala Gold Scam Update: ഇരുവരുടെയും ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ താൻ നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയ സംഭാവനകൾ നൽകാറുണ്ടെന്നുമാണ് സ്വർണ വ്യാപാരിയായ ഗോവർദ്ധനൻ്റെ ഹർജിയിൽ പറയുന്നത്.

Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനും ഗോവർധനും നിർണായകം, ജാമ്യ ഹർജി ഇന്ന് പരി​ഗണിക്കും

Sabarimala Gold Scam

Published: 

06 Jan 2026 | 06:36 AM

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ (Sabarimala Gold Scam) റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധനും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറും ഇന്ന് നിർണായകം. ഇരുവരുടെയും ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ താൻ നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയ സംഭാവനകൾ നൽകാറുണ്ടെന്നുമാണ് സ്വർണ വ്യാപാരിയായ ഗോവർദ്ധനൻ്റെ ഹർജിയിൽ പറയുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച 400 ഗ്രാമിലധികം സ്വർണം ശബരിമലയിലേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. അപ്പോൾ തന്നെ പത്തുലക്ഷം രൂപ ഡിഡിയായും പത്ത് പവൻ മാലയായും തിരികെ നൽകിയിട്ടുണ്ടെന്നും ​ഗോവർദ്ധൻ വാദിക്കുന്നു. ഇതുവരെ ഒന്നരക്കോടി രൂപ ക്ഷേത്രത്തിന് നൽകിയ തനിക്ക് തട്ടിപ്പ് നടത്തേണ്ട കാര്യമില്ലെന്നും ഹർജിയിൽ വ്യാപാരി വ്യക്തമാക്കുന്നു.

ALSO READ: എസ്‌ഐടി അന്വേഷണത്തില്‍ ഹൈക്കോടതിക്ക് തൃപ്തി; അന്വേഷണത്തിന് ആറാഴ്ച കൂടി സമയം

അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറും അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ നിഷേധിച്ചുകൊണ്ടാണ് ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. താൻ ഒറ്റയ്ക്ക് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും ശബരിമലയിലുള്ള ജീവനക്കാരെ ജോലിയുടെ ഭാഗമായി നിയന്ത്രിക്കാനുള്ള ചുമതലയാണ് തനിക്ക് ഉണ്ടായിരുന്നതെന്നുമാണ് പത്മകുമാറിൻ്റെ ഭാ​ഗം.

അതിനിടെ കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഇന്നലെ ഉത്തരവിറക്കിയിരുന്നു. ആറാഴ്ചത്തെ സമയമാണ് അനുവദിച്ച് നൽകിയിരിക്കുന്നത്. ഈ മാസം 19ന് പ്രത്യേക അന്വേഷണ സംഘം അടുത്ത ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും.

 

Related Stories
SIR Kerala: പ്രവാസികൾക്കും വിഐപികൾക്കും ആശ്വസിക്കാം, വോട്ടർ പട്ടിക പുതുക്കൽ നടപടി ഇനി ഇങ്ങനെ
Pinarayi Vijayan: എകെ ബാലന്‍ ചെയ്തത് മാറാട് കലാപത്തെ ഓര്‍മിപ്പിക്കല്‍, ഏത് വര്‍ഗീയതും നാടിനാപത്ത്: മുഖ്യമന്ത്രി
Vande Bharat Sleeper: തിരുവനന്തപുരം-ചെന്നൈ വന്ദേ ഭാരത് സ്ലീപ്പര്‍; സുഖയാത്ര, സുരക്ഷിത യാത്ര ഉടന്‍
Sabarimala Makaravilakku: ശബരിമല ഒരുങ്ങുന്നു തങ്കസൂര്യോ​ദയത്തിനായി… വെർച്വൽ ക്യൂ ബുക്കിങ്, മകരജ്യോതി ദർശനസ്ഥലങ്ങൾ… ഭക്തർ അറിയേണ്ടതെല്ലാം
Railway new stop: ഇനി കേരളത്തിലെ ഈ സ്റ്റോപ്പുകളിലും ട്രെയിനുകൾ നിർത്തും, പുതിയ തീരുമാനവുമായി റെയിൽവേ
Kerala Lottery Result Today: വ്യാഴാഴ്ചത്തെ കോടീശ്വരൻ, ഒരു കോടി ഈ ടിക്കറ്റിന്; ഇന്നത്തെ ലോട്ടറി ഫലം അറിയാം
പാൽകുടിയും ഹൃദ്രോ​ഗവും തമ്മിലെന്തു ബന്ധം?
ഫുഡ് ഡെലിവറി ബോയിക്ക് എത്ര രൂപ ശമ്പളം ലഭിക്കും?
‘ജനനായകൻ’ ടിക്കറ്റ് തുക എങ്ങനെ തിരികെ ലഭിക്കും
പഴയ വെള്ളി കൊലുസ് പുത്തൻ ആക്കാം
Viral Video: വാഴപ്പിണ്ടിക്കുള്ളിൽ ഞണ്ട്
കെട്ടുമുറുക്കി കെസി ശബരിമലയിലേക്ക്
അച്ഛൻ്റെ കാല് കെട്ടിപ്പിടിച്ച് ആ കുരുന്ന്
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? നിലപാട് വ്യക്തമാക്കി ശശി തരൂർ