AI Tools: ജോലിസമയം കുറയ്ക്കാന്‍ എഐ ടൂളുകള്‍; എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം

AI Tools In Workplace: കൃത്യമായ പ്രോംപ്റ്റുകള്‍ നല്‍കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രോംപ്റ്റുകള്‍ പിഴച്ചാല്‍ എല്ലാം തെറ്റി. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് വ്യക്തായി നല്‍കണം. ജോലി സമയം വന്‍തോതില്‍ ലാഭിക്കാന്‍ എഐ ടൂളുകള്‍ സഹായിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത

AI Tools: ജോലിസമയം കുറയ്ക്കാന്‍ എഐ ടൂളുകള്‍; എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം

പ്രതീകാത്മക ചിത്രം

Updated On: 

29 Jun 2025 14:27 PM

തുടര്‍ച്ചയായ മീറ്റിങുകള്‍, ഇമെയിലുകളുടെ പ്രളയം തുടങ്ങിയ കാരണങ്ങളാല്‍ ജോലിസ്ഥലത്ത് നിങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടുകയാണോ? എങ്കില്‍ എഐ നിങ്ങള്‍ക്ക് സാന്ത്വനം പകരും. ചാറ്റ്ജിപിടി, ഗൂഗിള്‍ ജെമിനി പോലുള്ള ടൂളുകള്‍ ജീവനക്കാര്‍ക്ക് പകരുന്ന ആശ്വാസം ചെറുതല്ല. പക്ഷേ, ഇത്തരം എഐ ടൂളുകള്‍ ഉണ്ടായിട്ട് മാത്രം കാര്യമില്ല. അത് എപ്പോള്‍, എങ്ങനെ ഉപയോഗിക്കണമെന്ന് അറിയുന്നതിലാണ് കാര്യം. അതിന് ചില മാര്‍ഗങ്ങളും ഉദാഹരണങ്ങളും നമുക്ക് നോക്കാം.

കൃത്യമായ പ്രോംപ്റ്റുകള്‍ നല്‍കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രോംപ്റ്റുകള്‍ പിഴച്ചാല്‍ എല്ലാം തെറ്റി. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് വ്യക്തായി നല്‍കണം. ജോലി സമയം വന്‍തോതില്‍ ലാഭിക്കാന്‍ എഐ ടൂളുകള്‍ സഹായിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇമെയിലുകള്‍, മെമ്മോകള്‍, മീറ്റിങുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തുടങ്ങിയവയ്ക്കായി നിരവധി സമയം പലര്‍ക്കും ചെലവഴിക്കേണ്ടി വരാറുണ്ട്. എഐയുടെ സഹായത്തോടെ 50 മുതല്‍ 70 ശതമാനം വരെ സമയം ലാഭിക്കാന്‍ കഴിയും.

Read Also: Google Veo 3: എഐ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് കാർത്തിക് സൂര്യയോ?; സാമ്യതയിൽ അതിശയിച്ച് സോഷ്യൽ മീഡിയ

നീണ്ട പിഡിഎഫുകള്‍, മീറ്റിങ് ട്രാന്‍സ്‌ക്രിപ്റ്റുകള്‍, റിസര്‍ച്ച് ഡോക്യുമെന്റുകള്‍ തുടങ്ങിയവ മുഴുവനായും വായിക്കാന്‍ പല ആളുകള്‍ക്കും സമയമില്ല. ഇത്തരത്തില്‍ നീണ്ട കണ്ടന്റുകളെ എളുപ്പത്തില്‍ മനസിലാക്കാവുന്ന ഉള്ളടക്കങ്ങളായി വിഭജിക്കാന്‍ എഐയ്ക്ക് സാധിക്കും.

പകുതി സമയത്തിനുള്ളില്‍ ഡ്രാഫ്റ്റുകള്‍ സൃഷ്ടിക്കാനും, സമ്മര്‍ദ്ദമില്ലാതെ മീറ്റിങ്ങുകള്‍ക്കായി തയ്യാറെടുപ്പ് നടത്താനുമൊക്കെ എഐയിലൂടെ സാധിക്കും. ഒരു ഉദാഹരണം നോക്കാം. ഒരു മീറ്റിങില്‍ വളരെ നീണ്ട ഒരു ഗൂഗിള്‍ ഡോക്യുമെന്റ് ഉപയോഗിക്കേണ്ടി വരുന്നുവെന്ന് ചിന്തിക്കുക. എങ്കില്‍ മീറ്റിങില്‍ ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ മൂന്ന് വരികളില്‍ ഈ ഡോക്യുമെന്റ് സംഗ്രഹിച്ച് നല്‍കാന്‍ നമുക്ക് എഐ ടൂളുകളോട് ആവശ്യപ്പെടാം. ഇത്തരം നീക്കങ്ങള്‍ ജീവനക്കാര്‍ക്ക് വളരെ പ്രയോജനപ്രദമാകും. എന്നാല്‍ എന്തൊക്കെ ചെയ്താലും എഐ ടൂളുകള്‍ പൂര്‍ണതയുള്ളതല്ലെന്ന ധാരണയും നമ്മുടെയുള്ളിലുണ്ടാകണം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്