ഉപയോഗിച്ച എണ്ണ എടുത്തുവെച്ചോ, ഐഒസിയ്ക്ക് വേണം; വ്യോമയാന എണ്ണ ഉണ്ടാക്കാന്‍ പുത്തന്‍ വിദ്യ

Sustainable Aviation Fuel: ഉപയോഗിച്ച പാചക എണ്ണയില്‍ നിന്ന് സുസ്ഥിര വ്യോമയാന ഇന്ധനം ഉത്പാദിപ്പിക്കുന്നതിനുള്ള ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ സര്‍ട്ടിഫിക്കേഷന്‍ ഇന്ത്യന്‍ ഓയിലിന്റെ ഹരിയാനയിലെ പാനിപ്പത്ത് റിഫൈനറി നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഉപയോഗിച്ച എണ്ണ എടുത്തുവെച്ചോ, ഐഒസിയ്ക്ക് വേണം; വ്യോമയാന എണ്ണ ഉണ്ടാക്കാന്‍ പുത്തന്‍ വിദ്യ

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

Published: 

10 Nov 2025 | 02:15 PM

ന്യൂഡല്‍ഹി: വീടുകളിലും റസ്റ്റോറന്റുകളിലും പാചകത്തിന് ഉപയോഗിച്ച് ബാക്കിയാകുന്ന എണ്ണകൊണ്ട് സുസ്ഥിര വ്യോമയാന ഇന്ധനം ഉത്പാദിപ്പിക്കുന്നതിനുള്ള സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. പരമ്പരാഗത വ്യോമയാന ടര്‍ബൈന്‍ ഇന്ധനത്തില്‍ 50 ശതമാനം വരെ കലര്‍ത്തി ഇത് ഉപയോഗിക്കാമെന്ന് കമ്പനി ചെയര്‍മാന്‍ അരവിന്ദര്‍ സിങ് സാഹ്നി പറഞ്ഞു.

ഉപയോഗിച്ച പാചക എണ്ണയില്‍ നിന്ന് സുസ്ഥിര വ്യോമയാന ഇന്ധനം ഉത്പാദിപ്പിക്കുന്നതിനുള്ള ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ സര്‍ട്ടിഫിക്കേഷന്‍ ഇന്ത്യന്‍ ഓയിലിന്റെ ഹരിയാനയിലെ പാനിപ്പത്ത് റിഫൈനറി നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന രാജ്യത്തെ ആദ്യ കമ്പനി തങ്ങളാണെന്നും സാഹ്നി വ്യക്തമാക്കി.

അതേസമയം, 2027 മുതല്‍ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്ക് വില്‍ക്കുന്ന ജെറ്റ് ഇന്ധനത്തില്‍ 1 ശതമാനം സുസ്ഥിര വ്യോമയാന ഇന്ധനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ റിഫൈനറി പ്രതിവര്‍ഷം 35,000 ടണ്‍ ഇന്ധനം ഉത്പാദിപ്പിക്കാന്‍ തുടങ്ങും. 2027ല്‍ രാജ്യത്തിന്റെ ആവശ്യം നിറവേറ്റുന്നതിനായുള്ള ഇന്ധനം ഉണ്ടാകുമെന്ന ഉറപ്പും സാഹ്നി നല്‍കി.

ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ പോലുള്ള സ്ഥാപനങ്ങളില്‍ പാനിപ്പത്ത് റിഫൈനറിക്ക് ഉപയോഗിച്ച എണ്ണകള്‍ വിതരണം ചെയ്യും. വലിയ ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഒറ്റത്തവണ ഉപയോഗത്തിന് ശേഷം എണ്ണ ഉപേക്ഷിക്കുന്നതാണ് പതിവ്. അതിനാല്‍ ഇത് സുസ്ഥിര വ്യോമയാന എണ്ണ ഉത്പാദിപ്പിക്കുന്നതിന് കൂടുതല്‍ പ്രയോജനപ്പെടും.

Also Read: Phone in Water : വെള്ളത്തിൽ വീണാലും ഫോൺ വെള്ളത്തിടണം, സാംസംഗ് പറയുന്നത്

ഉപയോഗിച്ച എണ്ണകള്‍ രാജ്യത്ത് വലിയ അളവില്‍ ലഭ്യമാണ്. അവ ശേഖരിക്കുന്നത് മാത്രമാണ് വെല്ലുവിളി. വലിയ ഹോട്ടലുകളില്‍ നിന്ന് ശേഖരിക്കുന്നത് എളുപ്പമാണെങ്കിലും വീടുകള്‍ ഉള്‍പ്പെടെയുള്ള ചെറിയ ഉപയോക്താക്കളില്‍ നിന്ന് ശേഖരിക്കാനായി വഴി കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്