Mircosoft Layoff: മൈക്രോസോഫ്റ്റിൽ കൂട്ടപിരിച്ചുവിടൽ; ജോലി നഷ്ടമാകുന്നത് 9000 പേർക്ക്, കാരണം എഐയോ?

Mircosoft Layoff in 2025: സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് 9,100 പേര്‍ക്ക് എങ്കിലും ജോലി നഷ്ടപ്പെടും. നിര്‍മിത ബുദ്ധി പോലുള്ള സാങ്കേതിക വിദ്യയാണ് പിരിച്ചുവിടലിന് കാരണമെന്നും പറയപ്പെടുന്നുണ്ട്.

Mircosoft Layoff: മൈക്രോസോഫ്റ്റിൽ കൂട്ടപിരിച്ചുവിടൽ; ജോലി നഷ്ടമാകുന്നത് 9000 പേർക്ക്, കാരണം എഐയോ?

മൈക്രോസോഫ്റ്റ്

Updated On: 

02 Jul 2025 23:27 PM

കൂട്ട പിരിച്ചുവിടലിന് മൈക്രോസോഫ്റ്റ് വീണ്ടും ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 2023 ന് ശേഷം സംഭവിക്കാന്‍ പോകുന്ന വലിയ പിരിച്ചുവിടല്‍ ആയിരിക്കും ഇതെന്നാണ് സൂചന. കമ്പനിയിലെ ജീവനക്കാരില്‍ നാല് ശതമാനം പേരെ എങ്കിലും പിരിച്ചുവിടും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് 9,100 പേര്‍ക്ക് എങ്കിലും ജോലി നഷ്ടപ്പെടും. നിര്‍മിത ബുദ്ധി പോലുള്ള സാങ്കേതിക വിദ്യയാണ് പിരിച്ചുവിടലിന് കാരണമെന്നും പറയപ്പെടുന്നുണ്ട്.

നിലവില്‍ ആകെ 2,28,000 പേരാണ് മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്നതെന്നാണ് 2024 ജൂണിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗത്തിലാണ് കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നത്. 45000 പേരാണ് ഈ മേഖലയില്‍ ഇവിടെ ജോലി ചെയ്യുന്നത്.

ഓപറേഷന്‍സില്‍ 86000 പേരും, 81000 പേര്‍ ഡെവലപ്‌മെന്റ് വിഭാഗത്തിലും ജോലി ചെയ്യുന്നുണ്ട്. മെയ് മാസത്തിലും മൈക്രോസോഫ്റ്റ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അന്ന് 6000 പേര്‍ക്കാണ് ജോലി നഷ്ടമായത്.

Also Read: Cheaper Broadband : 1.5 കോടി കുടുംബങ്ങൾ, സബ്‌സിഡിയിൽ ഇൻ്റർനെറ്റ്; സർക്കാർ പദ്ധതിയിടുന്നു

ഓപ്പണ്‍ എ ഐയില്‍ വലിയതോതിലുള്ള നിക്ഷേപം തന്നെ മൈക്രോസോഫ്റ്റിനുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രഗത്ഭന്‍ ആയ മൈക്രോസോഫ്റ്റ് 365 അഷ്വര്‍, കൊപൈലറ്റ് ഉള്‍പ്പടെയുള്ള ഉല്‍പന്നങ്ങളില്‍ എ ഐ സേവനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

 

ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ