IMF Conditions On Pakistan: ഇന്ത്യയുമായുള്ള സംഘര്‍ഷം; പാകിസ്ഥാന് മുന്നില്‍ കര്‍ശന ഉപാധികള്‍ നിരത്തി ഐഎംഎഫ്

India Pakistan Tensions: വാര്‍ഷിക ബജറ്റ് 17,60,000 കോടിയായി ഉയര്‍ത്തണം, ഈ തുകയില്‍ നിന്ന് 1,07,000 കോടി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കണം തുടങ്ങിയവയാണ് അവയില്‍ പ്രധാനം. ഇതോടെ പാകിസ്ഥാന് മുന്നില്‍ ഐഎംഎഫ് വെക്കുന്ന ഉപാധികളുടെ എണ്ണം 50 ആയി ഉയര്‍ന്നു.

IMF Conditions On Pakistan: ഇന്ത്യയുമായുള്ള സംഘര്‍ഷം; പാകിസ്ഥാന് മുന്നില്‍ കര്‍ശന ഉപാധികള്‍ നിരത്തി ഐഎംഎഫ്

രാജ്യാന്തര നാണയനിധി

Published: 

18 May 2025 19:16 PM

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടെ പാകിസ്ഥാന് മുന്നില്‍ കര്‍ശന ഉപാധികളുമായി രാജ്യാന്തര നാണയനിധി (ഐഎംഎഫ്). ഇന്ത്യയുമായുള്ള സംഘര്‍ഷം രൂക്ഷമായാല്‍ ധനസഹായത്തെ ബാധിക്കുമെന്ന് ഐഎംഎഫ് അറിയിച്ചു. 11 ഉപാധികളാണ് പാകിസ്ഥാന് മുന്നില്‍ ഐഎംഎഫ് വെച്ചിരിക്കുന്നത്.

വാര്‍ഷിക ബജറ്റ് 17,60,000 കോടിയായി ഉയര്‍ത്തണം, ഈ തുകയില്‍ നിന്ന് 1,07,000 കോടി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കണം തുടങ്ങിയവയാണ് അവയില്‍ പ്രധാനം. ഇതോടെ പാകിസ്ഥാന് മുന്നില്‍ ഐഎംഎഫ് വെക്കുന്ന ഉപാധികളുടെ എണ്ണം 50 ആയി ഉയര്‍ന്നു.

വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട ബാധ്യതകള്‍ തീര്‍ക്കുന്നതിനായി സര്‍ചാര്‍ജ് വര്‍ധനവ്, മൂന്ന് വര്‍ഷം പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കുക.

പാകിസ്ഥാന്‍ പ്രവിശ്യകളില്‍ കൃഷി വരുമാന നികുതി ജൂണിന് മുമ്പ് നടപ്പാക്കുക, ഭരണപരമായ നയരൂപീകരണ പ്രവര്‍ത്തന പദ്ധതി തയറാക്കുക, ധനകാര്യ മേഖലയുമായി ബന്ധപ്പെട്ടുള്ള ദീര്‍ഘകാല പദ്ധതികളുടെ രൂപരേഖ തയാറാക്കല്‍.

Also Read: UAE Rules For Drones: അങ്ങനിപ്പോൾ പറത്തേണ്ട!; ഡ്രോണുകൾ ഉപയോ​ഗിക്കുന്നതിന് മാർഗനിർദേശങ്ങളുമായി യുഎഇ

ചിലവ് അനുസരിച്ച് ഇന്ധന നിരക്ക് ക്രമീകരിക്കുക, 2026 ഫെബ്രുവരി 15 ന് മുമ്പ് വാര്‍ഷിക ഗ്യാസ് താരിഫ് ക്രമീകരിക്കുക, മെയ് അവസാനത്തോടെ ക്യാപ്റ്റീവ് പവര്‍ ലെവി ഓര്‍ഡിനന്‍സ് നടപ്പാക്കുന്ന സ്ഥിര നിയമം കൊണ്ടുവരിക തുടങ്ങിയ ഉപാധികളാണ് പാകിസ്ഥാന് മുന്നില്‍ ഐഎംഎഫ് നിരത്തിയിരിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും