Japan: 100 വയസിന് മുകളില്‍ പ്രായമുള്ള 1 ലക്ഷം പേര്‍; റെക്കോഡിട്ട് ജപ്പാന്‍

Japan Aging Population: ജപ്പാനില്‍ ഏറ്റവും കൂടുതല്‍ പ്രായമുള്ളത് ഷിഗെക്കോ കഗാവ എന്ന സ്ത്രീയ്ക്കാണ്. യമറ്റോകൊറിയാമയില്‍ താമസിക്കുന്ന ഇവരുടെ പ്രായം 114 വയസാണ്. ഏറ്റവും പ്രായം കൂടിയ പുരുഷന്‍ 111 വയസുള്ള കിയോടക മിസുനോയാണ്.

Japan: 100 വയസിന് മുകളില്‍ പ്രായമുള്ള 1 ലക്ഷം പേര്‍; റെക്കോഡിട്ട് ജപ്പാന്‍

പ്രതീകാത്മക ചിത്രം

Updated On: 

14 Sep 2025 15:01 PM

പ്രായം എന്നത് വെറുമൊരു നമ്പറല്ല, ജീവിതാനുഭവത്തിന്റെ കഷ്ടപ്പാടിന്റെ ആഘോഷങ്ങളുടെയെല്ലാം അക്കമെന്ന് വേണമെങ്കില്‍ പ്രായത്തെ വിശേഷിപ്പിക്കാം. നൂറ് വയസുവരെ ജീവിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ വളരെ വിരളമാണ്. ഇത്രയും പ്രായമുള്ളവരുണ്ടെങ്കിലും അവരുടെ എണ്ണവും കുറയും. എന്നാല്‍ പ്രായത്തിന്റെ കാര്യത്തില്‍ പുതിയ റെക്കോഡ് തീര്‍ത്തിരിക്കുകയാണ് ജപ്പാന്‍.

ജപ്പാനില്‍ 100 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ആളുകളുടെ എണ്ണം ഒരു ലക്ഷത്തോളമാണ്. സെപ്റ്റംബറിലെ കണക്കനുസരിച്ച് ജപ്പാനില്‍ 100 വസുള്ളവരുടെ എണ്ണം 99,763 ആണ്. പ്രായത്തിന്റെ കാര്യത്തില്‍ തുടര്‍ച്ചയായ 55ാം തവണയാണ് ജപ്പാന്‍ പുതിയ റെക്കോഡ് തീര്‍ത്തത്. ഇതില്‍ 88 ശതമാനവും സ്ത്രീകളാണ്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ജപ്പാന്‍. ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രായമുള്ളയാളും ഇവിടെ തന്നെ. എന്നാല്‍ ഏറ്റവും വേഗത്തില്‍ പ്രായമാകുന്ന സമൂഹങ്ങളിലൊന്നാണ് ജപ്പാനീസ് എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഇവിടെയുള്ളവര്‍ ആരോഗ്യകരമായ ഭക്ഷണക്രമമാണ് പിന്തുടരുന്നത്. എന്നാല്‍ ജനനനിരക്ക് വളരെ കുറവാണ്.

ജപ്പാനില്‍ ഏറ്റവും കൂടുതല്‍ പ്രായമുള്ളത് ഷിഗെക്കോ കഗാവ എന്ന സ്ത്രീയ്ക്കാണ്. യമറ്റോകൊറിയാമയില്‍ താമസിക്കുന്ന ഇവരുടെ പ്രായം 114 വയസാണ്. ഏറ്റവും പ്രായം കൂടിയ പുരുഷന്‍ 111 വയസുള്ള കിയോടക മിസുനോയാണ്. രാജ്യത്തെ 87,784 സ്ത്രീകളെയും 11,979 പുരുഷന്മാരെയും 100 വര്‍ഷം വരെ ജീവിച്ചതിന് ആരോഗ്യമന്ത്രി തകമാരോ ഫുകോക്ക അഭിനന്ദിച്ചു.

Also Read: AI minister Albania: ജോലിയ്ക്ക് മാത്രമല്ല ഇനി ഭരിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലോകത്തിലെ ആദ്യ എഐ മന്ത്രി സ്ഥാനമേറ്റു

സെപ്റ്റംബര്‍ 15നാണ് ജപ്പാനില്‍ വയോജന ദിനം ആചരിക്കുന്നത്. ഈ വര്‍ഷം 52,310 പേരാണ് സര്‍ക്കാരിന്റെ അനുമോദനത്തിന് അര്‍ഹരായത്. 1963ല്‍ സര്‍ക്കാര്‍ ശതാബ്ദി സര്‍വേ ആരംഭിച്ചപ്പോള്‍ 100 വയസോ അതില്‍ കൂടുതലോ പ്രായമുള്ള 153 പേരായിരുന്നു ഉണ്ടായിരുന്നത്. 1981ല്‍ ഇത് 1,000 ആയി ഉയര്‍ന്നു. 1998ല്‍ 10,000 ഉം ആയി.

ജപ്പാനിലുള്ളവര്‍ക്ക് പൊണ്ണത്തടി കുറവാണ്. ചുവന്ന മാംസം കുറഞ്ഞതും മത്സ്യവും പച്ചക്കറികളും കൂടുതലുമായതാണ് ഇവരുടെ ഭക്ഷണരീതി. ഉപ്പിന്റെയും പഞ്ചസാരയുടെയും ഉപയോഗം ഇവിടെ കുറവാണ്. 1928 മുതല്‍ ജാപ്പനീസ് സംസ്‌കാരത്തിന്റെ ഭാഗമാണ് റേഡിയോ ടൈസോ എന്ന വ്യായാമ രീതി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും