Narendra Modi: ‘ഫ്രണ്ടിനെ’ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; ഇമ്മാനുവൽ മാക്രോണൊപ്പം അത്താഴവിരുന്ന്

Emmanuel Macron Hugs Narendra Modi: പാരീസിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്ത് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. പാരിസിൽ വച്ച് നടക്കുന്ന എഐ ഉച്ചകോടിയിലേക്കാണ് പ്രധാനമന്ത്രിയെ മാക്രോൺ സ്വാഗതം ചെയ്തത്.

Narendra Modi: ഫ്രണ്ടിനെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; ഇമ്മാനുവൽ മാക്രോണൊപ്പം അത്താഴവിരുന്ന്

നരേന്ദ്രമോദി, ഇമ്മാനുവൽ മാക്രോൺ

Published: 

11 Feb 2025 11:11 AM

പാരിസിൽ നടക്കുന്ന എഐ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്ത് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉച്ചകോടിയ്ക്കായി ഫ്രാൻസിലെത്തിയത്. പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത് മാക്രോൺ ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്തു. അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസും ഉച്ചകോടിയിലുണ്ടായിരുന്നു.

‘പ്രിയസുഹൃത്ത് നരേന്ദ്രമോദിയ്ക്ക് പാരിസിലേക്ക് സ്വാഗതം’എന്ന് ഇമ്മാനുവൻ മാക്രോൺ പ്രധാനമന്ത്രിയുമായുള്ള വിഡിയോ പങ്കുവച്ച് തൻ്റെ എക്സ് ഹാൻഡിലിൽ കുറിച്ചു. എലിസീ പാലസിലേക്ക് പ്രധാനമന്ത്രിയുടെ വരവിനെ സ്വാഗതം ചെയ്താണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്.

ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയെ മാക്രോൺ സ്വാഗതം ചെയ്തു. ഇന്തോ – ഫ്രാൻസ് ബന്ധം സുദൃഢമാക്കാനുള്ള കാര്യങ്ങൾ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ ചർച്ചചെയ്തു. നയതന്ത്ര ബന്ധങ്ങളും സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും അടക്കമുള്ള വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു. മാക്രോണിനൊപ്പം ഉച്ചകോടിയിൽ സഹ അധ്യക്ഷനാണ് മോദി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മെച്ചപ്പെടുത്താനുള്ള ചർച്ചകളിൽ ഈ മേഖലയിലെ വിദഗ്ധരുമായും ലോകനേതാക്കളുമായും മോദി ചർച്ച നടത്തും.

സന്ദർശനത്തിനിടെ മാഴ്സയിൽ ഇന്ത്യയുടെ ആദ്യ കോൺസുലേറ്റും മോദി ഉദ്ഘാടനം ചെയ്യും. ഉച്ചകോടിയ്ക്ക് ശേഷം നരേന്ദ്രമോദിയും മാക്രോണും ചേർന്ന് മാഴ്സ സന്ദർശിക്കും. മാഴ്സയിൽ വച്ചും പ്രധാനമന്ത്രിയുമായി മാക്രോൺ അത്താഴവിരുന്നിൽ പങ്കെടുക്കും. ബുധനാഴ്ച ഇരുവരും മാഴ്സയിലെ മസാർഗു വാർ സെമറ്ററി സന്ദർശിക്കും. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് ജീവൻ വെടിഞ്ഞ ഇന്ത്യൻ സൈനികർക്ക് ഇവിടെവച്ച് ആദരവർപ്പിക്കും. ഇന്ത്യ പ്രധാന പങ്കാളിയായ ഇൻ്റർനാഷണൽ തെർമോന്യൂക്ലിയർ എക്സ്പിരിമെൻ്റൽ റിയാക്ടർ സ്ഥിതിചെയ്യുന്ന കദാർച്ചെയാണ് മോദി അവസാനമായി ഫ്രാൻസിൽ സന്ദർശിക്കുക.

Also Read: PM Modi US Visit: ‘ട്രംപിന്റെ ചരിത്ര വിജയത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച, ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു, ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തും’; മോദി

ദ്വിരാഷ്ട്ര സന്ദർശനത്തിനായുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണ് പാരിസിലേത്. ഫ്രാൻസിൽ മൂന്ന് ദിവസമാണ് അദ്ദേഹം ഉണ്ടാവുക. ഫ്രാൻസിലെ ഇന്ത്യക്കാർ പ്രധാനമന്ത്രിയെ പാരീസിലേക്ക് സ്വാഗതം ചെയ്തു.

എഐ ഉച്ചകോടി ഇന്ന്, ഫെബ്രുവരി 11നാണ് നടക്കുക. എഐയുടെ സാധ്യതകളും ഭാവിയും ഈ ഉച്ചകോടിയിൽ ചർച്ചയാവും. ലോകനേതാക്കളും ടെക് സിഇഒമാരും ഉൾപ്പെടെയുള്ളവർ ഉച്ചകോടിയിൽ പങ്കെടുക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ മാന്യമായ ഉപയോഗമാണ് ഉച്ചകോടിയിൽ ചർച്ചയാവുക. കഴിഞ്ഞ വർഷത്തെ ഉച്ചകോടി 2024ലാണ് നടന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും