UAE Schools: യുഎഇയിലെ സ്‌കൂളുകള്‍ക്ക് ഒരു മാസം വിന്റര്‍ അവധി; എന്ന് മുതല്‍ ആരംഭിക്കും?
UAE School Winter Vacation Dates: കുടുംബങ്ങള്‍ക്ക് അവധിക്കാല പ്ലാനുകള്‍ ആസൂത്രണം ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് വിശ്രമത്തിനും വേണ്ടിയാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നതെങ്കിലും എല്ലാ സ്‌കൂളുകളും ഇത് പാലിക്കണമെന്നില്ലെന്നാണ് വിവരം.

പ്രതീകാത്മക ചിത്രം
അബുദബി: യുഎഇയിലെ സ്‌കൂളുകള്‍ക്ക് ഒരു മാസം ശൈത്യകാല അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള 2025-26 വര്‍ഷത്തേക്കുള്ള ഏകീകൃത അക്കാദമിക് കലണ്ടര്‍ മന്ത്രാലയം പുറത്തിറക്കി. ശൈത്യകാല അവധി മൂന്ന് ആഴ്ചയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്, ഇത് നാല് ആഴ്ചയായി ഉയര്‍ത്തി.
2025 ഡിസംബര്‍ 8 മുതല്‍ 2026 ജനുവരി നാല് വരെയായിരിക്കും അവധി. 2026 ജനുവരി 5 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും. കുടുംബങ്ങള്‍ക്ക് അവധിക്കാല പ്ലാനുകള്‍ ആസൂത്രണം ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് വിശ്രമത്തിനും വേണ്ടിയാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നതെങ്കിലും എല്ലാ സ്‌കൂളുകളും ഇത് പാലിക്കണമെന്നില്ലെന്നാണ് വിവരം.
അവധിയുടെ വിശദാംശങ്ങള്‍
അടുത്ത അധ്യയന വര്‍ഷം മുതല്‍ യുഎഇയിലെ സ്‌കൂളുകള്‍ക്ക് നാല് ആഴ്ച ശൈത്യകാല അവധി ലഭിക്കും. 2025-26 ലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏകീകൃത കലണ്ടര്‍ അനുസരിച്ച് ശൈത്യകാര അവധികള്‍ 2025 ഡിസംബര്‍ 8 മുതല്‍ 2026 ജനുവരി 4 വരെയായിരിക്കും. ക്ലാസുകള്‍ 2026 ജനുവരി 5ന് പുനരാരംഭിക്കും.
എന്നാല്‍ എംഒഇ സര്‍ക്കാര്‍ പാഠ്യപദ്ധതിയല്ലാത്ത മറ്റ് പാഠ്യപദ്ധതി പിന്തുടരുന്ന ചില സ്വകാര്യ സ്‌കൂളുകള്‍ ഈ കലണ്ടര്‍ അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. ദുബായിലെ ചില സിബിഎസ്ഇ സ്‌കൂളുകളുടെ അധ്യയന വര്‍ഷം വ്യത്യസ്ത സമയത്ത് ആരംഭിക്കുന്നതിനാല്‍ ശൈത്യകാല അവധി പ്രാവര്‍ത്തികമാക്കുന്നത് വെല്ലുവിളി ഉയര്‍ത്തും. അതിനാല്‍ മൂന്നാഴ്ചത്തെ അവധിയായിരിക്കും നല്‍കുന്നത്.