Ukrainian Drones Strike: സമാധാന ചര്‍ച്ചയ്ക്ക് മുമ്പ് കനത്ത ആക്രമണം; ഇത് പശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള സന്ദേശമോ?

Operation Spider Web: 18 മാസത്തെ തയാറെടുപ്പിലാണ് യുക്രെയ്ന്‍ റഷ്യയ്ക്ക് മേല്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. ചെറിയ ഡ്രോണുകള്‍ ചരക്ക് ട്രക്കുകൡലെ പ്രത്യേക കമ്പാര്‍ട്ടുമെന്റുകളില്‍ സൂക്ഷിച്ച് മൈലുകള്‍ അകലെയുള്ള സ്ഥലങ്ങളിലെത്തിച്ചാണ് റഷ്യയിലേക്ക് വിക്ഷേപിച്ചതെന്നാണ് വിവരം.

Ukrainian Drones Strike: സമാധാന ചര്‍ച്ചയ്ക്ക് മുമ്പ് കനത്ത ആക്രമണം; ഇത് പശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള സന്ദേശമോ?

വാലില്‍ മാല്യൂക്ക്, വോളോഡിമിര്‍ സെലെന്‍സ്‌കി

Published: 

02 Jun 2025 07:35 AM

മോസ്‌കോ: സമാധാന ചര്‍ച്ചകള്‍ക്ക് തലേദിവസം യുക്രെയ്ന്‍ റഷ്യയ്ക്ക് മേല്‍ നടത്തിയ ആക്രമണം ഉണ്ടാക്കിയത് കനത്ത നാശനഷ്ടം. ലോകത്തിലെ ഒരു ഇന്റലിജന്‍സ് ഓപ്പറേഷനും ഇത്തരത്തിലുണ്ടായിട്ടില്ലെന്നാണ് പ്രതിരോധ വിശകലന വിദഗ്ധന്‍ സെര്‍ഹി കുസാന്‍ പറയുന്നത്.

18 മാസത്തെ തയാറെടുപ്പിലാണ് യുക്രെയ്ന്‍ റഷ്യയ്ക്ക് മേല്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. ചെറിയ ഡ്രോണുകള്‍ ചരക്ക് ട്രക്കുകൡലെ പ്രത്യേക കമ്പാര്‍ട്ടുമെന്റുകളില്‍ സൂക്ഷിച്ച് മൈലുകള്‍ അകലെയുള്ള സ്ഥലങ്ങളിലെത്തിച്ചാണ് റഷ്യയിലേക്ക് വിക്ഷേപിച്ചതെന്നാണ് വിവരം.

ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബ് എന്ന് പേരിട്ടിരിക്കുന്ന ആക്രമണം 7 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം റഷ്യയിലുണ്ടാക്കിയെന്നാണ് യുക്രെയ്ന്‍ അവകാശപ്പെടുന്നത്. യുക്രെയ്ന്‍ നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യയിലെ വ്യോമതാവളങ്ങള്‍ക്ക് നേരെയാണ് യുക്രെയ്ന്‍ ഡ്രോണുകള്‍ തൊടുത്തത്. ഒന്നിലധികം യുദ്ധവിമാനങ്ങളും ആക്രമണത്തില്‍ തകര്‍ന്നതായി യുക്രേനിയന്‍ സുരക്ഷ സേവന വകുപ്പ് അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രെയ്ന്‍ റഷ്യന്‍ വ്യോമതാവളങ്ങളില്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. ആക്രമണം നടത്തുന്നതിനായി 117 ഡ്രോണുകള്‍ ഉപയോഗിച്ചുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളിഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

അതേസമയം, സമാധാന ചര്‍ച്ചകളില്‍ യുക്രെയ്ന്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. എന്നാല്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ചകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പ്രതിരോധമന്ത്രി റുസ്‌റ്റെം ഉമെറോവ് റഷ്യന്‍ ഉദ്യോഗസ്ഥരെ കാണുമെന്ന് സെലെന്‍സ്‌കി അറിയിച്ചു.

Also Read: Ukrainian Drones Strike: റഷ്യയിൽ യുക്രെയ്ൻ്റെ വൻ ഡ്രോൺ ആക്രമണം; 40 വിമാനങ്ങൾ ആക്രമിച്ചെന്ന് റിപ്പോർട്ട്

ഇവാനോവോ, റിയാസാന്‍, അമുര്‍ മേഖലകളില്‍ നടത്തിയ ആക്രമണങ്ങള്‍ തടയാന്‍ സാധിച്ചെങ്കിലും മര്‍മാന്‍സ്‌ക്, ഇര്‍കുട്‌സ്‌ക് മേഖലകളിലെ ആക്രമണങ്ങള്‍ക്ക് ശേഷം നിരവധി വിമാനങ്ങള്‍ക്ക് തീപിടിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

Related Stories
Donald Trump: ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ തീരുവ നീക്കണമെന്ന് ഡെമോക്രാറ്റുകള്‍; പ്രമേയം അവതരിപ്പിച്ചു
Shooting At Brown University: അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
Syria ISIS Attack: സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ട്രംപ്
UAE Holiday: ജനുവരി ഒന്നിന് ജോലിക്ക് പോവേണ്ട; അവധി ഇവര്‍ക്ക് മാത്രം
Trump Superclub Plan: ‘സി5’ എലൈറ്റ് ഗ്രൂപ്പിന് ട്രംപിന്റെ കരുനീക്കം? ഇന്ത്യയെയും ഒപ്പം കൂട്ടും; പിന്നില്‍ ആ ലക്ഷ്യം
Indian-Origin Arrest In Canada: അസുഖം നടിച്ചെത്തി ഡോക്ടർമാർക്കു മുന്നിൽ നഗ്നതാ പ്രദർശനം; ഇന്ത്യൻ വംശജൻ കാനഡയിൽ അറസ്റ്റിൽ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം