Viral Video: ഗുഹയില്‍ ജീവിക്കാന്‍ ജോലി ഉപേക്ഷിച്ചു; താന്‍ ആഗ്രഹിച്ച ജീവിതമെന്ന് യുവാവ്

Chines Mas Lives in Cave: തന്റെ ജോലിയില്‍ നിന്നും തിരക്കുപിടിച്ച ജീവിതത്തിലും ഇടവേളയെടുത്ത്, ഇടവേളയല്ല എന്നന്നേക്കുമായി യാത്ര പറഞ്ഞ് ഒരു യുവാവ് ഗുഹയ്ക്കുള്ളില്‍ താമസമാക്കിയിരിക്കുകയാണ്. ചൈനയില്‍ നിന്നുള്ള മിന്‍ എന്ന യുവാവാണ് തന്റെ ജീവിതരീതി കൊണ്ട് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിക്കുന്നത്.

Viral Video: ഗുഹയില്‍ ജീവിക്കാന്‍ ജോലി ഉപേക്ഷിച്ചു; താന്‍ ആഗ്രഹിച്ച ജീവിതമെന്ന് യുവാവ്

പ്രതീകാത്മക ചിത്രം

Updated On: 

13 Jun 2025 | 01:21 PM

വിചിത്രമായ പല ശീലങ്ങളും പിന്തുടരുന്ന മനുഷ്യരുണ്ട്. നാമെല്ലാവരും ജീവിക്കുന്നത് ഓരോ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ്. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ തന്നെ മരണം വരെ ജോലി ചെയ്യേണ്ടി വരുമെന്ന കാര്യത്തില്‍ നമുക്കെല്ലാവര്‍ക്കും നൂറ് ശതമാനം ഉറപ്പാണ്.

എന്നാലിതാ തന്റെ ജോലിയില്‍ നിന്നും തിരക്കുപിടിച്ച ജീവിതത്തിലും ഇടവേളയെടുത്ത്, ഇടവേളയല്ല എന്നന്നേക്കുമായി യാത്ര പറഞ്ഞ് ഒരു യുവാവ് ഗുഹയ്ക്കുള്ളില്‍ താമസമാക്കിയിരിക്കുകയാണ്. ചൈനയില്‍ നിന്നുള്ള മിന്‍ എന്ന യുവാവാണ് തന്റെ ജീവിതരീതി കൊണ്ട് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിക്കുന്നത്.

മിന്‍ 2021 ന്റെ അവസാനത്തോടെ നഗര ജീവിതവും തന്റെ ജോലിയും ഉപേക്ഷിച്ചു. ജോലി മാത്രമല്ല, കടം, മറ്റ് ബാധ്യതകള്‍, വൈകാരിക ബന്ധങ്ങള്‍ എന്നിവയെല്ലാം അദ്ദേഹം ഉപേക്ഷിച്ചു. ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങി. പൂര്‍വ്വിക സ്വത്തിന്റെ ഒരു ഭാഗം കൃഷിയ്ക്കായി ഒരുക്കി.

അവിടെ 50 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു ഗുഹയും താമസത്തിനായി അയാള്‍ ഒരുക്കിയിരുന്നു. എന്നും രാവിലെ എട്ട് മണിക്ക് എഴുന്നേറ്റ് വായന, നടത്തം, കൃഷി എന്നിവയ്ക്കായി അയാള്‍ സമയം കണ്ടെത്തുന്നു. ശേഷം രാത്രി 10 മണിയോടെ ഉറക്കം.

ചെലവുകള്‍ വളരെ കുറവാണ്. നഗരത്തില്‍ കുടുംബത്തിന്റെ ബാധ്യതകള്‍ വീട്ടാനായി താന്‍ 10 മണിക്കൂറോളം ഒരു ദിവസം പണിയെടുത്തിരുന്നു. എന്നാല്‍ അപ്പോഴെല്ലാം താന്‍ സ്വപ്‌നം കണ്ട ജീവിതം ഇതായിരുന്നുവെന്ന് പറയുകയാണ് മിന്‍.

അദ്ദേഹത്തിന്റെ ഈ ജീവിതം ഒട്ടനവധി ആരാധകരെയും സമ്പാദിച്ച് നല്‍കിയിട്ടുണ്ട്. 40,000 ത്തിലധികം ഫോളോവേഴ്‌സുള്ള മിന്നിന്റെ സമൂഹമാധ്യമ അക്കൗണ്ടിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ ലൈവ് സ്ട്രീമിങ് കാണാന്‍ ദിവസവും നിരവധിയാളുകളാണ് എത്തുന്നത്.

Also Read: Viral Video: വീടിന്റെ ജനാലയ്ക്കരികില്‍ ഭയാനകമായ രൂപം; ഞെട്ടിവിറച്ച് യുവാവ്

വിവാഹത്തെ കുറിച്ചുള്ള മിന്നിന്റെ ചിന്തയും വളരെ വ്യത്യസ്തമാണ്. വിവാഹവും പ്രണയുമെല്ലാം നമ്മുടെ സമയത്തെയും പണത്തെയും ഇല്ലാതാക്കുന്നു എന്നാണ് മിന്‍ പറയുന്നത്. യഥാര്‍ത്ഥ പ്രണയം കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്. അത്രയ്ക്ക് അപൂര്‍വമായ ഒന്നിന് വേണ്ടി താനെന്തിന് കഠിനാധ്വാനം ചെയ്യണമെന്നാണ് മിന്‍ ചോദിക്കുന്നത്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്