Vladimir Putin: സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ റഷ്യ; 1.35 ലക്ഷം യുവാക്കളെ സൈന്യത്തില്‍ ചേര്‍ക്കാന്‍ പുടിന്‍

Putin orders 135,000 men to join Russian military: ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലാണ് പുതിയ സൈനികരെ ചേര്‍ക്കുന്നത്. 18 നും 30 നും ഇടയിൽ പ്രായമുള്ള 1,35,000 റഷ്യൻ പൗരന്മാരെ സൈന്യത്തില്‍ നിര്‍ബന്ധിതമായി ചേര്‍ക്കണമെന്ന് ഉത്തരവ് അനുശാസിക്കുന്നതായി റിപ്പോര്‍ട്ട്‌

Vladimir Putin: സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ റഷ്യ; 1.35 ലക്ഷം യുവാക്കളെ സൈന്യത്തില്‍ ചേര്‍ക്കാന്‍ പുടിന്‍

വ്‌ളാഡിമിർ പുടിൻ

Published: 

30 Sep 2025 20:26 PM

മോസ്‌കോ: സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ റഷ്യ ഒരുങ്ങുന്നു. പുതിയതായി 1.35 ലക്ഷം പുരുഷന്മാരെ സൈന്യത്തില്‍ ചേര്‍ക്കണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ടു. 2025 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലാണ് പുതിയ സൈനികരെ ചേര്‍ക്കുന്നത്. 18 നും 30 നും ഇടയിൽ പ്രായമുള്ള 1,35,000 റഷ്യൻ പൗരന്മാരെ സൈന്യത്തില്‍ നിര്‍ബന്ധിതമായി ചേര്‍ക്കണമെന്ന് ഉത്തരവ് അനുശാസിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ TASS റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ യുക്രൈനെ നേരിടാന്‍ വിന്യസിച്ചിരിക്കുന്ന സേനകളിലേക്ക് ഈ സൈനികരെ വിന്യസിക്കില്ലെന്ന് റഷ്യൻ ജനറല്‍ സ്റ്റാഫ്‌ മൊബിലൈസേഷൻ വകുപ്പ് മേധാവി വ്‌ളാഡിമിർ സിംലിയാൻസ്‌കി പറഞ്ഞു. ജീവനക്കാരുടെ നിർബന്ധിത സൈനിക സേവനം ക്രമീകരിക്കാന്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

റഷ്യ വർഷത്തിൽ രണ്ടുതവണ (വസന്തകാലത്തും ശരത്കാലത്തും) നിർബന്ധിത സൈനിക സേവന പ്രവർത്തനങ്ങൾ നടത്താറുണ്ട്. യുക്രൈനുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ സൈനികരുടെ എണ്ണം ഇടയ്ക്കിടെ വര്‍ധിപ്പിക്കുന്നത് പതിവാക്കി.

Also Read: Vladimir Putin: ട്രംപുമായുള്ള താരിഫ് പോര് മുറുകുന്നതിനിടെ പുടിന്‍ ഇന്ത്യയിലേക്ക്

അടുത്ത വര്‍ഷത്തോടെ റഷ്യന്‍ സൈനികരുടെ എണ്ണം 1.5 മില്യണായി വര്‍ധിപ്പിക്കുകയെന്നതാണ് പുടിന്‍ ലക്ഷ്യമിടുന്നത്. യുക്രൈനുമായുള്ള സംഘര്‍ഷത്തില്‍ നിരവധി റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും