Retirement Plans: റിട്ടയര്‍മെന്റ് കാലം അടിപൊളിയാക്കാന്‍ സര്‍ക്കാര്‍ പദ്ധതികളുണ്ട്‌

Investment Options For Retirement: പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നത് ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങളും ലഭിക്കും. 15 വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവാണ് പദ്ധതിക്ക്. അതിന് ശേഷം വേണമെങ്കില്‍ 5 വര്‍ഷം വീതം നിക്ഷേപം നീട്ടാവുന്നതാണ്.

Retirement Plans: റിട്ടയര്‍മെന്റ് കാലം അടിപൊളിയാക്കാന്‍ സര്‍ക്കാര്‍ പദ്ധതികളുണ്ട്‌

പ്രതീകാത്മക ചിത്രം

Published: 

24 Jun 2025 18:08 PM

ജോലിയും നല്ല വരുമാനവും ഉള്ളപ്പോള്‍ തന്നെ മികച്ച രീതിയില്‍ റിട്ടയര്‍മെന്റ് പ്ലാന്‍ ചെയ്തിരിക്കണം. ഇതൊന്നും ഇല്ലാതാകുന്ന കാലത്തേക്ക് പണം മാറ്റിവെക്കേണ്ടത് വളരെ അനിവാര്യമാണ്. റിട്ടയര്‍മെന്റ് കാലത്തേക്ക് മികച്ച സമ്പാദ്യം കെട്ടിപ്പടുക്കാന്‍ സാധാരണക്കാരെ സഹായിക്കുന്ന ഒട്ടനവധി സര്‍ക്കാര്‍ പദ്ധതികളുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നത് ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങളും ലഭിക്കും. 15 വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവാണ് പദ്ധതിക്ക്. അതിന് ശേഷം വേണമെങ്കില്‍ 5 വര്‍ഷം വീതം നിക്ഷേപം നീട്ടാവുന്നതാണ്.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം

60 വയസാണ് ഈ പദ്ധതിയില്‍ ചേരാന്‍ വേണ്ട പ്രായം. എന്നാല്‍ 55 വയസിന് ശേഷവും ചില മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പദ്ധതിയുടെ ഭാഗമാകാം. 5 വര്‍ഷമാണ് കാലാവധി. അതിന് ശേഷം 3 വര്‍ഷം കൂടി നീട്ടാവുന്നതാണ്.

പ്രധാനമന്ത്രി വയ വന്ദന യോജന

എല്‍ഐസി മുഖാന്തരം നടപ്പാക്കുന്ന പദ്ധതിയാണിത്. ഒറ്റത്തവണ നിക്ഷേപം വഴി പത്ത് വര്‍ഷത്തേക്ക് പെന്‍ഷന്‍ ലഭിക്കുന്നു. ഒരു തരത്തിലുള്ള റിസ്‌കും ഈ നിക്ഷേപത്തെ ബാധിക്കുന്നില്ല.

Also Read: Israel Iran Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഇന്ത്യയിലെ എല്‍പിജി വിതരണത്തെ ബാധിക്കുമോ?

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്

ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്കുള്ള നിര്‍ബന്ധിത സമ്പാദ്യ പദ്ധതിയാണിത്. ജീവനക്കാരും തൊഴിലുടമയും ശമ്പളത്തിന്റെ ഒരു ശതമാനം നിക്ഷേപത്തിലേക്ക് സംഭാവന ചെയ്യുന്നു. വിരമിക്കലിന് ശേഷം കോര്‍പ്പസ് പിന്‍വലിക്കാം.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്