Post Office Savings Scheme: 66 ലക്ഷം നേടാന്‍ വെറും 8,000 മതിയെന്നോ! ഇതിലും നല്ല പദ്ധതി വേറെ കിട്ടുമോ!
Public Provident Fund: 500 രൂപയില്‍ നിങ്ങള്‍ക്ക് പിപിഎഫ് നിക്ഷേപം ആരംഭിക്കാവുന്നതാണ്. പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുന്ന തുക 1.50 ലക്ഷമാണ്. 15 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്.

പ്രതീകാത്മക ചിത്രം
പോസ്റ്റ് ഓഫീസും മികച്ച പദ്ധതികള്‍ക്ക് ജനങ്ങള്‍ക്കായി അവതരിപ്പിച്ചിട്ടുള്ള കാര്യം നിങ്ങള്‍ക്കറിയാമല്ലോ? അവയിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ഈ പദ്ധതി പ്രകാരം നിരവധിയാളുകളാണ് മികച്ച സമ്പാദ്യം കെട്ടിപ്പടുത്തിരിക്കുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകളുടെ ഭാഗമാകാന്‍ നിങ്ങള്‍ പോസ്റ്റ് ഓഫീസില്‍ തന്നെ അക്കൗണ്ട് തുറക്കണമെന്നില്ല, ബാങ്കുകള്‍ വഴിയും അതിന് സാധിക്കും.
500 രൂപയില്‍ നിങ്ങള്‍ക്ക് പിപിഎഫ് നിക്ഷേപം ആരംഭിക്കാവുന്നതാണ്. പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുന്ന തുക 1.50 ലക്ഷമാണ്. 15 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്.
സര്‍ക്കാരിന്റെ പിന്‍ബലത്തോടെ ഉള്ളതിനാല്‍ തന്നെ മികച്ച വരുമാനവും പിപിഎഫ് ഉറപ്പുനല്‍കുന്നു. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു. 7.1 ശതമാനമാണ് പലിശ.
പോസ്റ്റ് ഓഫീസ് പിപിഎഫില്‍ നിങ്ങള്‍ പ്രതിമാസം 8,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 25 വര്‍ഷത്തിനുള്ളില്‍ എത്ര രൂപ സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്ന് പരിശോധിക്കാം.
8,000 രൂപ വെച്ച് 15 വര്‍ഷത്തേക്ക് നിങ്ങള്‍ നിക്ഷേപിക്കുന്നത് 14,40,000 രൂപയാണ്. പലിശയായി ഏകദേശം 11,63,654 രൂപ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ കയ്യില്‍ കിട്ടുന്നത് 26,03,654 രൂപ.
20 വര്‍ഷത്തേക്കാണ് നിങ്ങളുടെ നിക്ഷേപമെങ്കില്‍, ആകെ നിക്ഷേപിക്കുന്നത് 19,20,000 രൂപ. പലിശ, 23,41,304 രൂപ. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്നത് 42,61,304 രൂപ.
25 വര്‍ഷത്തെ നിക്ഷേപത്തില്‍, നിങ്ങളുടെ ആകെ നിക്ഷേപം 24,00,000 രൂപ. പലിശ, 41,97,130 രൂപ. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുക 65,97,130 രൂപയായിരിക്കും.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.