Debt Management: ബാധ്യത കൊണ്ട് പൊറുതിമുട്ടിയോ? തീര്‍ക്കാനിതാ 5 വഴികള്‍
How To Manage Debt Wisely: ഇന്നത്തെ തലമുറയ്ക്ക് കടം വാങ്ങിച്ച് ജീവിക്കുന്നതിനോട് വലിയ താത്പര്യമാണുള്ളത്. എന്നാല്‍ ഇതെല്ലാം എങ്ങനെ കൃത്യമായി കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ച് പലരും ബോധവാന്മാരല്ല. ബാധ്യത വലിയ ബുദ്ധിമുട്ടില്ലാത്ത അടച്ച് തീര്‍ക്കാന്‍ എന്ത് ചെയ്യണമെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം
കടം വാങ്ങിക്കാന്‍ വളരെ എളുപ്പമാണ് എന്നാല്‍ അത് കൊടുത്ത് തീര്‍ക്കാന്‍ കുറച്ച് പ്രയാസമാണ്. ഇന്നത്തെ തലമുറയ്ക്ക് കടം വാങ്ങിച്ച് ജീവിക്കുന്നതിനോട് വലിയ താത്പര്യമാണുള്ളത്. എന്നാല്‍ ഇതെല്ലാം എങ്ങനെ കൃത്യമായി കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ച് പലരും ബോധവാന്മാരല്ല. ബാധ്യത വലിയ ബുദ്ധിമുട്ടില്ലാത്ത അടച്ച് തീര്‍ക്കാന്‍ എന്ത് ചെയ്യണമെന്ന് നോക്കാം.
ബജറ്റ് നിര്‍ബന്ധം
കടബാധ്യത ചുരുങ്ങിയ കാലത്തിനുള്ളില്‍ തീര്‍ക്കുന്നതിനായി ആദ്യം വേണ്ടത് ഒരു ബജറ്റ് തന്നെയാണ്. നിങ്ങളുടെ വരുമാന സ്രോതസുകള്‍ കൃത്യമായി രേഖപ്പെടുത്തുക. ശേഷം നിങ്ങളുടെ ചെലവുകള്‍ എഴുതാം. അനാവശ്യമായ ചെലവുകള്‍ വെട്ടിക്കുറച്ച് ആ പണം ലോണുകള്‍ അടയ്ക്കുന്നതിലേക്ക് മാറ്റിവെക്കാം. ബജറ്റ് തയാറാക്കുന്നത് നിങ്ങളെ സാമ്പത്തിക സ്ഥിതി സ്വയം മനസിലാക്കാന്‍ സഹായിക്കും.
സ്‌നോബാര്‍, അവലാഞ്ച്
സ്‌നോബാര്‍, അവലാഞ്ച് എന്നീ രണ്ട് രീതികള്‍ കടം തിരിച്ചടവിന് പ്രയോഗിക്കുന്നവയാണ്. ഏറ്റവും ചെറിയ കടം ആദ്യം അടച്ച് തീര്‍ക്കുന്ന രീതിയാണ് സ്‌നോബാര്‍. ഉയര്‍ന്ന പലിശയുള്ള കടങ്ങള്‍ ആദ്യം അടച്ച് തീര്‍ക്കുന്നതാണ് അവലാഞ്ച് രീതി. ഇതില്‍ ഏതാണ് നിങ്ങള്‍ക്ക് മികച്ചതെന്ന് തിരഞ്ഞെടുക്കുക.
ഡെറ്റ് കണ്‍സോളിഡേഷന്‍
നിങ്ങള്‍ക്ക് ഒന്നിലധികം കടങ്ങള്‍ ഉണ്ടെങ്കില്‍ അവയെല്ലാം സംയോജിപ്പിച്ച് കുറഞ്ഞ പലിശ നിരക്കില്‍ ഒറ്റ വായ്പയാക്കി മാറ്റുന്നതാണ് ഡെറ്റ് കണ്‍സോളിഡേഷന്‍. ഇതിലൂടെ നിങ്ങള്‍ക്ക് വളരെ സുഗമമായി തിരിച്ചടവ് സാധ്യമാകുന്നു.
വരുമാനം ഉയര്‍ത്താം
ഒന്നിലധികം സ്രോതസുകളില്‍ നിന്ന് വരുമാനം ലഭിക്കുന്നുണ്ടെങ്കില്‍ കുറച്ചുകൂടി എളുപ്പത്തില്‍ നമുക്ക് ലോണുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. അതിനായി പാര്‍ട്ട് ടൈം ജോലി, ഫ്രീലാന്‍സിങ്, സൈഡ് ബിസിനസ് എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്.
എമര്‍ജന്‍സി ഫണ്ട്
പെട്ടെന്നെത്തുന്ന ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനായി എമര്‍ജന്‍സി ഫണ്ട് ഉണ്ടാകേണ്ടതും അനിവാര്യം.