Lulu Mall Discount: കേരളം മൊത്തം ലുലുവിലേക്ക്; ജൂലൈ 3 മുതല്‍ വമ്പന്‍ ഓഫറുകള്‍
Lulu Mall Discount Sale From July 3rd: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ നടക്കുന്ന എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ ഓഫര്‍. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകുന്നുണ്ട്.

ലുലുവിന്റെ പരസ്യം
കേരളത്തിലെ ലുലു മാളുകളിലും ലുലു ഡെയ്‌ലികളിലും വമ്പന്‍ ഓഫര്‍. 50 ശതമാനം വിലക്കുറവില്‍ ഇവിടെ നിന്നും നിങ്ങള്‍ക്ക് സാധനങ്ങള്‍ സ്വന്തമാക്കാം. നാല് ദിവസങ്ങളിലായാണ് ലുലു ഉപഭോക്താക്കള്‍ക്കായി ഓഫര്‍ സെയില്‍ ഒരുക്കുന്നത്. ഫ്‌ളാറ്റ് ഫിഫ്റ്റി സെയില്‍, ലുലു ഓണ്‍ സെയില്‍ എന്നിവ ലുലു മാളിലും വിവിധ ഷോപ്പുകളിലും ജൂലൈ 3 മുതല്‍ 6 വരെ നടക്കും.
കേരളത്തിലെ എല്ലാ ലുലു മാളുകളിലും ലുലു ഡെയ്‌ലികളിലും നിങ്ങള്‍ക്ക് ഓഫര്‍ ലഭിക്കുന്നതാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്. കോട്ടയം, പാലക്കാട് എന്നീ ജീല്ലകളിലുള്ള മാളുകളിലും, തൃപ്രയാര്‍ വൈമാള്‍, തൃശൂര്‍ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, കൊച്ചി ഫോറം മാളിലെ ലുലു ഡെയ്‌ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളിലും ഓഫര്‍ ലഭിക്കും.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ നടക്കുന്ന എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ ഓഫര്‍. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകുന്നുണ്ട്.
ലുലു കണക്ട്, ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ നിങ്ങള്‍ക്ക് 50 ശതമാനം വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങിക്കാനാകും. മാത്രമല്ല ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പന്നങ്ങള്‍ക്കും വിലക്കുറവ് ബാധകമാണ്.
Also Read: Coconut Oil Price Hike: ശരിക്കും വെളിച്ചെണ്ണ വില എങ്ങനെയാ കൂടുന്നത്? ഓണം വെള്ളത്തിലാകുമോ?
ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും റീട്ടെയ്ല്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും 50 ശതമാനം കിഴിവില്‍ ലഭിക്കും. വിവിധ ബ്രാന്‍ഡുകളാണ് ലുലുവിന്റെ എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി ഓഫറുകള്‍ നല്‍കി കൊണ്ടിരിക്കുന്നത്.