Recharge Plans Strategy: റീചാര്‍ജ് പ്ലാനുകളില്‍ പലതും 28 ദിവസത്തേക്ക്; കമ്പനികളുടെ ഈ തന്ത്രത്തിന് പിന്നില്‍ കാഞ്ഞ ബുദ്ധി

28 Days Recharge Plan Strategy: 28 ദിവസത്തെ പ്ലാനുകൾ ഉപയോഗിക്കുന്നതിലൂടെ, 30 ദിവസമുള്ള മാസങ്ങളിൽ 2 ദിവസവും, 31 ദിവസമുള്ള മാസങ്ങളിൽ 3 ദിവസവും കുറവാണ്. അധികം വരുന്നു. ഈ അധിക ദിവസങ്ങൾ കൂട്ടിച്ചേർത്താൽ ഏകദേശം ഒരു മാസം അധികമായി വരും

Recharge Plans Strategy: റീചാര്‍ജ് പ്ലാനുകളില്‍ പലതും 28 ദിവസത്തേക്ക്; കമ്പനികളുടെ ഈ തന്ത്രത്തിന് പിന്നില്‍ കാഞ്ഞ ബുദ്ധി

Image for representation purpose only

Published: 

20 Jun 2025 13:31 PM

ന്ത്യയിൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമുഖ ടെലികോം കമ്പനികൾ ഉപഭോക്താക്കളെ ആകർഷിക്കാൻ വിവിധ തരത്തിലുള്ള പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ്‌ പ്ലാനുകൾ അവതരിപ്പിക്കുന്നു. മിക്ക കമ്പനികളുടെയും പല റീചാര്‍ജ് പ്ലാനുകളും 28 ദിവസത്തേക്കാണ്. ഒരു മാസം പോലും തികയ്ക്കാതെ കമ്പനികള്‍ 28 ദിവസത്തേക്ക് പ്ലാനുകള്‍ അവതരിപ്പിക്കുന്നതിന് പിന്നിലുള്ളത് വമ്പന്‍ ബിസിനസ് തന്ത്രമാണ്. തുടക്കത്തില്‍ കുറച്ച് കമ്പനികള്‍ മാത്രമാണ് 28 ദിവസത്തെ പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മിക്ക കമ്പനികളും ഈ രീതി പിന്തുടരുന്നു. ഓരോ മാസത്തേക്കുള്ള പ്ലാനുകളാണ് അവതരിപ്പിക്കുന്നതെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം 12 തവണ റീചാര്‍ജ് ചെയ്താല്‍ മതി. എന്നാല്‍ 28 ദിവസത്തെ പ്ലാനുകളിലൂടെ വര്‍ഷത്തില്‍ 13 തവണ ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യേണ്ടി വരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

28 ദിവസത്തെ പ്ലാനുകൾ ഉപയോഗിക്കുന്നതിലൂടെ, 30 ദിവസമുള്ള മാസങ്ങളിൽ 2 ദിവസവും, 31 ദിവസമുള്ള മാസങ്ങളിൽ 3 ദിവസവും കുറവാണ്. അധികം വരുന്നു. ഈ അധിക ദിവസങ്ങൾ കൂട്ടിച്ചേർത്താൽ ഏകദേശം ഒരു മാസം അധികമായി വരും. അതുകൊണ്ട് തന്നെ, ഒരു വര്‍ഷം 12 റീചാര്‍ജുകള്‍ ചെയ്യേണ്ടയിടത്ത് 13 എണ്ണം ചെയ്യേണ്ടി വരുന്നു.

Read Also: Vodafone Idea Satelite: ഇനി ബ്രോഡ്ബാൻ്റല്ല, സാറ്റലൈറ്റ് മതി; സാറ്റലൈറ്റ് മൊബൈൽ ബ്രോഡ്ബാൻ്റ് ഉടൻ

ഫെബ്രുവരിയില്‍ 29 ദിവസമുള്ള വര്‍ഷങ്ങളില്‍ ആ രീതിയിലും ഒരു അധിക ദിവസം ലഭിക്കും. ഈ തന്ത്രത്തിലൂടെ, ടെലികോം കമ്പനികൾക്ക് ഓരോ വർഷവും ഒരു മാസത്തെ അധിക റീചാർജിന്റെ ലാഭം ലഭിക്കുന്നു. എന്നാല്‍ ഇപ്പോഴും 30 ദിവസത്തെ റീചാര്‍ജ് പ്ലാനുകള്‍ നല്‍കുന്ന കമ്പനികളുമുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്