Gen Z Financial Crisis: വിചാരിച്ചതുപോലല്ല കാര്യങ്ങള്‍; കടക്കെണിയില്‍ മുങ്ങിത്താഴ്ന്ന് ജെന്‍ സികള്‍

Gen Z Debt Rate Increasing In India: വിവിധ റിപോര്‍ട്ടുകള്‍ പ്രകാരം 377 ദശലക്ഷത്തിലധികം ജെന്‍ സി ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. ജീവിതം ആസ്വദിച്ച് ആസ്വദിച്ച് ഇവര്‍ ചെന്നെത്തുന്നത് വലിയ സാമ്പത്തിക ബാധ്യതകളിലേക്കും.

Gen Z Financial Crisis: വിചാരിച്ചതുപോലല്ല കാര്യങ്ങള്‍; കടക്കെണിയില്‍ മുങ്ങിത്താഴ്ന്ന് ജെന്‍ സികള്‍

പ്രതീകാത്മക ചിത്രം

Published: 

02 Jul 2025 16:18 PM

ജെന്‍ സി പറയാന്‍ അല്‍പ്പം ഗുമ്മുള്ള വാക്കാണെങ്കിലും പല കാര്യങ്ങളിലും ഇവരുടെ കയ്യില്‍ നിന്നും അബദ്ധങ്ങള്‍ സംഭവിക്കുന്നുണ്ട്. 1997 നും 2012 നും ഇടയില്‍ ജനിച്ചവരാണ് ജെന്‍ സി വിഭാഗം. ഇക്കൂട്ടര്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്.

വിവിധ റിപോര്‍ട്ടുകള്‍ പ്രകാരം 377 ദശലക്ഷത്തിലധികം ജെന്‍ സി ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. ജീവിതം ആസ്വദിച്ച് ആസ്വദിച്ച് ഇവര്‍ ചെന്നെത്തുന്നത് വലിയ സാമ്പത്തിക ബാധ്യതകളിലേക്കും.

2024 ല്‍ രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് കുടിശിക തുക എക്കാലത്തെയും ഉയര്‍ന്ന തുകയായ 2.92 ലക്ഷം കോടിയിലെത്തി എന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്. 2020 ല്‍ വെറും 1.4 ലക്ഷം മാത്രമായിരുന്നു ഇത്. ബൈ നൗ പേ ലേറ്റര്‍ എന്ന ഓപ്ഷന്‍ ആണ് ഇവിടെ ജെന്‍ സിയെ കുടുക്കുന്നത്. തുടക്കത്തില്‍ ഇതൊരു അഴിയാ കുരുക്ക് ആണെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും സാധിക്കുന്നുമില്ല.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 43.36 ശതമാനം ആണെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ റീട്ടെയില്‍ വായ്പയുടെ 40 ശതമാനത്തിലധികവും 30 വയസിന് താഴെയുള്ളവര്‍ എടുത്തതാണ്. 10,000 രൂപയില്‍ താഴെ മൂല്യം വരുന്നതാണ് ഇവയില്‍ പല വായ്പകളും. ചെറിയ വായ്പകളും എടുത്തിട്ട് പോലും പലര്‍ക്കും അടച്ച് തീര്‍ക്കാന്‍ സാധിക്കുന്നില്ല.

രാജ്യത്തെ യുവതലമുറയില്‍ ഭൂരിഭാഗം ആളുകളും ഓടുന്നത് ട്രെന്‍ഡിനൊപ്പമാണ്. പണമുണ്ടാന്‍ ഉള്ള എളുപ്പവഴികള്‍ അല്ലെങ്കില്‍ ഇത്തരം വഴികള്‍ എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊന്നും ഇവര്‍ക്ക് വേണ്ടത്ര ധാരണയില്ല. ഇന്ത്യന്‍ കൗമാരക്കാരില്‍ 16.7 ശതമാനം ആളുകള്‍ക്ക് മാത്രമേ സാമ്പത്തിക സാക്ഷരത ഉള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read: Ujala Success Story: കടം വാങ്ങിയ 5000 രൂപയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേക്ക്; ‘നാല് തുള്ളി വെണ്മ’യുടെ കഥ

വിദ്യാര്‍ഥികളെ സാമ്പത്തിമായുള്ള അറിവ് നല്‍കി വളര്‍ത്തിയെടുക്കുക എന്നതാണ് ഈ പ്രതിസന്ധി പരിഹരിക്കാനുള്ള സുപ്രധാന വഴി. പലിശ നിരക്ക്, ക്രെഡിറ്റ് സ്‌കോര്‍, നികുതികള്‍ എന്നിവയെ കുറിച്ചുള്ള ക്ലാസുകള്‍ ചെറിയ ക്ലാസുകള്‍ മുതല്‍ ആരംഭിക്കാവുന്നതാണ്.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്