CUET UG 2025: സിയുഇടി-യുജി പരീക്ഷാഫലം വന്നു; 4 വിഷയങ്ങളില്‍ 100 ശതമാനം മാര്‍ക്ക് ലഭിച്ചത് 1 വിദ്യാര്‍ഥിക്ക്

CUET UG 2025 Result Out: 17 വിദ്യാര്‍ഥികള്‍ മൂന്ന് വിഷയങ്ങളില്‍ 100 ശതമാനം മാര്‍ക്ക് നേടി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 13 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 240 സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ളതാണ് പരീക്ഷ.

CUET UG 2025: സിയുഇടി-യുജി പരീക്ഷാഫലം വന്നു; 4 വിഷയങ്ങളില്‍ 100 ശതമാനം മാര്‍ക്ക് ലഭിച്ചത് 1 വിദ്യാര്‍ഥിക്ക്

പ്രതീകാത്മക ചിത്രം

Updated On: 

04 Jul 2025 | 04:02 PM

കേന്ദ്ര സര്‍വകലാശാലകള്‍, മറ്റ് സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തിയ സിയുഇടി-യുജി 2025 പരീക്ഷയുടെ ഫലം പുറത്ത്. ജൂലൈ 1 ന് പ്രസിദ്ധീകരിച്ച ഉത്തരസൂചികയെ അടിസ്ഥാനമാക്കിയുള്ളതാണ് ഫലങ്ങള്‍. ഒരു വിദ്യാര്‍ഥി മാത്രമാണ് ആകെ അഞ്ച് വിഷയത്തില്‍ നാലെണ്ണത്തില്‍ 100 ശതമാനം മാര്‍ക്ക് വാങ്ങിയതെന്നാണ് വിവരം.

17 വിദ്യാര്‍ഥികള്‍ മൂന്ന് വിഷയങ്ങളില്‍ 100 ശതമാനം മാര്‍ക്ക് നേടി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 13 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 240 സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ളതാണ് പരീക്ഷ.

ഉത്തരസൂചിക പുറത്തുവന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച എതിര്‍പ്പുകള്‍ പരിശോധിച്ച് 27 ചോദ്യങ്ങള്‍ പിന്‍വലിച്ചിരുന്നു. മെയ് 13നും ജൂണ്‍ 4നും ഇടയില്‍ രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവേശന പരീക്ഷ നടന്നത്. രാവിലെ 9 മുതല്‍ ഉച്ചയക്ക് 12 വരെയും ഉച്ചക്കഴിഞ്ഞ് 3 മുതല്‍ വൈകീട്ട് 6 വരെയുമായിരുന്നു പരീക്ഷ.

Also Read: SET and KTET Exam 2025: സെറ്റും കെടെറ്റും ഒരേദിവസം, പരീക്ഷയെഴുതുന്നവർ ആശങ്കയിൽ

ഫലം പരിശോധിക്കാം

 

  1. cuet.nta.nic.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  2. ഹോം പേജിലെ CUET UG ഫലം 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  3. അപേക്ഷ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കി ലോഗിന്‍ ചെയ്യാം.
  4. ഫലം അറിഞ്ഞതിന് ശേഷം പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ