Kerala School Exams Date: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരം, പരീക്ഷാത്തീയതികളും തീരുമാനിച്ചു, ഈ അധ്യയന വര്‍ഷം അറിയേണ്ടതെല്ലാം

Kerala school new academic year important decisions: ഒന്ന് മുതല്‍ ഒമ്പത് വരെ സമഗ്ര ഗുണമേന്മ പദ്ധതി നടപ്പാക്കും. പാഠപുസ്തക വിതരണത്തില്‍ അപര്യാപ്തകളുണ്ടെങ്കില്‍ അത് പരിഹരിക്കും. സ്‌ട്രെസ് നിയന്ത്രിക്കാന്‍ അധ്യാപകര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനം നല്‍കും

Kerala School Exams Date: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരം, പരീക്ഷാത്തീയതികളും തീരുമാനിച്ചു, ഈ അധ്യയന വര്‍ഷം അറിയേണ്ടതെല്ലാം

Image for representation purpose only

Published: 

05 Jul 2025 21:22 PM

തിരുവനന്തപുരം: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരം. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സമയക്രമത്തിന് അംഗീകാരം നല്‍കിയത്. ഇതുപ്രകാരം എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും. ക്ലാസുകള്‍ രാവിലെ 9.45ന് തുടങ്ങി വൈകിട്ട് 4.15ന് അവസാനിക്കും. ഇതോടൊപ്പം അക്കാദമിക് മാസ്റ്റര്‍ പ്ലാനും, സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടറും യോഗം അംഗീകരിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ടുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഉച്ചഭക്ഷണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നു വിഹിതം ലഭ്യമാകുമോയെന്ന കാര്യം തദ്ദേശ സ്വയംഭരണ മേധാവികളുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കാനാണ് മന്ത്രിയുടെ തീരുമാനം.

ഒന്ന് മുതല്‍ ഒമ്പത് വരെ സമഗ്ര ഗുണമേന്മ പദ്ധതി നടപ്പാക്കും. പാഠപുസ്തക വിതരണത്തില്‍ അപര്യാപ്തകളുണ്ടെങ്കില്‍ അത് പരിഹരിക്കും. സ്‌ട്രെസ് നിയന്ത്രിക്കാന്‍ അധ്യാപകര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനം നല്‍കും. സ്‌കൂളുകളിലെ ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും തുടരുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശം യോഗം അംഗീകരിച്ചു.

ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍

  • ഓണപ്പരീക്ഷ/ഒന്നാം പാദ വാര്‍ഷിക പരീക്ഷ: 2025 ഓഗസ്ത് 18-29
  • ക്രിസ്മസ് പരീക്ഷ/രണ്ടാം പാദ വാര്‍ഷിക പരീക്ഷ: 2025 ഡിസംബര്‍ 8-18
  • പ്രാക്ടിക്കല്‍ പരീക്ഷ: 2026 ജനുവരി 22 മുതല്‍
  • മോഡല്‍ പരീക്ഷകള്‍: 2026 ഫെബ്രുവരി 16-23
  • പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍: 2026 മാര്‍ച്ച് 2-30

Read Also: KEAM 2025: ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ്, മാര്‍ക്ക് സമര്‍പ്പിക്കാന്‍ ഇനിയും അവസരം

ഹൈസ്‌കൂള്‍ പരീക്ഷകള്‍

  • ഓണപ്പരീക്ഷ/ഒന്നാം പാദ വാര്‍ഷിക പരീക്ഷ: 2025 ഓഗസ്ത് 20-27
  • ക്രിസ്മസ് പരീക്ഷ/രണ്ടാം പാദ വാര്‍ഷിക പരീക്ഷ: 2025 ഡിസംബര്‍ 11-18
  • പത്താം ക്ലാസ് ഐടി പ്രാക്ടിക്കല്‍: 2026 ജനുവരി
  • മോഡല്‍ പരീക്ഷ: 2026 ഫെബ്രുവരി
  • പത്താം ക്ലാസ് പരീക്ഷ: 2026 മാര്‍ച്ച്‌
Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ