Agriculture courses after 12th: മനസുണ്ടെങ്കില്‍ മണ്ണിലുണ്ട് ഭാവി; പ്ലസ് ടു കഴിഞ്ഞ് പഠിക്കാം ഈ കാര്‍ഷിക കോഴ്‌സുകള്‍

Career guidance after plus two: കാര്‍ഷിക സര്‍വകലാശാല നിരവധി കോഴ്‌സുകള്‍ നടത്തുന്നുണ്ട്. കാസര്‍കോട് പടന്നക്കാട്, തിരുവനന്തപുരം വെള്ളായണി, തൃശൂര്‍ വെള്ളാനിക്കര എന്നിവിടങ്ങളില്‍ കാര്‍ഷിക കോളേജുകളുമുണ്ട്. വെറ്ററിനറി സര്‍കവലാശാലയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും അനുബന്ധ കോഴ്‌സുകള്‍ ലഭ്യമാണ്

Agriculture courses after 12th: മനസുണ്ടെങ്കില്‍ മണ്ണിലുണ്ട് ഭാവി; പ്ലസ് ടു കഴിഞ്ഞ് പഠിക്കാം ഈ കാര്‍ഷിക കോഴ്‌സുകള്‍

പ്രതീകാത്മക ചിത്രം

Published: 

19 May 2025 | 07:53 PM

പ്ലസ് ടു ഫലമെത്താന്‍ ഇനി ബാക്കിയുള്ളത് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. മെയ് 22നാണ് ഫലപ്രഖ്യാപനം. അതിനുശേഷം കരിയര്‍ ലക്ഷ്യമാക്കി വിവിധ കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ പ്രവേശിക്കും. അഭിരുചി, സാധ്യതകള്‍ തുടങ്ങിയവ ആശ്രയിച്ചാകണം കരിയര്‍ ആസൂത്രണം ചെയ്യേണ്ടത്. സ്വദേശത്തും വിദേശത്തുമായി അവസരങ്ങള്‍ അനവധിയാണ്. കൃത്യമായ ആസൂത്രണമാണ് പ്രധാനം. കാര്‍ഷികരംഗത്ത് താല്‍പര്യമുള്ളവര്‍ക്ക് ശ്രമിക്കാവുന്ന ചില കോഴ്‌സുകള്‍ ഇവിടെ പരിശോധിക്കാം.

ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തുടങ്ങി കാര്‍ഷികരംഗത്ത് നിരവധി കോഴ്‌സുകള്‍ ലഭ്യമാണ്. ബിഎസ്‌സി അഗ്രികള്‍ച്ചര്‍, പൗള്‍ട്രി സയന്‍സ്, സോയില്‍ സയന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍, ബോട്ടണി, ബിടെക് ഫുഡ് ടെക്‌നോളജി, അഗ്രിബിസിനസ് മാനേജ്‌മെന്റ്, ഓര്‍ഗാനിക് ഫാമിംഗ്, ഡയറി സയന്‍സ് തുടങ്ങി നിരവധി കോഴ്‌സുകള്‍ അഭിരുചിക്ക് അനുസരിച്ച് തിരഞ്ഞെടുക്കാം.

ബിരുദത്തിന് ശേഷം ഇത്തരം വിഷയങ്ങളില്‍ പിജിയും ചെയ്യാം. ഗവേഷണ മേഖലയിലും നിരവധി അവസരങ്ങളുണ്ട്. ഫുഡ് പ്രോസസിംഗ് എഞ്ചിനീയറിംഗ്, കാര്‍ഷിക എഞ്ചിനീയറിംഗ്, ഫുഡ് എഞ്ചിനീയറിംഗ് തുടങ്ങിയ കോഴ്‌സുകളും വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നു. കൃഷിയുമായി ബന്ധപ്പെട്ട് സ്റ്റാര്‍ട്ടപ്പ് ലക്ഷ്യമിടുന്നവര്‍ക്ക് അത്തരത്തില്‍ ഉതകുന്ന കോഴ്‌സുകളും തിരഞ്ഞെടുക്കാം.

കേരള കാര്‍ഷിക സര്‍വകലാശാല നിരവധി കോഴ്‌സുകള്‍ നടത്തുന്നുണ്ട്. കാസര്‍കോട് പടന്നക്കാട്, തിരുവനന്തപുരം വെള്ളായണി, തൃശൂര്‍ വെള്ളാനിക്കര എന്നിവിടങ്ങളില്‍ കാര്‍ഷിക കോളേജുകളുമുണ്ട്. വെറ്ററിനറി സര്‍കവലാശാലയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും അനുബന്ധ കോഴ്‌സുകള്‍ ലഭ്യമാണ്. ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐസിഎആര്‍) നടത്തുന്ന ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് എക്‌സാമിനേഷനും വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാം.

Read Also: Courses after 10th: മുന്നില്‍ മികച്ച അവസരങ്ങള്‍; ഹയര്‍ സെക്കന്‍ഡറിയില്‍ സയന്‍സ് ഗ്രൂപ്പിന്റെ പ്രാധാന്യമെന്ത്?

ഇന്‍റഗ്രേറ്റഡ് എം.എസ്.സി കോഴ്സുകള്‍, കൃഷിയുമായി ബന്ധപ്പെട്ട ഡിപ്ലോമ കോഴ്‌സുകള്‍, പ്ലാന്‍റ് പത്തോളജി, അഗ്രോണമി തുടങ്ങി വേറിട്ട കോഴ്‌സുകള്‍ വേറെയും ലഭ്യമാണ്. അഗ്രി ബിസിനസ് മാനേജ്‌മെന്റില്‍ കാര്‍ഷിക സര്‍വകലാശാല എംബിഎ കോഴ്‌സും നടത്തുന്നുണ്ട്. സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഫുഡ് റീട്ടെയില്‍, ഫുഡ് പ്രൊസസിങ്, എന്റര്‍പ്രണര്‍ഷിപ്പ് മാനേജ്മെന്റ് തുടങ്ങിയവയിലും അവസരമുണ്ട്.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ