Bha Bha Ba Shaan Rahman : ഭഭബയിൽ നിന്നും ഷാൻ റഹ്മാനെ ഒഴിവാക്കി? പോസ്റ്റുകൾ എല്ലാം ഡിലീറ്റ് ചെയ്ത് സംഗീത സംവിധായകൻ

Bha Bha Ba Movie Shaan Rahman Issue : ഭഭബയുടെ ഏറ്റവും പുതിയ ഗ്ലിംപ്സ് വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് സിനിമയെ ചുറ്റിപ്പറ്റി ചില വിവാദങ്ങൾ ഉടലെടുക്കുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന വിധത്തിലുള്ള ബിജിഎം ഇല്ലയെന്ന കാരണം സംഗീത സംവിധായകൻ മാറ്റാൻ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

Bha Bha Ba Shaan Rahman : ഭഭബയിൽ നിന്നും ഷാൻ റഹ്മാനെ ഒഴിവാക്കി? പോസ്റ്റുകൾ എല്ലാം ഡിലീറ്റ് ചെയ്ത് സംഗീത സംവിധായകൻ

Bha Bha Bha Shaan Rahman

Published: 

28 Oct 2025 21:20 PM

പേരുകൊണ്ട് തന്നെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഭഭബ. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ സാക്ഷാൽ മോഹൻലാൽ കാമിയോ വേഷത്തിലെത്തുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വന്നതോടെ ഭഭബയ്ക്കായി ഇരട്ടി ആവേശത്തിലാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ ചിത്രം അണിയറയിൽ തയ്യാറെടുക്കുമ്പോൾ തന്നെ ചില വിവാദങ്ങൾ ഉടലെടുക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഭഭബയുടെ ഗ്ലിംപ്സ് വീഡിയോയ്ക്ക് പിന്നാലെയാണ് വിവാദങ്ങളെ ചുറ്റപറ്റിയുള്ള സംശയങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

ഭഭബയുടെ സംഗീത സംവിധാനത്തിൽ നിന്നും ഷാൻ റഹ്മാനെ ഒഴിവാക്കിയെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സിനിമയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ ഷാൻ റഹ്മാൻ തൻ്റെ പേജിൽ നിന്നും നീക്കം ചെയ്തതോടെയാണ് സംശയങ്ങൾക്ക് ഏകദേശം സ്ഥിരീകരണമായത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഗ്ലിംപ്സ് വീഡിയോയ്ക്ക് പിന്നാലെയാണ് ഈ ചർച്ചകൾക്ക് ആധാരം. ഗ്ലിംപ്സ് വീഡിയോയിലെ ബിജിഎം ആരാധകരെ തൃപ്തിപ്പെടുത്തിയില്ലെന്നുള്ള വിമർശനം ഉയർന്നതോടെയാണ് ഷാൻ റഹ്മാൻ പകരം മറ്റൊരാളെ അണിയറപ്രവർത്തകർ തേടുകയാണ്. നേരത്തെ സിനിമയുടെ ടീസർ പുറത്ത് വന്നപ്പോഴും സമാനമായ വിമർശനം ഉയർന്നിരുന്നു. ഒരു മാസ് ആക്ഷൻ സിനിമയ്ക്ക് പറ്റിയ സംഗീതമല്ല സിനിമയുടെ ടീസറിലുണ്ടായിരുന്നത് എന്നായിരുന്നു പല കോണിൽ നിന്നും ഉയർന്ന് വിമർശനം. പുതിയ ഗ്ലിംപ്സ് വീഡിയോയും കൂടിയെത്തിയപ്പോൾ വിമർശനങ്ങൾക്ക് ഒന്നുംകൂടി ആക്കം കൂട്ടി. എന്നാൽ ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക സ്ഥിരീകരണം അണിയറപ്രവർത്തകർ നൽകിട്ടില്ല.

ALSO READ : BHA BHA BA Movie : ‘ഇവനെ തളർത്താൻ പറ്റില്ല’ അഴിഞ്ഞാട്ടം തുടങ്ങുന്നു; ഭഭബ ഗ്ലീംപ്സ്

ഡിസംബർ 18 ക്രിസ്മസ് റിലീസിനോട് അനുബന്ധിച്ച് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ് ഭഭബ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് ഇനി രണ്ട് മാസം പോലും അണിയറപ്രവർത്തകർക്കില്ല. ആരാധകരെ ത്രില്ലടിപ്പിക്കും വിധത്തിലുള്ള മാസ ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന സൂചനയാണ് ടീസർ, ഗ്ലിംപ്സ് വീഡിയോകളിലൂടെ അണിയറപ്രവർത്തകർ സൂചന നൽകിയിരിക്കുന്നത്. ഒപ്പം മോഹൻലാലിൻ്റെ കാമിയോ വേഷം ഭഭബ മലയാളത്തിലെ അടുത്ത ഇൻഡസ്ട്രി ഹിറ്റാകാനുള്ള സാധ്യതയും കൽപ്പിക്കുന്നുണ്ട്.

മോഹൻലാലിനും ദിലീപിന് പുറമെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, സാൻഡി, ബാലു വർഗീസ്, ബൈജു സന്തോഷ്, ശരണ്യ പൊൻവണ്ണൻ, സിദ്ധാർഥ് ഭരതൻ, തമിഴ് താരം റെഡിൻ കിങ്സ്ലി തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഭഭബ നിർമിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ ഫഹിം സഫറും നടി നൂറിൻ ഷെറീഫും ചേർന്നാണ് ഭഭബയുടെ രചന നിർവഹിച്ചിരിക്കുന്നത്.

ഭഭബയുടെ ഗ്ലിംപ്സ് വീഡിയോ

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും