Madhu: കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഷീലയോടൊ ശാരദയോടൊ അല്ല ഇഷ്ടം, അത് ആ നടിയോടാണ്: മധു

Madhu About Favourite Actress: മലയാളത്തിലെ പഴയകാല നായികമാരില്‍ ഒരുവിധം എല്ലാവരോടൊപ്പവും അഭിനയിച്ചതിനാല്‍ തന്നെ ഏത് നായികയോടാണ് കൂടുതല്‍ ഇഷ്ടമെന്ന് പറയാന്‍ ബുദ്ധിമുട്ടാണെന്നാണ് താരം പറയുന്നത്. എന്നാല്‍ അഭിമുഖത്തില്‍ ഒരു നായികയുടെ പേര് മധു പറയുന്നുമുണ്ട്.

Madhu: കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഷീലയോടൊ ശാരദയോടൊ അല്ല ഇഷ്ടം, അത് ആ നടിയോടാണ്: മധു

മധു

Updated On: 

03 Feb 2025 16:25 PM

നടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങി വിവിധ തലങ്ങളില്‍ പ്രഗത്ഭനാണ് മധു. മലയാള സിനിമയുടെ തുടക്കക്കാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. 1960 കളിലും 70 കളിലും 80 കളിലുമെല്ലാം പ്രമുഖ നടനായി സിനിമകളില്‍ വേഷമിട്ട അദ്ദേഹം ഇതിനോടകം 400ന് മുകളില്‍ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

മലയാള സിനിമയുടെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ മധു ഇന്നും സിനിമകളില്‍ സജീവമാണ്. നിരവധി നായികമാരുടെ നായകനായി വേഷമിട്ട അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നിയ നടിയാരാണെന്ന് പറയുകയാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മധു ഇഷ്ട നടിയെ കുറിച്ച് മനസുതുറക്കുന്നത്.

മലയാളത്തിലെ പഴയകാല നായികമാരില്‍ ഒരുവിധം എല്ലാവരോടൊപ്പവും അഭിനയിച്ചതിനാല്‍ തന്നെ ഏത് നായികയോടാണ് കൂടുതല്‍ ഇഷ്ടമെന്ന് പറയാന്‍ ബുദ്ധിമുട്ടാണെന്നാണ് താരം പറയുന്നത്. എന്നാല്‍ അഭിമുഖത്തില്‍ ഒരു നായികയുടെ പേര് മധു പറയുന്നുമുണ്ട്.

”ഒരുപാട് നായികമാരോടൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഏത് നായികയെയാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ പറയാന്‍ ബുദ്ധിമുട്ടാണ്. പലരും വിചാരിക്കുന്നത് ഷീല, ജയഭാരതി, ശാരദ, ശ്രീദേവി എന്നിവരെയാണ്. അവരോടെല്ലാം എനിക്ക് സ്‌നേഹവും ബഹുമാനവും ഉണ്ട്. ഷീല ചെയ്ത് വേഷങ്ങള്‍ ചെയ്യാന്‍, അല്ലെങ്കില്‍ അവര്‍ക്ക് പകരമാകാന്‍ ഒരു നായികയ്ക്കും സാധിക്കില്ല. ശാരദയും അതുപോലെ തന്നെയാണ്.

എന്നാല്‍ നല്ല പ്രായമായതിന് ശേഷമാണ് ഞാന്‍ ശ്രീവിദ്യയോടൊപ്പം അഭിനയിക്കാന്‍ തുടങ്ങിയത്. ഞങ്ങള്‍ നല്ല ജോഡികളായിരുന്നുവെന്ന് പൊതുജനത്തിന് അഭിപ്രായമുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങളുടെ മികവുകൊണ്ടായിരുന്നു അത്.

Also Read: Riyas Salim: മലബാര്‍ ഭാഗത്തുള്ള ചില ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ കാണുമ്പോള്‍ ദേഷ്യം വരും, ചൂലെടുത്ത് അടിക്കാന്‍ തോന്നും: റിയാസ് സലിം

ശ്രീവിദ്യ ഭംഗിയായി അഭിനയിക്കും. മറ്റുള്ള നായികമാരെ അപേക്ഷിച്ച് നോക്കുമ്പോള്‍ ശ്രീവിദ്യ നല്ലൊരു ഗായിക കൂടിയായിരുന്നു. ഏത് ഭാഷയിലും അഭിനയിക്കാന്‍ അവര്‍ക്ക് സാധിക്കും. നന്നായി നൃത്തം ചെയ്യും, മറ്റാരും ഡബ്ബ് ചെയ്യാനും വേണ്ട. മറ്റുള്ള നടിമാര്‍ക്കെല്ലാം മലയാളം അറിയാത്തത് കൊണ്ട് തന്നെ ഡബ്ബ് ചെയ്താണ് മനോഹരമായ ശബ്ദം നല്‍കുന്നത്.

എന്നാല്‍ ശ്രീവിദ്യയ്ക്ക് അതിന്റെ ആവശ്യം വരാറില്ല. മാത്രമല്ല, അവര്‍ നല്ലൊരു നര്‍ത്തകിയാണ്. ഇവരെല്ലാം സ്വന്തം സഹോദരനോട് പെരുമാറുന്നത് പോലെയാണ് എന്നോട്ട് പെരുമാറാറുള്ളത്. ശ്രീവിദ്യയോട് ഒരുപാട് ഇഷ്ടവും ബഹുമാനവും ഉണ്ടായിരുന്നു,” മധു പറയുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്