ജീവൻ നഷ്ടമായവരിൽ മലയാളി ബിഗ് ബോസ് താരവും, ഷെഫാലിക്ക് മുൻപും മത്സരാർത്ഥികളെ തേടി മരണമെത്തി

Bigg Boss Reality Show: ബിഗ് ബോസ് ശപിക്കപ്പെട്ട ഇടം എന്നാണ് ആരാധകർക്കിടയിൽ ഉയരുന്നത്. ഇതിനു കാരണമായി ഇവർ പറയുന്നത് ഷെഫാലിക്ക് മുൻപുള്ള മത്സരാർത്ഥികളുടെ അകാല മരണമാണ്.

ജീവൻ നഷ്ടമായവരിൽ മലയാളി ബിഗ് ബോസ് താരവും, ഷെഫാലിക്ക് മുൻപും മത്സരാർത്ഥികളെ തേടി മരണമെത്തി

Big Boss Fame

Published: 

30 Jun 2025 | 08:25 AM

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രശ്സത നടിയും മോഡലുമായ ഷെഫാലി ജാരിവാലയുടെ അകാല വിയോ​ഗം ഉണ്ടായത്. 42 വയസുള്ള നടി ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. ബിഗ് ബോസ് സീസൺ 13-ലെ മത്സരാർഥി കൂടിയായിരുന്നു ഷെഫാലി. നടിയുടെ അപ്രതീക്ഷിത വിയോഗം ആരാധകർക്കിടയിലും താരങ്ങൾക്കിടയിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഇപ്പോഴിതാ ഇതിനിടെയിൽ ബിഗ് ബോസ് ശപിക്കപ്പെട്ട ഇടം എന്നാണ് ആരാധകർക്കിടയിൽ ഉയരുന്നത്. ഇതിനു കാരണമായി ഇവർ പറയുന്നത് ഷെഫാലിക്ക് മുൻപുള്ള മത്സരാർത്ഥികളുടെ അകാല മരണമാണ്. ബിഗ് ബോസ് വിവിധ ഭാഷകളിലായി ഇതുവരെ ആറ് പേർ മരിച്ചെന്നാണ് ആരാധകരുടെ കണ്ടെത്തിൽ. ഇതിൽ മലയാളി ബിഗ് ബോസ് താരം സോമദാസ് ചാത്തന്നൂരുമുണ്ട്.

2019ലാണ് ബിഗ് ബോസ് സീസണ്‍ 13 ആരംഭിച്ചത്. അന്ന് ഷെഫാലിക്കൊപ്പം മത്സരാർഥിയായിരുന്ന സിദ്ധാർഥ് ശുക്ലയും ഹൃദയാഘാതം മൂലം മരിച്ചിരുന്നു. 2021-ലാണ് ശുക്ല മരണപ്പെട്ടത്. നാൽപതാം വയസ്സിൽ മരണമടഞ്ഞ സിദ്ധാർഥ് ആ സീസണിലെ വിജയി കൂടിയായിരുന്നു. ആ സീസണിൽ ഏറ്റവും ആരാധകരുളള താരങ്ങൾ കൂടിയായിരുന്നു സിദ്ധാർഥ് ശുക്ലയും ഷെഫാലിയും.

Also Read:യുവത്വം നിലനിര്‍ത്താൻ ആന്റി-ഏജിങ് കുത്തിവയ്പ്പ്, വെറും വയറ്റില്‍ മരുന്നുകള്‍; ഷെഫാലിയുടെ മരണത്തിനു കാരണം ഇത്?

ബിഗ് ബോസ് 7-ലെ മത്സരാർത്ഥിയായിരുന്നു നടി പ്രത്യുഷ ബാനര്‍ജി 2016 -ലാണ് മരണപ്പെട്ടത്. വെറും 24 വയസ് പ്രായമായ പ്രത്യുഷ ആത്മഹത്യ ചെയ്യുകയായിരുന്നു. ബാങ്കൂര്‍ നഗറിലെ ഹാര്‍മണിയിലെ ഫ്ലാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിഗ് ബോസ് 10 ലെ വിവാദ മത്സരാർത്ഥിയായ സ്വാമി ഓം 2021-ലാണ് മരണപ്പെട്ടത്.ൽ കോവിഡ്-19 നെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. അന്തരിച്ച ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടും ബി​ഗ് ബോസ് മത്സരാർത്ഥിയായിരുന്നു . 2023-ൽ ഗോവയിൽവെച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ബിഗ് ബോസ് സീസൺ-14 മത്സരാർത്ഥിയാണ് സൊണാലി ഫോഗട്ട്.

ബിഗ് ബോസ് മലയാളത്തിലും മത്സരാർത്ഥിയെ തേടി മരണമെത്തി. ഗായകനും റിയാലിറ്റി ഷോ താരവുമായിരുന്ന സോമദാസ് ചാത്തന്നൂർ മരിച്ചത് 2021-ലാണ്. കോവിഡ് അനന്തര ചികിത്സയ്ക്കിടെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കന്നഡ മുൻ ബിഗ് ബോസ് മത്സരാർഥിയും നടിയുമായ ജയശ്രീ രാമയ്യയും മരിച്ചതും ഇപ്പോൾ ചർച്ചയാകുന്നും. സീസൺ 3-ലെ മത്സരാർത്ഥിയായ ജയശ്രീ 2020 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു. വിഷാദരോഗം ബാധിച്ചിരുന്നതായി റിപ്പോർട്ട് വന്നിരുന്നു.

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ