Veena Nair: ‘കുറേ നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു, ഇപ്പോള്‍ അവരുമായിട്ടുള്ള സൗഹൃദവുമായി മുന്നോട്ട് പോകാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല’

Veena Nair About Friendship: ആദ്യമൊന്നും താരം ഈ വാര്‍ത്തകളോട് പ്രതികരിച്ചില്ലെങ്കിലും പിന്നീട് തങ്ങള്‍ വേര്‍പ്പിരിഞ്ഞ കാര്യം വീണ തന്നെ ഈ ലോകത്തോട് പറഞ്ഞു. അന്ന് മുതല്‍ക്കെ ബിഗ് ബോസില്‍ വീണ നടത്തിയ പരാമര്‍ശങ്ങളാണ് വേര്‍പ്പിരിയലിന് കാരണമെന്ന് ആളുകള്‍ കുറ്റപ്പെടുത്തുന്നുണ്ട്.

Veena Nair: കുറേ നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു, ഇപ്പോള്‍ അവരുമായിട്ടുള്ള സൗഹൃദവുമായി മുന്നോട്ട് പോകാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല

വീണ നായര്‍

Published: 

25 Jun 2025 18:18 PM

ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതിന് ശേഷമാണ് നടി വീണ നായരുടെ കുടുംബ ജീവിതം വളരെയേറെ ചര്‍ച്ചയായത്. താരം ഷോയ്ക്കിടെ നടത്തിയ ചില പ്രസ്താവനകള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഷോ കഴിഞ്ഞ് കുറച്ച് നാളുകള്‍ പിന്നിട്ടപ്പോള്‍ തന്നെ വീണയും ഭര്‍ത്താവും അമനും വേര്‍പ്പിരിയുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്ന് തുടങ്ങി.

ആദ്യമൊന്നും താരം ഈ വാര്‍ത്തകളോട് പ്രതികരിച്ചില്ലെങ്കിലും പിന്നീട് തങ്ങള്‍ വേര്‍പ്പിരിഞ്ഞ കാര്യം വീണ തന്നെ ഈ ലോകത്തോട് പറഞ്ഞു. അന്ന് മുതല്‍ക്കെ ബിഗ് ബോസില്‍ വീണ നടത്തിയ പരാമര്‍ശങ്ങളാണ് വേര്‍പ്പിരിയലിന് കാരണമെന്ന് ആളുകള്‍ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ അതൊന്നും തന്റെ കുടുംബ ജീവിതത്തെ ബാധിച്ചിട്ടില്ലെന്നും മറ്റ് പല കാരണങ്ങള്‍ കൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്നും നടി തന്നെ വ്യക്തമാക്കി.

തന്നെ സുഹൃത്തുക്കള്‍ ചതിച്ചതിനെ കുറിച്ച് പല തവണ വീണ സംസാരിച്ചിട്ടുണ്ട്. തന്റെ കൂടെ നടന്നവര്‍ പോലും ഒരു ഘട്ടത്തില്‍ കുറ്റം പറഞ്ഞതായി വീണ വെളുപ്പെടുത്തിയത് പലപ്പോഴും ആര്യയെ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരത്തിയിരുന്നു. എന്നാല്‍ താന്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് വീണ ഒരിക്കലും വ്യക്തമാക്കിയിട്ടില്ല.

ഇപ്പോഴിതാ തന്റെ സൗഹൃദങ്ങളെ കുറിച്ച് വീണ സംസാരിക്കുന്ന വീഡിയോയാണ് സൈബറിടത്ത് വൈറലാകുന്നത്. തനിക്ക് സുഹൃത്തുക്കളില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചാണ് വീണ മനസുതുറക്കുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിനോടാണ് താരത്തിന്റെ പ്രതികരണം.

”കുറേ നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. നമ്മുടെ അഭാവത്തില്‍ നമ്മളെ ഭയങ്കരമായിട്ട് മോശം പറയുന്ന സാഹചര്യങ്ങളെല്ലാം ഉണ്ടായി. അപ്പോള്‍ ആ സൗഹൃദങ്ങളില്‍ നിന്നെല്ലാം ഞാന്‍ പതിയെ പുറകിലേക്ക് പോയി. അവരോട് ദേഷ്യമൊന്നുമില്ല. അവരെ കാണുമ്പോള്‍ ഞാന്‍ ചിരിക്കാന്‍ റെഡിയാണ്. പക്ഷെ അവരുമായിട്ടുള്ള സൗഹൃദവുമായി മുന്നോട്ട് പോകാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല, അത്രയേ ഉള്ളൂ.

Also Read: Balaji Sarma: ‘സ്ത്രീകള്‍ക്ക് ഡ്രസ് മാറാന്‍ പോലും സ്ഥലമില്ലാത്ത സീരിയല്‍ സെറ്റുകളുണ്ട്, വിഷമം വരും’

അവരോട് എനിക്ക് പരിഭവവും ഇല്ല. ഇങ്ങനെയൊരു വിഷമമുണ്ട് ഉള്ളില്‍. അവര്‍ക്ക് വേണ്ടി പല സ്ഥലങ്ങളിലും ഉറച്ച് നിന്നിട്ടും നമ്മുടെ അഭാവത്തില്‍ ഭയങ്കര മോശമായിട്ട് പറയും. എന്നിട്ട് നമ്മള്‍ വരുന്ന സമയത്ത് ചിരിച്ചോണ്ട് നമ്മളെ വെല്‍ക്കം ചെയ്യും. ആ അവസ്ഥ നമുക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. എന്റെ ഫ്രെന്‍ഡ്സ് സര്‍ക്കിള്‍ ഇപ്പോള്‍ വല്ലാതെ ചുരുങ്ങി,” വീണ പറയുന്നു.

 

Related Stories
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ