Vande Bharat Sleeper Train: കാറ്ററിംഗ് ചാർജുകൾ പ്രത്യേകം ഈടാക്കില്ല; വന്ദേ ഭാരത് സ്ലീപ്പറില്‍ യാത്ര കുശാൽ

Vande Bharat Sleeper Foods Included in Your Fare: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിലെ ഭക്ഷണ വിതരണത്തെക്കുറിച്ച് നിർണ്ണായക പ്രഖ്യാപനം. എല്ലാ ക്ലാസുകളിലെയും യാത്രക്കാർക്ക് ഭക്ഷണ സേവനം ടിക്കറ്റ് നിരക്കിന്റെ ഭാഗമായിത്തന്നെ ലഭിക്കും.

Vande Bharat Sleeper Train: കാറ്ററിംഗ് ചാർജുകൾ പ്രത്യേകം ഈടാക്കില്ല; വന്ദേ ഭാരത് സ്ലീപ്പറില്‍ യാത്ര കുശാൽ

Vande Bharat Sleeper

Published: 

15 Jan 2026 | 07:04 PM

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ ഇനി രണ്ടേ രണ്ട് ദിവസം മാത്രം ബാക്കി. ഹൗറ-ഗുവാഹത്തി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ജനുവരി 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ നിരവധി സവിശേഷതകള്‍ ഇതിനകം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിലെ ഭക്ഷണ വിതരണത്തെക്കുറിച്ച് നിർണ്ണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് റെയില്‍വേ.

കാറ്ററിങ് സര്‍വീസ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിലെ സേവനങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന് റെയില്‍വേ ബോര്‍ഡ് വിശദീകരിച്ചു. എല്ലാ ക്ലാസുകളിലെയും യാത്രക്കാർക്ക് ഭക്ഷണ സേവനം ടിക്കറ്റ് നിരക്കിന്റെ ഭാഗമായിത്തന്നെ ലഭിക്കുമെന്നാണ് റെയില്‍വേയുടെ വിശദീകരണം.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ കാറ്ററിംഗ് സേവനങ്ങൾ നൽകുന്നതിന്, അതത് സോണൽ റെയിൽവേ ടിക്കറ്റ് നിരക്കിൽ നിന്ന് നിശ്ചിത തുക ഐആർസിടിസിക്ക് കൈമാറുമെന്ന്‌ ജനുവരി 14 ന് എല്ലാ സോണൽ റെയിൽവേകളുടെയും പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർമാർക്ക് അയച്ച കത്തിൽ റെയില്‍വേ ബോര്‍ഡ് വിശദീകരിച്ചു. ഒരു യാത്രക്കാരന് കിലോമീറ്ററിന് 0.40 രൂപ (ജിഎസ്ടി ഒഴികെ) എന്ന നിരക്കിലാകും റെയിൽവേ സോണുകൾ ഐആർസിടിസിക്ക് തുക നൽകുക.

Also Read: Vande Bharat Sleeper: വന്ദേ ഭാരത് സ്ലീപ്പറില്‍ വെയിറ്റിങ് ലിസ്റ്റ് ഇല്ല; യാത്ര ചെയ്യണമെങ്കില്‍ ഇത്രയും കൊടുക്കണം

കാറ്ററിംഗ് ചാർജുകൾ പ്രത്യേകം ഈടാക്കില്ല. എല്ലാ യാത്രക്കാർക്കും ഒരു ലിറ്റർ ‘റെയിൽ നീർ’ കുടിവെള്ള കുപ്പിയും ദിനപത്രവും ഐആർസിടിസി നൽകുമെന്നും റെയിൽവേ ബോർഡ് അറിയിച്ചു. യാത്രാ ദൈര്‍ഘ്യം കണക്കിലെടുത്ത്‌ പ്രാതൽ, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ചായ, അത്താഴം എന്നിവ ഐആർസിടിസി നിശ്ചയിക്കും. ഭക്ഷണ ക്രമവും മെനുവും ഐആർസിടിസി തയ്യാറാക്കി യാത്രക്കാരെ മുൻകൂട്ടി അറിയിക്കും.

വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിലെ യാത്രക്കാർക്ക് നൽകുന്ന കാറ്ററിംഗ് സേവനങ്ങളുടെ വിശദാംശങ്ങൾ ഐആർസിടിസി അറിയിക്കണമെന്ന് റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലാണ് സര്‍വീസ് നടത്തുന്നത്. കിഴക്കൻ ഇന്ത്യയെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ റെയിൽ യാത്രയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

Loading...
Unable to load recommendations.
Follow Us
Related Stories
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരതിന് ഒടുക്കത്തെ സ്പീഡ്; 55 മിനിറ്റില്‍ ഒതുക്കിയിലേക്ക് യാത്ര
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ