Narendra Modi: ‘അക്രമങ്ങളില്‍ തളരാതെ മലയാളികളുടെ ശബ്ദമായി, ചരിത്രം രചിച്ച് തുടക്കം’
Narendra Modi's Letter to VV Rajesh: തിരുവനന്തപുരം നഗരസഭയില്‍ ചരിത്രവിജയം നേടിയ നമ്മുടെ പാര്‍ട്ടിയുടെ എല്ലാ അംഗങ്ങള്‍ക്കും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ കൗണ്‍സിലര്‍മാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. എല്ലാ മലയാളികളുടെയും മനസില്‍ അഭിമാനസ്ഥാനം ലഭിക്കുന്ന നഗരമാണ് തിരുവനന്തപുരം.

വിവി രാജേഷ്, നരേന്ദ്ര മോദി
ന്യൂഡല്‍ഹി: തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട വിവി രാജേഷിനെ അഭിനനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026 പുതുവത്സരത്തില്‍ തിരുവനന്തപുരത്ത് ചരിത്രം രചിച്ചതിലുള്ള സന്തോഷം പ്രധാനമന്ത്രി രേഖപ്പെടുത്തി. വിവി രാജേഷിനെഴുതിയ കത്തിലൂടെയാണ് പ്രധാനമന്ത്രി തന്റെ ആശംസകളും സ്‌നേഹവും അറിയിച്ചത്. രാജേഷ് മേയറായും ജിഎസ് ആശ നാഥ് ഉപമേയറായും സത്യപ്രതിജ്ഞ ചെയ്തത് നഗരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം കത്തില്‍ കുറിച്ചു.
തിരുവനന്തപുരം നഗരസഭയില്‍ ചരിത്രവിജയം നേടിയ നമ്മുടെ പാര്‍ട്ടിയുടെ എല്ലാ അംഗങ്ങള്‍ക്കും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ കൗണ്‍സിലര്‍മാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. എല്ലാ മലയാളികളുടെയും മനസില്‍ അഭിമാനസ്ഥാനം ലഭിക്കുന്ന നഗരമാണ് തിരുവനന്തപുരം. ശ്രീ പദ്മനാഭസ്വാമിയുടെ അനുഗ്രഹം ലഭിച്ച ആ നഗരം കേരളത്തിന്റെ തലസ്ഥാനമാണ്. സംഗീതജ്ഞരെയും, ചിന്തകരെയും, സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെയും, കലാകാരന്മാരെയും, കവികളെയുമെല്ലാം വളര്‍ത്തിയെടുത്ത നഗരവുമാണ്. അത്തരമൊരു നഗരം നമ്മുടെ പാര്‍ട്ടിയെ അനുഗ്രഹിക്കുമ്പോള്‍, പ്രത്യേക അനുഭവമാണ് ഉണ്ടാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ അഭിനന്ദന കത്ത്
This recognition is the New Year’s gift given to Kerala by the Honorable Prime Minister. The political change in Thiruvananthapuram is the result of decades of hard work by BJP workers in Kerala. This recognition is the New Year’s gift given to Kerala by Modiji pic.twitter.com/IetOr9WPbH
— VV RAJESH (@VVRAJESH_BJP) January 1, 2026
വികസിത തിരുവനന്തപുരം എന്ന ദര്‍ശനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളില്‍ ഉണ്ടായിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉടനീളം സംഭവിക്കുന്ന നഗരവികസനവുമെല്ലാം മനസിലാക്കിയാണ് ജനങ്ങള്‍ നമ്മെ അനുഗ്രഹിച്ചത്. ഈ നഗരത്തിലെ ആളുകളുടെ സ്‌നേഹത്തിനും വിശ്വാസത്തിനും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നുവെന്നും മോദി എഴുതി.
ഈ നേട്ടം അപാരമായ സന്തോഷവും അഭിമാനവും പകരുന്നതാണെന്ന് കേരളത്തിലെയും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെയും ബിജെപി പ്രവര്‍ത്തകരുടെ പ്രതിനിധിയായി താന്‍ പറയുന്നു. തിരുവനന്തപുരത്തെ ജനങ്ങളുടെ അനുഗ്രഹത്താല്‍ സാധ്യമായ ഈ വിജയം കാലഘട്ടത്തിലെ തന്നെ നിര്‍ണായകമായ സംഭവമാണ്. സ്വര്‍ണലിപികളാല്‍ രചിക്കപ്പെടേണ്ട നാഴികക്കല്ലാണിത്.
പതിറ്റാണ്ടുകളായി കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ കടന്നുപോരുന്നത് വളരെ കഠിനമായ വഴികളിലൂടെയാണ്. എല്‍ഡിഎഫും യുഡിഎഫും പുലര്‍ത്തിയ ആധിപത്യവും ദുര്‍ഭരണ ചരിത്രവും എല്ലാവര്‍ക്കും അറിയാം. അഴിമതിയും ക്രൂരമായ രാഷ്ട്രീയ അക്രമങ്ങളും അവര്‍ തുടരുന്നു, അതൊരു സംസ്‌കാരമായി മാറി. കേരളത്തിന്റെ മൂല്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല അത്. എന്നിരുന്നാലും പ്രതികൂല സാഹചര്യങ്ങളെയും വൈരാഗ്യത്തെയും അക്രമങ്ങളെയും അതിജീവിച്ച് നമ്മുടെ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നു. അവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഭയമില്ലാതെ ഉയര്‍ത്തിപ്പിടിച്ചു. പാര്‍ട്ടി പതാകയും ഇന്ത്യ ഫസ്റ്റ് എന്ന ആശയവും ധൈര്യപൂര്‍വം ഉയര്‍ത്തി. സംസാരിക്കാന്‍ വില കൊടുക്കേണ്ടി വന്നപ്പോഴും അവര്‍ ജനങ്ങളുടെ ശബ്ദമായെന്നും മോദി കൂട്ടിച്ചേര്‍ത്തു.