Britain Plane Crash: വിമാനാപകടം; ലണ്ടന്‍ സൗത്ത്എന്‍ഡ് വിമാനത്താവളം അടച്ചു, സര്‍വീസുകള്‍ റദ്ദാക്കി
London Southend Airport Closed: പോലീസ്, അടിയന്തര സേവനങ്ങള്‍, വ്യോമയാന അപകട അന്വേഷണകര്‍ എന്നിവര്‍ അപകട സ്ഥലത്തുള്ളതിനാല്‍ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ലണ്ടന്‍ സൗത്ത്എന്‍ഡ് വിമാനത്താവളം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

അപകടത്തിന്റെ ദൃശ്യം
സൗത്ത്എന്‍ഡ്: ടേക്ക് ഓഫിന് പിന്നാലെ വിമാനം തകര്‍ന്നുവീണ് അപകടം. പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതോടെ ലണ്ടന്‍ സൗത്ത്എന്‍ഡ് വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു.
പോലീസ്, അടിയന്തര സേവനങ്ങള്‍, വ്യോമയാന അപകട അന്വേഷണകര്‍ എന്നിവര്‍ അപകട സ്ഥലത്തുള്ളതിനാല്‍ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ലണ്ടന്‍ സൗത്ത്എന്‍ഡ് വിമാനത്താവളം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.
സൗത്ത്എന്‍ഡ് വിമാനത്താവളത്തില്‍ അപകടം സംഭവിച്ച സ്ഥലത്താണ് ഞങ്ങള്‍ ഇപ്പോഴും. 12 മീറ്റര്‍ ഉയരമുള്ള വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. നെതര്‍ലന്‍ഡ്‌സിലെ ലെലിസ്റ്റഡിലേക്ക് പോകുകയായിരുന്നു ബീച്ച് ബി 200 മോഡല്‍ വിമാനമെന്ന് എസെക്‌സ് പോലീസ് അറിയിച്ചു.
അപകടത്തിന്റെ ദൃശ്യങ്ങള്‍
🚨 BREAKING NEWS: A devastating plane crash occurred at London Southend Airport, UK.
A Beechcraft Super King Air light aircraft crashed and exploded into a massive fireball shortly after takeoff, Eyewitnesses described a horrific scene of black smoke and flames, prompting a… pic.twitter.com/9KrHzfgkeg
— Breaking News (@TheNewsTrending) July 13, 2025
ലണ്ടനില്‍ നിന്നും ഏകദേശം 56 കിലോമീറ്റര്‍ മാറി സൗത്ത്എന്‍ഡ് വിമാനത്താവളത്തിന് മുകളില്‍ വെച്ച് ഒരു തീഗോളം രൂപപ്പെടുന്നത് കണ്ടുവെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആളുകളോട് സംഭവ സ്ഥലത്ത് നിന്ന് മാറി നില്‍ക്കാന്‍ സൗത്ത്എന്‍ഡ് എംപി ഡേവിഡ് ബര്‍ട്ടണ്‍ സാംപ്‌സണ്‍ ആവശ്യപ്പെട്ടു. ഓരോ ആഴ്ചയിലും 20 പാതകളിലേക്ക് 122 വിമാനങ്ങളാണ് ഈസി ജെറ്റ് സര്‍വ്വീസുകള്‍ വിടെ നിന്ന് നടത്തുന്നത്. ഈസി ജെറ്റ് പാരീസ്, അലികാന്റെ, ഫറോ, പാല്‍മ, മല്ലോര്‍ക സര്‍വീസ് എന്നിവയെല്ലാം റദ്ദാക്കിയതായി അധികൃതര്‍ പറയുന്നു.