India Pakistan Tensions: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെട്ട് യുഎസ്; ഇരുരാജ്യങ്ങളോടും സംയമനം പാലിക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി

India Pakistan Tensions Updates: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും പാക് സൈനിക മേധാവി അസിം മുനീറുമായും മാര്‍കോ റൂബിയോ ഫോണ്‍ വഴിയാണ് സംസാരിച്ചത്. മുനീറുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷമായിരുന്നു റൂബിയോ ജയ്ശങ്കറിനെ ബന്ധപ്പെട്ടത്.

India Pakistan Tensions: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെട്ട് യുഎസ്; ഇരുരാജ്യങ്ങളോടും സംയമനം പാലിക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി

എസ് ജയ്ശങ്കര്‍, മാര്‍കോ റൂബിയോ

Updated On: 

10 May 2025 15:01 PM

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളില്‍ ഇടപെട്ട് യുഎസ്. ഇരുരാജ്യങ്ങളോടും സംസാരിച്ച സ്‌റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. സംഘര്‍ഷം കുറയ്ക്കുന്നതിനായി നേരിട്ടുള്ള ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകത ഇരുരാജ്യവും തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും പാക് സൈനിക മേധാവി അസിം മുനീറുമായും മാര്‍കോ റൂബിയോ ഫോണ്‍ വഴിയാണ് സംസാരിച്ചത്. മുനീറുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷമായിരുന്നു റൂബിയോ ജയ്ശങ്കറിനെ ബന്ധപ്പെട്ടത്.

ഭാവിയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനായി കാര്യക്ഷമമായ ചര്‍ച്ചകള്‍ സാധ്യമാക്കുന്നതില്‍ അമേരിക്കയുടെ പിന്തുണ സെക്രട്ടറി വാഗ്ദാനം ചെയ്തതായി വക്താവ് ടാമി ബ്രൂസിനെ ഉദ്ധരിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നിലവിലെ സ്ഥിതിഗതികള്‍ ലഘൂകരിക്കാനും നേരിട്ടുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാനും ഇരുകക്ഷികളും വഴികള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറയുന്നു. പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി, വിദേശകാര്യമന്ത്രി ഇഷാഖ് ദാറുമായും റൂബിയോ സംസാരിച്ചതായി ടാമി ബ്രൂസ് പറഞ്ഞു.

മാര്‍കോ റൂബിയോയുമായി സംസാരിച്ചതിന് പിന്നാലെ ഇക്കാര്യം എസ് ജയ്ശങ്കര്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ എല്ലാവരെയും അറിയിക്കുകയും ചെയ്തു.  “ഇന്ന് രാവിലെ എസ് സെക്രട്ടറി റൂബിയോയുമായി സംസാരിച്ചു. ഇന്ത്യയുടെ സമീപനം എപ്പോഴും അളക്കപ്പെട്ടതും ഉത്തരവാദിത്തതോടെ ഉള്ളതുമാണ്. അത് അങ്ങനെ തന്നെ തുടരും,” എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

Also Read: India Pakistan Tensions: ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്റെ ഫത്ത 2ഉം; മിസൈല്‍ തടഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍

അതേസമയം, അമേരിക്കയുടെ അതേ നിലപാട് തന്നെയാണ് സംഘര്‍ഷത്തില്‍ ചൈനയും സ്വീകരിച്ചത്. ഇരുരാജ്യങ്ങളും സംഘര്‍ഷം അവസാനിപ്പിച്ച് സംയമനം പാലിക്കണമെന്ന് ചൈന വ്യക്കമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങളുടെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും