Kerala Gold Rate: കുറഞ്ഞല്ലോ വനമാല! സ്വര്‍ണവില താഴേക്കിറങ്ങുന്നു
Gold Price On May 20th: കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,680 രൂപയാണ്. കഴിഞ്ഞ ദിവസം 70,040 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. ഇതില്‍ നിന്നും 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ 8,710 രൂപയായി.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസം വീണ്ടും 70,000 ത്തിന് മുകളിലേക്ക് ഉയര്‍ന്ന സ്വര്‍ണമാണ് ഇന്ന് വിലയില്‍ അല്‍പം കുറവ് വരുത്തിയിരിക്കുന്നത്. വിവാഹത്തിനും മറ്റും സ്വര്‍ണമെടുക്കാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് ഇന്ന് സ്വര്‍ണമെത്തിയത്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,680 രൂപയാണ്. കഴിഞ്ഞ ദിവസം 70,040 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. ഇതില്‍ നിന്നും 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ 8,710 രൂപയായി.
സ്വര്‍ണ വില ദിനംപ്രതി ഉയരുന്നത് പൊന്ന് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്ക് കനത്ത നിരാശയാണ് സമ്മാനിക്കുന്നത്. വിവാഹ സീസണില്‍ വില ഉയരുന്നത് സാധാരണക്കാര്‍ക്കാണ് തിരിച്ചടിയാകുന്നത്. വിലയില്‍ അല്‍പം കുറവ് വന്നതിനാല്‍ തന്നെ സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്നത്തെ വിലയ്ക്ക് ഉടന്‍ തന്നെ ബുക്ക് ചെയ്‌തോളൂ.
മാത്രമല്ല, സ്വര്‍ണത്തില്‍ നിക്ഷേപിക്കാനും ഇത് നല്ല സമയമാണ്. വില ഇനിയും കൂടുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വില്‍ക്കാന്‍ ആണെങ്കിലും ഇതിലും മികച്ച സമയം ഇനി കിട്ടാനില്ല.