Personal Loan: പേഴ്‌സണല്‍ ലോണ്‍ ശമ്പളക്കാര്‍ക്ക് മാത്രമുള്ളതല്ല; ഇവര്‍ക്കും ലോണ്‍ ലഭിക്കും

Personal Loan Eligibility: പലരും ധരിച്ചുവെച്ചിരിക്കുന്നത് ജോലിക്കാര്‍ക്ക് മാത്രമേ പേഴ്‌സണള്‍ ലോണുകള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ്. എന്നാല്‍ അങ്ങനെയല്ല, ശമ്പളക്കാര്‍ക്കും അല്ലാത്തവര്‍ക്കും ലോണ്‍ ലഭിക്കും. നിങ്ങളുടെ തിരിച്ചടവ് ശേഷിയെ മാത്രമാണ് വായ്പാ ദാതാക്കള്‍ പരിഗണിക്കുന്നത്.

Personal Loan: പേഴ്‌സണല്‍ ലോണ്‍ ശമ്പളക്കാര്‍ക്ക് മാത്രമുള്ളതല്ല; ഇവര്‍ക്കും ലോണ്‍ ലഭിക്കും

പ്രതീകാത്മക ചിത്രം

Published: 

05 May 2025 17:28 PM

നിരവധിയാളുകളാണ് ഇന്ന് വ്യക്തിഗത വായ്പകളെടുക്കുന്നത്. വിവിധ കണക്കുകള്‍ പ്രകാരം ലോണ്‍ എടുക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. വീട് വെക്കണം, കുട്ടികളെ പഠിപ്പിക്കണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് പലരും വിദ്യാഭ്യാസ വായ്പകളെടുക്കുന്നത്.

എന്നാല്‍ പലരും ധരിച്ചുവെച്ചിരിക്കുന്നത് ജോലിക്കാര്‍ക്ക് മാത്രമേ പേഴ്‌സണള്‍ ലോണുകള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ്. എന്നാല്‍ അങ്ങനെയല്ല, ശമ്പളക്കാര്‍ക്കും അല്ലാത്തവര്‍ക്കും ലോണ്‍ ലഭിക്കും. നിങ്ങളുടെ തിരിച്ചടവ് ശേഷിയെ മാത്രമാണ് വായ്പാ ദാതാക്കള്‍ പരിഗണിക്കുന്നത്.

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറും വായ്പ എടുക്കുന്നത് പ്രധാന ഘടകമാണ്. പേഴ്‌സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് 750ന് മുകളില്‍ ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെന്ന് ഉറപ്പിക്കുക. കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കും വായ്പ ലഭിക്കും പക്ഷെ ഇവര്‍ക്ക് ഉയര്‍ന്ന പലിശയോ അല്ലെങ്കില്‍ കര്‍ശനമായ തിരിച്ചടവ് നിബന്ധനകളോ നേരിടേണ്ടതായി വരും.

10 മുതല്‍ 15 ശതമാനം വരെയാണ് വ്യക്തിഗത വായ്പകള്‍ക്ക് പലിശ ഈടാക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നിങ്ങളെടുക്കുന്ന ലോണുകള്‍ക്ക് പലപ്പോഴും 45 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. നിലവില്‍ ഒരു വായ്പ ഉണ്ടെങ്കിലും നിങ്ങള്‍ക്ക് മറ്റൊരു വായ്പയ്ക്ക് കൂടി അപേക്ഷിക്കാവുന്നതാണ്.

Also Read: Senior Citizen Savings Scheme: വാര്‍ധക്യം ആഘോഷമാക്കാം; മാസം 20,000 രൂപ പോസ്റ്റ് ഓഫീസ് തരും

വ്യക്തിഗത വായ്പകള്‍, ബിസിനസ്, വിദ്യാഭ്യാസം, മറ്റ് കടങ്ങള്‍ ഏകീകരിക്കല്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കായും നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്