CBSE Board Exam 2025: സിബിഎസ്ഇ പരീക്ഷ ഇന്ന് മുതല്‍; അറിയാതേ പോകരുതേ ഇക്കാര്യങ്ങള്‍; വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

CBSE Board Exam 2025 Important guidelines : മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള കൈവശം വയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കുന്ന തരത്തില്‍ അഭ്യൂഹം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ചിലും, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രിലിലും അവസാനിക്കും

CBSE Board Exam 2025: സിബിഎസ്ഇ പരീക്ഷ ഇന്ന് മുതല്‍; അറിയാതേ പോകരുതേ ഇക്കാര്യങ്ങള്‍; വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

പ്രതീകാത്മക ചിത്രം

Updated On: 

15 Feb 2025 | 08:57 AM

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷ നടത്തുന്നത്. അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിംഗ് സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്തണം. റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം സ്‌കൂള്‍ ഐഡി കൊണ്ടുവരണം. പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ ഫോട്ടോ ഐഡന്റിറ്റി പ്രൂഫ് അഡ്മിറ്റ് കാര്‍ഡിനൊപ്പം കൊണ്ടുവരേണ്ടതാണ്. പേന, സ്‌കെയില്‍, റൈറ്റിംഗ് പാഡ്, ഇറേസര്‍, അനലോഗ് വാച്ച്, ട്രാന്‍സ്‌പെരന്റ് പൗച്ച്, ജോമട്രി/പെന്‍സില്‍ ബോക്‌സ്, ട്രാന്‍സ്‌പെരന്റ് വാട്ടര്‍ ബോട്ടില്‍, മെട്രോ കാർഡ്, ബസ് പാസ് എന്നിവ കൊണ്ടുവരുന്നതിന് വിലക്കില്ല.

ഇവ കൊണ്ടുവരരുത്‌

പേപ്പര്‍ കഷണങ്ങള്‍, പെന്‍ ഡ്രൈവ്, കാല്‍ക്കുലേറ്റര്‍, ഇലക്ട്രോണിക് പെന്‍, സ്‌കാനര്‍, മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ഫോണ്‍, ഹെല്‍ത്ത് ബാന്‍ഡ്, സ്മാര്‍ട്ട് വാച്ച്, ക്യാമറ, മൈക്രോ ഫോണ്‍, പേജര്‍, ഹാന്‍ഡ്ബാഗ്, പൗച്ചുകള്‍, ഫുഡ് പാക്കറ്റുകള്‍ തുടങ്ങിയവ പ്രവേശിപ്പിക്കില്ല. നിരോധിത വസ്തുക്കള്‍ കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരും. റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോമിലാകണം എത്തേണ്ടത്. പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ‘ലൈറ്റ് കളറി’ലുള്ള വസ്ത്രമാകണം ധരിക്കേണ്ടത്.

Read Also : സിബിഎസ്ഇ പരീക്ഷ ഇങ്ങെത്തി; എന്തൊക്കെ ശ്രദ്ധിക്കണം? അറിയേണ്ടത്‌

കര്‍ശന നടപടികള്‍

മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള കൈവശം വയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം വിദ്യാര്‍ത്ഥികളെ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കുന്ന തരത്തില്‍ അഭ്യൂഹം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.

പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ചിലും, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രിലിലും അവസാനിക്കും. 42 ലക്ഷത്തോശം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. രാജ്യത്ത് 7842 കേന്ദ്രങ്ങളിലായി പരീക്ഷ നടക്കും.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ