Kerala DHSE Plus Two Result 2025: പ്ലസ്ടു റിസല്‍ട്ടിനായുള്ള കാത്തിരിപ്പ്; വിജയശതമാനം എത്രയാകും? മുന്‍വര്‍ഷങ്ങളില്‍ സംഭവിച്ചത്‌

Kerala DHSE Plus Two Last Ten Years Winning Percentage: മെയ് 14ന് ബോര്‍ഡ് മീറ്റിംഗ് കൂടും. 444707 വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ ടാബുലേഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇത് അന്തിമഘട്ടത്തിലാണ്. പ്ലസ് ടു റിസല്‍ട്ട് വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ 10 വര്‍ഷങ്ങളിലെ വിജയ ശതമാനം എങ്ങനെയായിരുന്നുവെന്ന്‌ പരിശോധിക്കാം

Kerala DHSE Plus Two Result 2025: പ്ലസ്ടു റിസല്‍ട്ടിനായുള്ള കാത്തിരിപ്പ്; വിജയശതമാനം എത്രയാകും? മുന്‍വര്‍ഷങ്ങളില്‍ സംഭവിച്ചത്‌

പ്രതീകാത്മക ചിത്രം

Updated On: 

21 May 2025 | 02:11 PM

വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് പ്ലസ് ടു റിസല്‍ട്ട് മെയ് 21ന് പുറത്തുവിടും. ഏതാനും ദിവസം മുമ്പ് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 14ന് ബോര്‍ഡ് മീറ്റിംഗ് കൂടും. 444707 വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ ടാബുലേഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇത് അന്തിമഘട്ടത്തിലാണ്.

പ്ലസ് വണ്‍ പരീക്ഷയുടെ മൂല്യനിര്‍ണയവും നടന്നുവരികയാണ്. ജൂണ്‍ മാസത്തില്‍ പ്ലസ് വണ്‍ റിസല്‍ട്ട് പ്രസിദ്ധീകരിക്കാനാണ് നീക്കം. 413581 വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്ലസ് ടു റിസല്‍ട്ട് വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ 10 വര്‍ഷങ്ങളിലെ വിജയ ശതമാനം എങ്ങനെയായിരുന്നുവെന്ന്‌ പരിശോധിക്കാം.

കഴിഞ്ഞ വര്‍ഷം 78.69 ശതമാനം പ്ലസ് ടു പരീക്ഷ പാസായി. 2023ല്‍ പരീക്ഷ എഴുതിയ 82.95 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചു. 83.87 ആയിരുന്നു 2022ലെ വിജയശതമാനം. 87.94% പേര്‍ 2021ല്‍ ആദ്യത്തെ പരിശ്രമത്തില്‍ പ്ലസ് ടു പാസായി. 2020ല്‍ 85.13 ശതമാനം പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 84.33 ആയിരുന്നു 2019ലെ വിജയശതമാനം. 2018ല്‍ 83.75% കുട്ടികള്‍ പ്ലസ്ടു പരീക്ഷ പാസായി. 83.37 ആയിരുന്നു 2017ലെ വിജയശതമാനം. 2016ല്‍ ഇത് 80.94 % ആയിരുന്നു. 83.96 ശതമാനം വിദ്യാര്‍ത്ഥികള്‍ 2015ല്‍ വിജയിച്ചു.

Read Also: CBSE Result 2025: സിബിഎസ്ഇ റിസല്‍ട്ട് പടിവാതില്‍ക്കല്‍; ഡിജിലോക്കര്‍ ആക്ടീവേറ്റ് ചെയ്യാം എളുപ്പത്തില്‍

കഴിഞ്ഞ 10 വര്‍ഷങ്ങളിലെ വിജയശതമാനം

  • 2024: 78.69
  • 2023: 82.95
  • 2022: 83.87
  • 2021: 87.94
  • 2020: 85.13
  • 2019: 84.33
  • 2018: 83.75
  • 2017: 83.37
  • 2016: 80.94
  • 2015: 83.96
Related Stories
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ