Chotta Mumbai: ഒരു നായികയ്ക്കും കിട്ടാത്ത ഭാഗ്യമാണ് എനിക്ക് കിട്ടിയത്; ലാല്‍ സാറിനാണ് എഫേര്‍ട്ട് മുഴുവന്‍: മണിക്കുട്ടന്‍

Manikuttan About Mohanlal: കംപ്ലീറ്റ് എന്റര്‍ടെയ്‌നറായ ഛോട്ടാ മുംബൈയില്‍ സൈനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മണിക്കുട്ടനാണ്. ആ വേഷം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മണിക്കുട്ടന്‍.

Chotta Mumbai: ഒരു നായികയ്ക്കും കിട്ടാത്ത ഭാഗ്യമാണ് എനിക്ക് കിട്ടിയത്; ലാല്‍ സാറിനാണ് എഫേര്‍ട്ട് മുഴുവന്‍: മണിക്കുട്ടന്‍

ഛോട്ടാ മുംബൈ പോസ്റ്റര്‍, മണിക്കുട്ടന്‍

Published: 

09 Jun 2025 16:53 PM

മോന്‍ലാല്‍-അന്‍വര്‍ റഷീദ് കൂട്ടുക്കെട്ടിലൊരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഛോട്ടാ മുംബൈ കഴിഞ്ഞ ദിവസമാണ് റി റിലീസ് ചെയ്തത്. 2007ല്‍ റിലീസ് ചെയ്ത സമയത്ത് ലഭിച്ച അതേ വരവേല്‍പ്പ് തന്നെയാണ് ചിത്രത്തിന് 2025ലും ലഭിക്കുന്നത്. നിരവധിയാളുകളാണ് തലയെയും പിള്ളേരെയും കാണാന്‍ തിയേറ്ററിലേക്ക് ഒഴുകിയെത്തുന്നത്.

കംപ്ലീറ്റ് എന്റര്‍ടെയ്‌നറായ ഛോട്ടാ മുംബൈയില്‍ സൈനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മണിക്കുട്ടനാണ്. ആ വേഷം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മണിക്കുട്ടന്‍.

തനിക്ക് മോഹന്‍ലാലിനൊപ്പം ചെയ്യാന്‍ സാധിച്ചത് ഒരു നായികയ്ക്കും അവസരം ലഭിക്കാത്ത സീനാണെന്നാണ് മണിക്കുട്ടന്‍ പറയുന്നത്. സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

”ലാലേട്ടന്‍ ഒട്ടും എഫേര്‍ട്ടില്ലാതെയാണ് കാര്യങ്ങളെ സമീപിക്കുന്നത്. അത് നമ്മളിലേക്ക് കൂടി അദ്ദേഹം പകര്‍ന്ന് നല്‍കും. എന്നെ ബുള്ളിറ്റിന്റെ മുന്നില്‍ കിടത്തികൊണ്ട് പോകുന്നൊരു രംഗമുണ്ട് സിനിമയില്‍. ഞങ്ങളെയും വെച്ച് അദ്ദേഹം ബുള്ളറ്റ് കറക്കിയെടുക്കണം. വളരെ പ്രയാസമുള്ള കാര്യമാണത്.

എന്നാല്‍ സീന്‍ അദ്ദേഹം വളരെ ഈസിയാക്കിയാണ് ചെയ്തത്. ഒരു നായികയ്ക്കും കിട്ടാത്ത ഭാഗ്യമാണല്ലോ ദൈവമേ എനിക്ക് കിട്ടിയത് എന്നാണ് ആ സീന്‍ ചെയ്യുമ്പോള്‍ എനിക്ക് തോന്നിയത്. ആ സീനില്‍ ഞാനും ബിജുക്കുട്ടന്‍ ചേട്ടനും വളരെ റിലാക്‌സ് ചെയ്ത് കിടക്കുകയാണ്. എന്നാല്‍ ലാല്‍ സാര്‍ അങ്ങനെയല്ല.

Also Read: Chotta Mumbai: അച്ഛന്‍ സീരിയസായി ഹോസ്പിറ്റലില്‍ കിടക്കുമ്പോഴാണ് മോഹന്‍ലാല്‍ ചെട്ടിക്കുളങ്ങര സോങ് ചെയ്യുന്നത്: മണിക്കുട്ടന്‍

അദ്ദേഹത്തിന് എന്നെ മുന്നില്‍ കിടത്തണം. പുറകില്‍ ബിജുക്കുട്ടന്‍ ചേട്ടനുണ്ട്. അതൊരു പഴയ ബുള്ളറ്റാണ്. അത് ഓടിച്ചിട്ട് വേണം വരാന്‍. അതുകൊണ്ട് തന്നെ എഫേര്‍ട്ട് മുഴുവന്‍ ലാല്‍ സാറിനാണ്. സെറ്റിലെ ഓരോ തമാശകളിലും നമ്മളെയും ഭാഗമാക്കാന്‍ ലാല്‍ സാര്‍ ശ്രദ്ധിക്കാറുണ്ട്. ഇത്തരമൊരു സിനിമയ്ക്ക് ആ വൈബ് ആവശ്യമാണ്,” മണിക്കുട്ടന്‍ പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും