Diya Krishna: ‘ഇഷാനിയുടെ സംശയമാണ് എല്ലാത്തിന്റെയും തുടക്കം, ആ കുട്ടികളുടെ ഭാവി തകര്‍ക്കരുത് ക്ഷമിക്കാമെന്ന് കരുതി’

Sindhu Krishna About Oh By Ozy Fraud: ദിയ നല്‍കിയ പരാതിയില്‍ ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് മൂവരും ചേര്‍ന്ന് പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തെളിവുകള്‍ പോലീസിന് ലഭിച്ചിരിക്കുകയാണ്.

Diya Krishna: ഇഷാനിയുടെ സംശയമാണ് എല്ലാത്തിന്റെയും തുടക്കം, ആ കുട്ടികളുടെ ഭാവി തകര്‍ക്കരുത് ക്ഷമിക്കാമെന്ന് കരുതി

ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ

Published: 

10 Jun 2025 14:42 PM

തന്റെ മകള്‍ വളരെയധികം വിശ്വസിച്ച് കൂടെ നിര്‍ത്തിയ ജീവനക്കാര്‍ വെട്ടിപ്പ് നടത്തിയതിന്റെ നടുക്കത്തിലാണ് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറും കുടുംബവും. ദിയയുടെ സ്ഥാപനത്തില്‍ നിന്ന് വന്‍ തുക ജീവനക്കാരായിരുന്ന യുവതികള്‍ ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു എന്നാണ് കുടുംബം പരാതിപ്പെട്ടിരിക്കുന്നത്.

ദിയ നല്‍കിയ പരാതിയില്‍ ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് മൂവരും ചേര്‍ന്ന് പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തെളിവുകള്‍ പോലീസിന് ലഭിച്ചിരിക്കുകയാണ്. വിശ്വസിച്ച് കൂടെ നിര്‍ത്തിയവര്‍ ചതിച്ചല്ലോ എന്നതാണ് പണം നഷ്ടപ്പെട്ടതിനേക്കാള്‍ ഉപരി ദിയയെ തകര്‍ത്തതെന്ന് പറയുകയാണ് അമ്മ സിന്ധു കൃഷ്ണ. കേരള രാഷ്ട്രീയം എന്ന യുട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം.

ഒരു ദിവസം ഇഷാനിയുടെ ഒരു സുഹൃത്ത് ഓഹ് ബൈ ഓസിയില്‍ നിന്നും സാധനം വാങ്ങിച്ചിരുന്നു. അപ്പോള്‍ പേയ്‌മെന്റ് നടത്തുന്നതിന് മറ്റൊരു ക്യു ആര്‍ കോഡാണ് ജീവനക്കാര്‍ കാണിച്ച് കൊടുത്തത്. ഇതോടെയാണ് വിവരം പുറത്തെത്തുന്നത്. അഞ്ഞൂറോ ആയിരമോ എടുക്കുന്നത് പോലെയല്ലല്ലോ ഇത്രയും വലിയ തുക എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്.

ആ കുട്ടി ഇഷാനിയോട് ഈ വിവരം പറഞ്ഞപ്പോള്‍ അവള്‍ ഉടന്‍ തന്നെ ഓസിയോട് ഇക്കാര്യം ചോദിച്ചു. അപ്പോള്‍ ദിയ പറഞ്ഞത് ഞാന്‍ അങ്ങനെ ഒന്ന് പറഞ്ഞിട്ടില്ലല്ലോ എന്നാണ്. അങ്ങനെ സംശയം തോന്നി ദിയ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി ഇട്ടു. അത് പോസ്റ്റ് ചെയ്ത ഉടനെ ആയിരക്കണക്കിന് മെസേജാണ് വന്നത്.

അവരെ കയ്യോടെ പിടിക്കുകയും കുറ്റസമ്മതം നടത്തുകയും ചെയ്യുന്ന വീഡിയോ എല്ലാം കയ്യിലുണ്ട്. എന്നാല്‍ അതൊന്നും ഞങ്ങള്‍ പുറത്തുവിടാതെ ഇരുന്നതാണ്. ഞങ്ങള്‍ക്കെതിരെ അവര്‍ കേസുമായി പോയതോടെയാണ് എല്ലാം പുറത്തുവിട്ടത്. അവര്‍ ചെയ്ത തെറ്റ് സമ്മതിച്ചു.

Also Read: Diya Krishna: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് പണം സ്വന്തമാക്കി; ജീവനക്കാരുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്‌ കണ്ടെത്തി

നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ വലിയൊരു തുക അവര്‍ എടുത്തു. എന്നിട്ടും നമ്മള്‍ ചിന്തിച്ചത് അവരുടെ പേര് പുറത്തുവിട്ടാല്‍ അവര്‍ക്ക് മോശമാകില്ലെ എന്നായിരുന്നു. നമ്മളായി ആ കുട്ടികളുടെ ഭാവി തകര്‍ക്കരുത്, ക്ഷമിക്കാമെന്ന് കരുതി. പക്ഷെ അതിന് ശേഷം അവര്‍ ദിയയെ വിളിച്ച് മോശമായി സംസാരിച്ചെന്നും സിന്ധു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും