Austria School Attack: ഓസ്ട്രിയയില്‍ സ്‌കൂളിന് നേരെ വെടിവെപ്പ്; നിരവധിയാളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്

Austria School Attack Updates: വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് പരിക്കേറ്റുവെന്ന് ഓസ്ട്രിയന്‍ പോലീസ് പറഞ്ഞതായി സ്റ്റേറ്റ് മീഡിയ ഒആര്‍എഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രീയേഴ്‌സ്ചുസെന്‍ഗാസ് എന്ന സ്ഥലത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം.

Austria School Attack: ഓസ്ട്രിയയില്‍ സ്‌കൂളിന് നേരെ വെടിവെപ്പ്; നിരവധിയാളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഓസ്ട്രിയയില്‍ സ്‌കൂളിന് നേരെ വെടിവെപ്പ്

Updated On: 

10 Jun 2025 | 03:39 PM

വിയന്ന: ഓസ്ട്രിയയില്‍ സ്‌കൂളിന് നേരെ വെടിവെപ്പ്. അഞ്ച് ആളുകള്‍ മരിച്ചതായാണ് വിവരം. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച രാവിലെ ഓസ്ട്രിയന്‍ പ്രാദേശിക സമയം 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്.

വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് പരിക്കേറ്റുവെന്ന് ഓസ്ട്രിയന്‍ പോലീസ് പറഞ്ഞതായി സ്റ്റേറ്റ് മീഡിയ ഒആര്‍എഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസിലെ ഡ്രീയേഴ്‌സ്ചുസെന്‍ഗാസ് എന്ന സ്ഥലത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്.

സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികളെയും അധ്യാപകരെയും പോലീസ് ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ ആരെങ്കിലുമാകാം വെടിയുതിര്‍ത്തതെന്ന നിഗമനത്തിലാണ് പോലീസ്. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടുന്നതായി ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

Also Read: US Air Base In Japan: ജപ്പാനിൽ യുഎസ് വ്യോമതാവളത്തിൽ സ്ഫോടനം; 4 സൈനികർക്ക് പരിക്ക്

എത്ര അധ്യാപകര്‍ എത്ര വിദ്യാര്‍ഥികള്‍ എന്നിവര്‍ കൊല്ലപ്പെട്ടു എന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പിന് ശേഷം അക്രമി ശുചിമുറിയില്‍ കയറി സ്വയം വെച്ച് മരിച്ചതായും വിവരമുണ്ട്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ