UAE Golden Visa: 23 ലക്ഷം നല്‍കിയാല്‍ യുഎഇയില്‍ ആജീവനാന്ത ഗോള്‍ഡന്‍ വിസ? കേട്ടതൊന്നുമല്ല സത്യം
UAE denies rumors related to golden visa: നിരവധി ഇന്ത്യൻ മാധ്യമങ്ങളും യുഎഇ ആസ്ഥാനമായുള്ള ചില സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളിലുള്ളവര്‍ ആജീവനാന്ത ഗോള്‍ഡന്‍ വിസ നല്‍കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഐസിപി

പ്രതീകാത്മക ചിത്രം
വിവിധ രാജ്യങ്ങളിലുള്ളവര്‍ ആജീവനാന്ത ഗോള്‍ഡന്‍ വിസ നല്‍കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് യുഎഇ. പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് യുഎഇ ആജീവനാന്ത ഗോള്‍ഡന്‍ വിസ നല്‍കുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 23 ലക്ഷം നല്‍കിയാല്‍ ഇത് ലഭിക്കുമെന്നായിരുന്നു പ്രചാരണം. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി യുഎഇ അധികൃതര്‍ രംഗത്തെത്തിയത്.
എല്ലാ യുഎഇ ഗോൾഡൻ വിസ അപേക്ഷകളും ഔദ്യോഗികമായി മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും ബാഹ്യ ഇടപെടലുകളില്ലെന്നും ഐസിപി വിശദീകരിച്ചു. യുഎഇ നിയമങ്ങൾ, മന്ത്രിതല തീരുമാനങ്ങൾ എന്നിവ അനുസരിച്ചാണ് ഗോൾഡൻ വിസയുടെ വ്യവസ്ഥകള്‍ തീരുമാനിക്കുന്നതെന്ന് ഐസിപി അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരവധി ഇന്ത്യൻ മാധ്യമങ്ങളും യുഎഇ ആസ്ഥാനമായുള്ള ചില സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളിലുള്ളവര്‍ ആജീവനാന്ത ഗോള്‍ഡന്‍ വിസ നല്‍കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഐസിപി അറിയിച്ചു.
Read Also: Dubai: ദുബായിലെ റോബോട്ട് അധ്യാപകർ കൊള്ളാം; പഠനനിലവാരത്തിൽ എട്ട് ശതമാനം വർധയെന്ന് പഠനം
ഒരു ലക്ഷം ദിര്‍ഹം (ഏകദേശം 23 ലക്ഷം രൂപ) നല്‍കിയാല്‍ ആജീവനാന്ത ഗോള്‍ഡന്‍ വിസ ലഭിക്കുമെന്ന പ്രചാരണം യുഎഇ അധികൃതര്‍ അറിഞ്ഞിട്ട് പോലുമില്ലെന്ന് ദുബായ് ആസ്ഥാനമുള്ള ഒരു ഗോള്‍ഡന്‍ വിസ കണ്‍സള്‍ട്ടന്റ് അറിയിച്ചതായി ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അധികാരികളുമായി അന്വേഷിച്ചപ്പോള്‍ അത്തരം തീരുമാനങ്ങളുണ്ടായിട്ടില്ലെന്ന് അറിയിച്ചതായി ഗോൾഡൻ വിസ ഫെസിലിറ്റേറ്ററായ ഇസിഎച്ച് ഗ്രൂപ്പിന്റെ മുൻ സിഇഒ ഇക്ബാൽ മാർക്കോണി ഇക്കോണമിക് ടൈംസിനോട് പറഞ്ഞു. ക്രിപ്‌റ്റോ നിക്ഷേപകരെ ഗോൾഡൻ വിസ പദ്ധതിയിലേക്ക് പരിഗണിക്കില്ല എന്നതാണ് പുതിയ വിവരമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.