SIP: ദേ വെറും 250 രൂപ മതി 2.5 കോടി നേടാന്‍; പണം പെറ്റുപെരുകും എസ്‌ഐപിയിലൂടെ

Earn 2.5 Crore Through SIP: 250 രൂപയാണ് നിങ്ങള്‍ പ്രതിമാസം നിക്ഷേപിക്കുന്നതെങ്കില്‍ എത്ര രൂപ സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്ന് അറിയാമോ? 2.5 കോടി രൂപയാണ് നിങ്ങള്‍ക്ക് വെറും 250 രൂപ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്.

SIP: ദേ വെറും 250 രൂപ മതി 2.5 കോടി നേടാന്‍; പണം പെറ്റുപെരുകും എസ്‌ഐപിയിലൂടെ

എസ്‌ഐപി

Published: 

11 Mar 2025 19:18 PM

വെറും 100 രൂപയില്‍ നിക്ഷേപം ആരംഭിക്കാം എന്ന സൗകര്യം പൊതുജനങ്ങള്‍ക്കായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി ഒരുക്കുന്നുണ്ട്. അതിനാല്‍ തന്നെ നിക്ഷേപിക്കേണ്ട തുകയെ ഓര്‍ത്തുള്ള ആവലാതിയും നിങ്ങള്‍ക്ക് വേണ്ട. പ്രതിമാസം 100 രൂപയേ മിച്ഛം പിടിക്കാന്‍ സാധിക്കുന്നുള്ളുവെങ്കില്‍ അത് മതി നിങ്ങളെ കോടിപതിയാക്കാന്‍.

എന്നാല്‍ 250 രൂപയാണ് നിങ്ങള്‍ പ്രതിമാസം നിക്ഷേപിക്കുന്നതെങ്കില്‍ എത്ര രൂപ സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്ന് അറിയാമോ? 2.5 കോടി രൂപയാണ് നിങ്ങള്‍ക്ക് വെറും 250 രൂപ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്.

20 വയസാണ് നിങ്ങള്‍ക്കിപ്പോള്‍ എങ്കില്‍ 20 ശതമാനം വാര്‍ഷിക വര്‍ധനവുള്ള എസ്‌ഐപിയില്‍ പ്രതിമാസം 250 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 60 വയസാകുമ്പോള്‍ 2.5 രൂപ സമാഹരിക്കാന്‍ കഴിയും. സ്റ്റെപ്പ് അപ്പ് എസ്‌ഐപി എന്നാണ് ഇതിനെ പറയുന്നത്.

സ്റ്റെപ്പ് അപ്പ് എസ്‌ഐപിയില്‍ ഓരോ വര്‍ഷവും നിക്ഷേപം വര്‍ധിപ്പിക്കുന്നതിലൂടെ സമ്പാദ്യം ഗണ്യമായി വളരുന്നു. നിങ്ങള്‍ക്ക് ലഭിക്കുന്നത് 12 ശതമാനം വാര്‍ഷിക വരുമാനമാണെങ്കില്‍ 25 വര്‍ഷത്തിനുള്ളില്‍ 6.3 ലക്ഷം രൂപ നിക്ഷേപത്തിലൂടെ 35 ലക്ഷം രൂപ സമ്പാദിക്കാന്‍ സാധിക്കും.

35 വര്‍ഷം നിക്ഷേപിക്കുമ്പോള്‍ 1.2 കോടിയിലേക്ക് വളരുന്നു നിങ്ങളുടെ സമ്പാദ്യം. 40 വര്‍ഷം നിക്ഷേപിക്കുമ്പോള്‍ 2.5 കോടി രൂപയുടെ സമ്പാദ്യവും നിങ്ങള്‍ക്കുണ്ടാകും.

Also Read: SIP: 15,000 രൂപ കൊണ്ട് 41 കോടിയുടെ സമ്പാദ്യം! നിക്ഷേപം എസ്‌ഐപിയിലാകട്ടെ

നേരത്തെ തുടങ്ങുന്ന എസ്‌ഐപികള്‍ കൂടുതല്‍ കാലം പണം നിക്ഷേപിക്കാനും ഉയര്‍ന്ന നേട്ടം ഉണ്ടാക്കിയെടുക്കാനും നിങ്ങളെ അനുവദിക്കുന്നു. മാത്രമല്ല കോമ്പൗണ്ടിങ് പലിശയുടെ ശക്തിയും നിങ്ങളുടെ സമ്പാദ്യത്തിന് ശക്തി പകരും. നിക്ഷേപ തുക വര്‍ഷംതോറും വര്‍ധിപ്പിക്കുന്നത് സ്റ്റെപ്പ് അപ്പ് എസ്‌ഐപിയുടെ വളര്‍ച്ചയെ കൂടുതല്‍ ത്വരിതപ്പെടുത്തുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും