SBI FD Interest Rate: ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പലിശ കുറച്ച് എസ്ബിഐ; ഇനി ഇത്രയേ ലഭിക്കൂ
SBI Reduces Fixed Deposit Interest Rate: സ്ഥിര നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ നല്‍കുന്ന പലിശ നിരക്ക് ഇനി മുതല്‍ ആരംഭിക്കുന്നത് 3.05 ശതമാനത്തിലാണ്. സാധാരണ പൗരന്മാര്‍ക്ക് 3.05 ശതമാനം മുതല്‍ 6.45 ശതമാനം വരെ പലിശ നല്‍കുമ്പോള്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.55 ശതമാനം മുതല്‍ 7.05 ശതമാനം വരെയാണ് പലിശ.

പ്രതീകാത്മക ചിത്രം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ നിരവധി ബാങ്കുകളാണ് തങ്ങളുടെ പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയത്. രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ എസ്ബിഐയും പലിശ നിരക്കില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
തങ്ങളുടെ സ്ഥിര നിക്ഷേപത്തില്‍ എസ്ബിഐ വരുത്തിയ മാറ്റങ്ങളാണ് ഈ ലേഖനത്തില്‍ നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത്. ജൂണ്‍ 15 മുതലാണ് പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തില്‍ വന്നത്.
സ്ഥിര നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ നല്‍കുന്ന പലിശ നിരക്ക് ഇനി മുതല്‍ ആരംഭിക്കുന്നത് 3.05 ശതമാനത്തിലാണ്. സാധാരണ പൗരന്മാര്‍ക്ക് 3.05 ശതമാനം മുതല്‍ 6.45 ശതമാനം വരെ പലിശ നല്‍കുമ്പോള്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.55 ശതമാനം മുതല്‍ 7.05 ശതമാനം വരെയാണ് പലിശ.
വിവിധ കാലയളവിലേക്ക് നടത്തുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിശോധിക്കാം.
- ഏഴ് ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപം- സാധാരണ പൗരന്മാര്‍ക്ക് 3.05 ശതമാനം പലിശ, മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.55 ശതമാനം പലിശ.
- 46 ദിവസം മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപം- സാധാരണ പൗരന്മാര്‍ക്ക് 5.05 ശതമാനം പലിശ, മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.55 ശതമാനം പലിശ.
- 180 ദിവസം മുതല്‍ 210 ദിവസം വരെയുള്ള നിക്ഷേപം- സാധാരണ പൗരന്മാര്‍ക്ക് 5.80 ശതമാനം പലിശ, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.30 ശതമാനം പലിശ.
- 211 ദിവസം മുതല്‍ 1 വര്‍ഷത്തിന് താഴെ വരെയുള്ള നിക്ഷേപം- 6.05 ശതമാനം പലിശ സാധാരണ പൗരന്മാര്‍ക്ക്, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.55 ശതമാനം പലിശ.
- ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തിന് താഴെ വരെയുള്ള നിക്ഷേപം- സാധാരണ പൗരന്മാര്‍ക്ക് പലിശയായി 6.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനവും ലഭിക്കും.
- രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപം- സാധാരണ പൗരന്മാര്‍ക്ക് 6.45 ശതമാനം പലിശ, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.95 ശതമാനം പലിശ.
- മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപം- സാധാരണ പൗരന്മാര്‍ക്ക് 6.30 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.80 ശതമാനവുമാണ് പലിശ.
- അഞ്ച് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയുള്ള നിക്ഷേപം- സാധാരണ പൗരന്മാര്‍ക്ക് പലിശയായി 6.05 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.05 ശതമാനവും ലഭിക്കും.