Rose Day 2025: ‘ഏഴ് സുന്ദര പ്രണയ ദിനങ്ങള്‍’; പൂക്കാലത്തിനായി പൂ കൊടുത്ത് ആരംഭിക്കാം

Valentine’s Week 2025: ഫെബ്രുവരി 7നുള്ള റോസ് ഡേയോടെയാണ് വാലന്റൈന്‍ വീക്ക് ആരംഭിക്കുന്നത്. യഥാര്‍ത്ഥ പ്രണയം കണ്ടെത്തിയ ആളുകള്‍ ഈ ദിനത്തോടെ അവരുടെ പ്രണയ ദിനങ്ങള്‍ ആഘോഷിച്ച് തുടങ്ങും. ഫെബ്രുവരി 14 വരെ ഓരോ ദിനത്തിനും ഓരോ പ്രത്യേകതകളുണ്ട്. റോസ് ഡേയില്‍ യഥാര്‍ത്ഥ സ്‌നേഹത്തിന്റെ പ്രതീകമായ ചുവന്ന റോസാപ്പൂക്കള്‍ പ്രണയിതാക്കള്‍ പരസ്പരം കൈമാറും.

Rose Day 2025: ഏഴ് സുന്ദര പ്രണയ ദിനങ്ങള്‍; പൂക്കാലത്തിനായി പൂ കൊടുത്ത് ആരംഭിക്കാം

പ്രതീകാത്മക ചിത്രം

Published: 

06 Feb 2025 19:34 PM

ഫെബ്രുവരി 7 മുതല്‍ 14 വരെ ലോകമെമ്പാടും പ്രണയിക്കാന്‍ പോകുകയാണ്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഈ ദിനങ്ങളെ വാലന്റൈന്‍ ദിനങ്ങള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രണയിക്കുന്നവരും പ്രണയം പറയാന്‍ ആഗ്രഹിക്കുന്നവരുമെല്ലാം ഈ ദിനത്തെ അത്രയേറേ നെഞ്ചേറ്റുന്നു.

ഫെബ്രുവരി 7നുള്ള റോസ് ഡേയോടെയാണ് വാലന്റൈന്‍ വീക്ക് ആരംഭിക്കുന്നത്. യഥാര്‍ത്ഥ പ്രണയം കണ്ടെത്തിയ ആളുകള്‍ ഈ ദിനത്തോടെ അവരുടെ പ്രണയ ദിനങ്ങള്‍ ആഘോഷിച്ച് തുടങ്ങും. ഫെബ്രുവരി 14 വരെ ഓരോ ദിനത്തിനും ഓരോ പ്രത്യേകതകളുണ്ട്. റോസ് ഡേയില്‍ യഥാര്‍ത്ഥ സ്‌നേഹത്തിന്റെ പ്രതീകമായ ചുവന്ന റോസാപ്പൂക്കള്‍ പ്രണയിതാക്കള്‍ പരസ്പരം കൈമാറും.

റോസ് ഡേ

പ്രണയിക്കുന്നവര്‍ മാത്രമല്ല കേട്ടോ ഈ ദിനങ്ങളെല്ലാം ആഘോഷിക്കുന്നത്. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, മാതാപിതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പ്രണയ ദിനങ്ങള്‍ ആഘോഷമാക്കാം. റോമന്‍ പുരാണം അനുസരിച്ച് റോസാപ്പൂക്കള്‍ അഭിനിവേശത്തിന്റെ പ്രതീകമാണ്. പശ്ചാത്യ സംസ്‌കാരത്തിലോ റോസാപ്പൂക്കള്‍ സ്‌നേഹവുമായും ബന്ധപ്പെട്ടിരിക്കുന്നു.

റോസപ്പൂക്കള്‍ പരസ്പരം സമ്മാനിച്ച് സ്‌നേഹം പ്രകടിപ്പിച്ചിരുന്നത് വിക്ടോറിയന്മാരാണെന്നാണ് പറയപ്പെടുന്നത്. പിന്നീട് ഫെബ്രുവരി ഏഴിന് റോസാപ്പൂക്കള്‍ പരസ്പരം നല്‍കാന്‍ തുടങ്ങി. അങ്ങനെയാണ് റോസ് ഡേയുടെ പിറവിയെന്നും വിശ്വാസമുണ്ട്.

ഓരോ പൂക്കള്‍ ഓരോ സ്‌നേഹത്തിന്

റോസാപ്പൂക്കളുടെ നിറം മാറുന്നതിന് അനുസരിച്ച് അതിന് പിന്നിലുള്ള സ്‌നേഹത്തിലും മാറ്റം വരുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. റോസ് ദിനത്തില്‍ വ്യത്യസ്ത തരത്തിലുള്ള പൂക്കളാണ് ആളുകള്‍ സമ്മാനിക്കാറുള്ളത്.

  1. ചുവന്ന റോസാപ്പൂക്കള്‍ യഥാര്‍ത്ഥ സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായാണ് കണക്കാക്കുന്നത്.
  2. പിങ്ക് റോസാപ്പൂക്കള്‍ ആരാധനയുടെയും ആര്‍ദ്രമായ വികാരങ്ങളുടെയും പ്രതീകമാണ്.
  3. മഞ്ഞ റോസാപ്പൂക്കള്‍ സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമാണ്.
  4. വെളുത്ത റോസാപ്പൂക്കള്‍ സമാധാനത്തിന്റെയും പുതിയ തുടക്കത്തിന്റെയും പ്രതീകമാണ്.

Also Read: Valentine’s Day 2025: പ്രണയിക്കുന്നവർക്കു വേണ്ടി ജീവൻ വെടിഞ്ഞ വാലന്റൈൻ പുരോഹിതൻ; ഒരാഴ്ച നീളുന്ന ആഘോഷം; പ്രണയദിനത്തിന് പിന്നിലെ കഥ

റോസ് ഡേ ആശംസകള്‍ നേരാം

  • എന്റെ പ്രിയപ്പെട്ടവന്/ പ്രിയപ്പെട്ടവള്‍ക്ക് സ്‌നേഹവും സന്തോഷവും നിറഞ്ഞ ഒരു റോസ് ദിനം ആശംസിക്കുന്നു
  • നമ്മുടെ സ്‌നേഹം റോസാപ്പൂവ് പോലെ മനോഹരവും സുഗന്ധം പരത്തുന്നതുമാകട്ടെ.
  • സ്‌നേഹം റോസാപ്പൂക്കള്‍ പോലെയാണ്, മധുരവും ചെറിയ അളവില്‍ സുഗന്ധമുള്ളതുമാണ്.
  • നിന്നോടുള്ള എന്റെ സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കാന്‍ റോസാപ്പൂക്കള്‍ അയക്കുന്നു.
  • ഈ റോസ് ഡേയില്‍ നമ്മുടെ പ്രണയം മനോഹരമായ റോസാപ്പൂവ് പോലെ പൂത്ത് തളിര്‍ക്കട്ടെ.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും