US Israel Iran War Live: സംഘര്‍ഷം രൂക്ഷമാകുന്നു; ഇറാനില്‍ ഗേള്‍സ് സ്‌കൂളിന്‌ നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 40 പേര്‍

US Israel attack Iran Live Updates: മിസൈല്‍ ആക്രമണവുമായി ഇറാന്‍ തിരിച്ചടി ആരംഭിച്ചു. സംഘര്‍ഷത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തില്‍ വായിക്കാം.

US Israel Iran War Live: സംഘര്‍ഷം രൂക്ഷമാകുന്നു; ഇറാനില്‍ ഗേള്‍സ് സ്‌കൂളിന്‌ നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 40 പേര്‍

ഇസ്രായേലിലെ ടെൽ അവീവിൽ അഭയകേന്ദ്രത്തിൽ കഴിയുന്ന ആളുകൾ

Updated On: 

28 Feb 2026 | 05:46 PM

LIVE NEWS & UPDATES

  • 28 Feb 2026 05:46 PM (IST)

    Norka Roots Help Desk: നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

    ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളുടെ സുരക്ഷയ്ക്ക്‌ നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ സൗകര്യം), 18004253939 (ഇന്ത്യയിൽ നിന്നും വിളിക്കാവുന്ന ടോൾ ഫ്രീ നമ്പർ) എന്നീ നമ്പറുകളില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സാധ്യമായ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

  • 28 Feb 2026 05:43 PM (IST)

    ഇറാനിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ആക്രമണം; ടെഹ്‌റാനിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

    പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിലെ സ്കൂളുകൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ. തലസ്ഥാനമായ ടെഹ്‌റാനു കിഴക്കുള്ള ഒരു സ്കൂളിനു നേരെയുണ്ടായ പുതിയ ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി ഇറാന്റെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

  • 28 Feb 2026 05:25 PM (IST)

    40 school students killed: മരണസംഖ്യ 40 ആയി ഉയർന്നു, കൊടുംക്രൂരത

    തെക്കൻ ഇറാനിലെ ഗേൾസ് സ്കൂളിനു നേരെയുണ്ടായ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 40 ആയി ഉയർന്നതായി സർക്കാർ നടത്തുന്ന IRNA വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബിൽ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 45 പേർക്ക് പരിക്കേറ്റു.

  • 28 Feb 2026 05:04 PM (IST)

    മരണം 24 ആയി; കൊല്ലപ്പെട്ടവരിലേറെയും പ്രൈമറി സ്കൂൾ വിദ്യാർത്ഥിനികൾ

    തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിനികളുടെ എണ്ണം 24 ആയി ഉയർന്നു. ആക്രമണം നടന്ന ഉടനെ അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും, ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂടുതൽ കുട്ടികൾ മരണത്തിന് കീഴടങ്ങിയതോടെയാണ് സംഖ്യ 24 ആയത്.

  • 28 Feb 2026 04:32 PM (IST)

    ഇറാനിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെ ഇസ്രയേൽ ആക്രമണം: അഞ്ച് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു

    ഇറാൻ-ഇസ്രയേൽ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നു. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’ (IRNA) റിപ്പോർട്ട് ചെയ്തു. പ്രൈമറി സ്കൂൾ വിദ്യാർത്ഥിനികളാണ് കൊല്ലപ്പെട്ടത്

  • 28 Feb 2026 04:05 PM (IST)

    പ്രവാസികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്ക് തുറന്നു

    പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, മേഖലയിലുള്ള കേരളീയരുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക റൂട്ട്സ് അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആവശ്യമായ സഹായങ്ങളും വിവരങ്ങളും കൈമാറുന്നതിനാണ് ഈ സംവിധാനം.

    • രാജ്യാന്തര മിസ്ഡ് കോൾ നമ്പർ: +91 8802012345 (വിദേശത്തുനിന്നുള്ളവർക്ക്)
    • ടോൾ ഫ്രീ നമ്പർ : 1800 425 3939 (ഇന്ത്യയിൽ നിന്ന്)
  • 28 Feb 2026 04:04 PM (IST)

    Ayatollah Ali Khamenei: ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം

    ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. വിശദാംശങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

  • 28 Feb 2026 03:58 PM (IST)

    സംഘർഷപ്രദേശത്തെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ഹെൽപ്പ്‌ലൈൻ നമ്പറുകൾ

    ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായ സാഹചര്യത്തിൽ ഇസ്രയേലിലും ഇറാനിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ബന്ധപ്പെട്ട എംബസികളും അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

    Read more – Iran-Israel Conflict: ഇറാൻ – ഇസ്രയേൽ സംഘർഷപ്രദേശത്തെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ഹെൽപ്പ്‌ലൈൻ നമ്പറുകൾ ഇതാ

  • 28 Feb 2026 03:49 PM (IST)

    ഗള്‍ഫ് അശാന്തം, വിവിധയിടങ്ങളില്‍ സ്‌ഫോടനശബ്ദങ്ങള്‍

    ദോഹ, അബുദാബി, ദുബായ്, റിയാദ് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ കേട്ടു.ഇറാന്റെ മിസൈലാക്രണത്തില്‍ അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സൂചന. ആക്രമണം തങ്ങളുടെ ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണെന്ന് യുഎഇ. ഇറാഖി സൈനിക താവളത്തിൽ ഉണ്ടായ ബോംബാക്രമണത്തിൽ കുറഞ്ഞത് രണ്ട് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

  • 28 Feb 2026 03:27 PM (IST)

    Donald Trump: ആക്രമണത്തില്‍ യുഎസ് പങ്ക് സ്ഥിരീകരിച്ച് ട്രംപ്‌

    ഇറാനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ യുഎസിന്റെ പങ്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ഇറാനിൽ യുഎസ് ‘വലിയ യുദ്ധ പ്രവർത്തനങ്ങൾ’ ആരംഭിച്ചെന്ന് ട്രംപ്. Read More

  • 28 Feb 2026 03:19 PM (IST)

    പശ്ചിമേഷ്യയിൽ യുദ്ധഭീതി: എയർ ഇന്ത്യ വിമാന സർവീസുകൾ നിർത്തിവെച്ചു

    ഇസ്രയേലും അമേരിക്കയും ഇറാനിൽ സംയുക്തമായി നടത്തിയ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ അസ്ഥിരമായ സാഹചര്യം പരിഗണിച്ച് മേഖലയിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ അടിയന്തര നടപടി.

  • 28 Feb 2026 03:09 PM (IST)

    Explosions Heard In Abu Dhabi: അബുദാബിയില്‍ സ്‌ഫോടനശബ്ദം

    യുഎഇ തലസ്ഥാനമായ അബുദാബിയിലും ഖത്തറിന്റെ ദോഹയിലും സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട്. അബുദാബിയിലെയും ദോഹയിലെയും യുഎസ് വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടോ എന്ന് വ്യക്തമല്ല.

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ലോകം ആശങ്കയില്‍. ഇറാനെ ലക്ഷ്യമിട്ട് യുഎസും ഇസ്രായേലിന്റെ ഒപ്പം ചേര്‍ന്നതോടെ മധ്യേഷ്യ സംഘര്‍ഷഭരിതമാണ്. ആക്രമണത്തില്‍ യുഎസിന്റെ പങ്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. മിസൈല്‍ ആക്രമണവുമായി ഇറാന്‍ തിരിച്ചടി ആരംഭിച്ചു. സംഘര്‍ഷത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തില്‍ വായിക്കാം.

Follow Us
Related Stories
Iran-Israel Conflict: ഇറാൻ – ഇസ്രയേൽ സംഘർഷപ്രദേശത്തെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ഹെൽപ്പ്‌ലൈൻ നമ്പറുകൾ ഇതാ
Iran-Israel Conflict: ​ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത; ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ അടിയന്തര നിർദ്ദേശമെത്തി
Iran-Israel Conflict: ഇറാനിൽ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണം: പശ്ചിമേഷ്യയിൽ വ്യോമാതിർത്തികൾ അടച്ചു, വിമാനഗതാഗതം സ്തംഭിച്ചു
Iran-Israel Conflict: നടത്തുന്നത് വലിയ പോരാട്ടമെന്ന് ട്രംപ്; തിരിച്ചടി ആരംഭിച്ച് ഇറാന്‍; മധ്യേഷ്യ കലുഷിതം
Iran Airstrike: ഇറാനില്‍ ഇസ്രായേല്‍ ആക്രമണം, പ്ലാനിട്ടത് അമേരിക്ക; റിപ്പോര്‍ട്ട്
Mark Carney: യുറേനിയം മുതല്‍ എഐ വരെ ചര്‍ച്ചയാകും; കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍
ഇങ്ങനെ ചെയ്താല്‍ മുരിങ്ങക്ക കേടാകില്ല; വളരെയെളുപ്പം
ഫ്രിഡ്ജ് വേണ്ട, ഇനി തൈര് പുളിച്ചു പോകില്ല, വഴിയുണ്ട്
പഴം കൊണ്ടൊരു ബ്രേക്ക്ഫാസ്റ്റ് അതും 5 മിനിറ്റിൽ
മുട്ട പുഴുങ്ങിയത് കഴിക്കുമ്പോൾ കുരുമുളക് നിർബന്ധമാണോ?
അവസാനം കാട്ടുപോത്ത് മാവേലിക്കര നഗരത്തിലുമെത്തി
വിവഹത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും വിമാനത്താവളത്തിൽ എത്തിയപ്പോൾ
ഹൈഡ്രജൻ ബലൂണിന് തീപിടിച്ചു. മണപ്പുള്ളിക്കാവ് വേലയ്ക്കിടെ ആനകൾ വിരണ്ടു
ഇത് കാക്ക കുളി അല്ല നായ കുളിയാണ്