Dividend Yield Mutual Funds: 3 വര്‍ഷത്തിനിടെ മികച്ച റിട്ടേണ്‍; ഈ ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകള്‍ വിട്ടുകളയേണ്ട

What is Dividend Yield Mutual Funds: ഒരു കമ്പനി ലാഭത്തിലായിരിക്കുമ്പോള്‍ മാത്രമേ ഡിവിഡന്റ് പ്രഖ്യാപിക്കുകയുള്ളു. അതിനാല്‍ തന്നെ ഡിവിഡന്റ് യീല്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ പ്രധാനമായും ലാഭകരമായ കമ്പനികളിലാണ് നിക്ഷേപിക്കപ്പെടുന്നത്.

Dividend Yield Mutual Funds: 3 വര്‍ഷത്തിനിടെ മികച്ച റിട്ടേണ്‍; ഈ ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകള്‍ വിട്ടുകളയേണ്ട

പ്രതീകാത്മക ചിത്രം

Published: 

25 Jun 2025 16:40 PM

ഡിവിഡന്റ് യീല്‍ഡ് മ്യൂച്വല്‍ ഫണ്ടുകളോട് ഇന്ന് ആളുകള്‍ക്ക് അല്‍പം താത്പര്യം വര്‍ധിച്ചിട്ടുണ്ട്. മികച്ച റിട്ടേണ്‍ സമ്മാനിക്കുന്നു എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. കമ്പനികളുടെ ഇക്വിറ്റിയിലും ഇക്വിറ്റി അനുബന്ധ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇക്വിറ്റി ഫണ്ടാണ് ഡിവിഡന്റ് യീല്‍ഡ് എന്നത്.

ഒരു കമ്പനി ലാഭത്തിലായിരിക്കുമ്പോള്‍ മാത്രമേ ഡിവിഡന്റ് പ്രഖ്യാപിക്കുകയുള്ളു. അതിനാല്‍ തന്നെ ഡിവിഡന്റ് യീല്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ പ്രധാനമായും ലാഭകരമായ കമ്പനികളിലാണ് നിക്ഷേപിക്കപ്പെടുന്നത്. ഡിവിഡന്റ് യീല്‍ഡ് മ്യൂച്വല്‍ ഫണ്ട്, പോര്‍ട്ട്‌ഫോളിയോയുടെ ഏകദേശം 70-80 ശതമാനം വ്യവസായ ശരാശരിയേക്കാള്‍ ഉയര്‍ന്ന ഡിവിഡന്റ് നല്‍കുന്ന ഓഹരികളിലാണ് നിക്ഷേപിക്കുന്നത്.

മികച്ച ഫണ്ടുകള്‍

  • ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഡിവിഡന്റ് യീല്‍ഡ് ഇക്വിറ്റി ഫണ്ട്
  • എല്‍ഐസി എംഎഫ് ഡിവിഡന്റ് യീല്‍ഡ് ഫണ്ട്
  • ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഡിവിഡന്റ് യീല്‍ഡ് ഫണ്ട്
  • എച്ച്ഡിഎഫ്‌സി ഡിവിഡന്റ് യീല്‍ഡ് ഫണ്ട്
  • യുടിഐ ഡിവിഡന്റ് യീല്‍ഡ് ഫണ്ട്
  • ടാറ്റ ഡിവിഡന്റ് യീല്‍ഡ് ഫണ്ട്
  • സുന്ദരം ഡിവിഡന്റ് യീല്‍ഡ് ഫണ്ട്
  • ടെമ്പിള്‍ട്ടണ്‍ ഇന്ത്യ ഇക്വിറ്റി ഇന്‍കം ഫണ്ട്

Also Read: UPS Gratuity Benefits: യുപിഎസിലും ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങളുണ്ട്; അവസാന തീയതി സെപ്റ്റംബര്‍ 30ലേക്ക് നീട്ടി

നേട്ടങ്ങള്‍

ലാഭകരമായ കമ്പനികളില്‍ നിക്ഷേപിക്കുന്നത് കൊണ്ട് തന്നെ ഡിവിഡന്റ് യീല്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ സ്ഥിരമായ വരുമാനം നല്‍കുന്നു. പോര്‍ട്ട്‌ഫോളിയോക്ക് കീഴിലുള്ള കമ്പനികളുടെ ഡിവിഡന്റ് പ്രഖ്യാപനങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഗുണം ചെയ്യും. എന്നിരുന്നാലും നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കുന്നതിനായി കമ്പനി അതിന്റെ ഹോള്‍ഡിങ്ങുകളില്‍ ലാഭം ബുക്ക് ചെയ്യേണ്ടതുണ്ട്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

 

ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ